ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലെ സാമ്പത്തിക മേഖല നേരിട്ട പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള നടപടികള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് പ്രഖ്യാപിച്ചേക്കും. ധനകാര്യ ബില്ലിന് നല്കുന്ന മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധനകാര്യ സേവനങ്ങള്‍, ടൂറിസം, ഹോട്ടലുകള്‍, വ്യാപാരം, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വൈറസിനെ തുടര്‍ന്നുള്ള പ്രതിസന്ധി എത്രത്തോളം ബാധിച്ചുവെന്ന് വിലയിരുത്താനായി നിര്‍മ്മല സീതാരാമന് ഇതിനോടകം നിരവധി യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിവിധ കമ്പനികളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഈ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ പ്രഖ്യാപനം. കൊറോണ ജനജീവിതത്തെ ബാധിച്ചതോടെ പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂലിപ്പണിക്കാര്‍ക്ക് പണം നല്‍കാനുള്ള പദ്ധതികളും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനും നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നും ഉണ്ടാകാം. കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതം വിലയിരുത്തുന്നതിനും സാമ്പത്തിക നടപടികള്‍ രൂപീകരിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സീതാരാമന്റെ കീഴില്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസല്‍ ലിറ്ററിന് 12 രൂപയും ആയി ഉയര്‍ത്തി പ്രത്യേക അധിക എക്സൈസ് തീരുവ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ച് 14ന് ചേര്‍ന്ന യോഗത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക എക്സൈസ് തീരുവയായി രണ്ട് രൂപ വീതം ഉയര്‍ത്തിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എങ്കിലും ഈ ഇളവ് ഉപഭോക്താവിന് കൈമാറുന്നതിന് പകരം ഫണ്ട് സ്വരൂപിക്കാന്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കണക്കുകൂട്ടലുകള്‍ പ്രകാരം പെട്രോളിന്റെയും ഡീസലിന്റെയും തീരുവ ഒരു രൂപ വര്‍ദ്ധിപ്പിക്കുന്നത് വഴി പ്രതിവര്‍ഷം 13,000 കോടി രൂപ സര്‍ക്കാരിന് നേടാന്‍ സാധിക്കും. എന്നിരുന്നാലും ഡിമാന്റ് കുറഞ്ഞാല്‍ യഥാര്‍ത്ഥ വരുമാനം കുറഞ്ഞേക്കും. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി നിരവധി യോഗങ്ങള്‍ ഇതിനോടകം നടത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറയുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications