ദില്ലി: ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ച് വ്യവസായികളുടെ കൂട്ടായ്മയായ സിയാറ്റ്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് ഇഡിക്ക് നല്കിയ കത്തില്‍ ആമസോണിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
2012ല്‍ ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നിരവധി നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കത്തില്‍ ആരോപിക്കുന്നു. രാജ്യത്തെ എഫ്ഡിഐ-ഫെമ നിയമങ്ങളുടെ സംരക്ഷണം ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരെ ആമസോണ്‍ ദുരിതത്തിലാക്കിയെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

നിരന്തരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടും ആമസോണിന് എതിരെ നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.. അതിനാല്‍ രാജ്യത്തെ ഏഴ് കോടിയോളം വരുന്ന വ്യാപാരികളും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന ജോലിക്കാരും മറ്റാളുകളും ചതിക്കപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ കച്ചവടക്കാരുടെ വികാരങ്ങള്‍ കണക്കിലെടുത്തും വിദേശത്തെ ഇ കൊമേഴ്സ ഭീമന്മാര് വരുത്തി വെച്ചിരിക്കുന്ന ദുരിതം കണക്കിലെടുത്തും ആമസോണിനെതിരെ അടിയന്തരമായി കര്‍ശന നടപടിയെടുക്കണം എന്നാണ് കത്തില്‍ ഇഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ആമസോണ്‍ പ്രതികരിച്ചിട്ടില്ല.
രേഖകളും തെളിവുകളും അടക്കമാണ് ആമസോണിന് എതിരെ വ്യാപാരി കൂട്ടായ്മ ഇഡിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് വിവരം. ആമസോണ്‍ ഇന്ത്യ എന്ന കമ്പനി വഴി 600 കോടി രൂപയോളം ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അത് തന്നെ ആമസോണിന്റെ നിയമലംഘനത്തിന്റെ നേരിട്ടുളള തെളിവാണ് എന്നാണ് സിയാറ്റ് ആരോപിക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുളള റിലയന്‍സ് ഇടപാടിന് ആമസോണ്‍ തടയിട്ടത് വാര്‍ത്തയായിരുന്നു. നേരത്തെയുളള ഓഹരി ഇടപാടിലെ കരാര്‍ വ്യവസ്ഥകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആമസോണിന്റെ ഇടപെടല്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
