കൊറോണ; വരുമാനം നഷ്‌ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 25,000 രൂപ വരെ വായ്പ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പശ്ചാത്തലത്തിൽ വരുമാനം നഷ്‌ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് വായ്‌പ അനുവദിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ശുപാർശ ചെയ്തു. 10,000 രൂപ മുതൽ 25,000 രൂപ വരെ വായ്പ അനുവദിക്കാനാണ് യോഗത്തിൽ തീരുമാനമായത്. ഒപ്പം മറ്റ് വായ്‌പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടേറിയം നൽകാനും തീരുമാനമായി. ജനുവരി 31 വരെ വായ്‌പ കൃത്യമായി തിരിച്ചടച്ചവർക്കാണ് ഇളവ് അനുവദിക്കണമെന്ന് ബാങ്കേഴ്‌സ് സമിതി യോഗം ശുപാർശ ചെയ്തത്. തിരിച്ചടവ് ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് മാത്രമായിരിക്കും ഇളവ് അനുവധിക്കുക. എന്നാൽ ഇതിന് പലിശ അധികമായി നൽകേണ്ടിവരും.

കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുകയും ജോലിക്ക് പോവാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം നിലവിലുണ്ട്. കാര്‍ഷിക, കാര്‍ഷികേതര ബാങ്കുകളിൽ നിന്നും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ഇതിന് അംഗീകാരവും നൽകുകയായിരുന്നു. തുടർന്ന് ചേർന്ന സബ്‌കമ്മിറ്റി യോഗമാണ് വായ്‌പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയത്. കൊറോണ പകര്‍ച്ച വ്യാധിയെ മൊറട്ടോറിയം പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.

എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗ്: മൊബൈൽ നമ്പറും പാസ്‌വേഡും എങ്ങനെ മാറ്റാം?എച്ച്‌ഡിഎഫ്‌സി നെറ്റ് ബാങ്കിംഗ്: മൊബൈൽ നമ്പറും പാസ്‌വേഡും എങ്ങനെ മാറ്റാം?

കൊറോണ; വരുമാനം നഷ്‌ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 25,000 രൂപ വരെ വായ്പ

തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുന്നതോടെ പലർക്കും വായ്‌പ തിരിച്ചടയ്‌ക്കാൻ സാധിക്കുന്നില്ല. വായ്‌പകൾ മുടങ്ങുന്നത് കാരണം ബാങ്കുകളിൽ നിന്നും പ്രത്യേകിച്ച് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിൽ നിന്നും വായ്‌പക്കാർക്ക് മേൽ സമ്മർദ്ദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഇതോടകം ഉയർന്നിട്ടുള്ളത്. കൂടാതെ ബാങ്കുകളിൽ നിന്നുള്ള സമ്മർദ്ദം കാരണം ഉയർന്ന പലിശയ്‌ക്ക് കടമെടുക്കേണ്ട സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് സാധാരണക്കരെ വലിയ കടക്കെണിയിൽ എത്തിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.


കൊറോണ; പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റങ്ങൾ വരുത്തുമോ?

കൊറോണ വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാമ്പത്തിക രംഗത്തെ ആഘാതം പരിഹരിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് കൈക്കൊള്ളുന്നുണ്ടെങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. കൊറോണ ആശങ്കകൾക്കിടയിൽ അടിയന്തര പലിശ നിരക്ക് കുറയ്ക്കൽ ഇല്ലെന്നും വായ്പാനയ കമ്മിറ്റിയ്ക്ക് മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം കോടി രൂപയുടെ എൽ‌ടി‌ആർ‌ഒകൾ ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary

കൊറോണ; വരുമാനം നഷ്‌ടപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 25,000 രൂപ വരെ വായ്പ | The bankers' committee decided to provide a moratorium on loans for one year

The bankers' committee decided to provide moratorium on loans for one year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X