ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: ചിദംബരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ - ചൈന അതിർത്തി സംഘർഷങ്ങളെ തുടർന്ന് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ചൈനയുടെ സമ്പദ്വ്യവസ്ഥെ ബാധിക്കില്ലെന്ന് പി. ചിദംബരം. അയൽരാജ്യമായ ഇന്ത്യയുമായുള്ള വ്യാപാരം ആഗോളതലത്തിലുള്ള ചൈനയുടെ വ്യാപാരത്തിന്റെ ഒരു ഭാഗം മാത്രമാണെന്നതിനാൽ ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്നാണ് മുൻ ധനമന്ത്രിയായ പി ചിദംബരം വ്യക്തമാക്കിയത്.

ഇന്ത്യ കഴിയുന്നത്ര സ്വാശ്രയരാകണം, പക്ഷേ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധം വിട്ടുകളയാൻ നമുക്ക് കഴിയില്ലെന്നും ഇന്ത്യ ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി തുടരുകയും ചൈനീസ് ചരക്കുകൾ ബഹിഷ്കരിക്കാതിരിക്കുകയും വേണമെന്ന് ചിദംബരം പറഞ്ഞു. ചൈനയുമായുള്ള ഗാൽവാൻ താഴ്വര സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം എല്ലാവരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മൊബൈൽ നെറ്റ്‌വർക്കുകളിൽ ഇനി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ലഇന്ത്യയിലെ മൊബൈൽ നെറ്റ്‌വർക്കുകളിൽ ഇനി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ല

ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: ചിദംബരം

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെക്കുറിച്ച് സർവ്വകക്ഷി യോഗത്തിനും ശേഷം പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. ആരും ഇന്ത്യൻ സൈനിക പോസ്റ്റ് പിടിച്ചെടുത്തിട്ടില്ലെന്നും രാജ്യത്തിന്റെ അതിർത്തിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് അവകാശവാദം നിരസിക്കണമെന്ന് മോദി സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാർ ഇന്ന് ചൈനീസ് അവകാശവാദം നിരസിച്ചില്ലെങ്കിൽ അത് ഭീകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗാൽവാൻ അതിർത്തിയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

ബോളിവുഡ് താരങ്ങൾ ചൈനീസ് ഉൽ‌പ്പന്നങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കാൻ ആവശ്യംബോളിവുഡ് താരങ്ങൾ ചൈനീസ് ഉൽ‌പ്പന്നങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കാൻ ആവശ്യം

Read more about: china ചൈന
English summary

The boycott of Chinese products will not affect the Chinese economy: Chidambaram | ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല: ചിദംബരം

The boycott of Chinese products will not affect the Chinese economy following P Chidambaram said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X