ഒരു കാലത്ത് മലയാളിയുടെ ജനപ്രിയ നടനായിരുന്ന ദിലീപ് ഇന്ന് മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിലെ ഇല്ല എന്നത് തന്നെയാണ് അയാളുടെ ജീവിതം പറഞ്ഞുവെക്കുന്ന സന്ദേശം
മലയാളത്തിൽ ബിഗ് എംസ് ( മമ്മൂട്ടിയും മോഹൻലാലും ) കഴിഞ്ഞാൽ പിന്നീട് ഉയർന്നു കേൾക്കുന്ന ഒരേയൊരു പേര് ദിലീപ് എന്ന നടന്റെത് ആയിരുന്നു. എന്നാൽ വര്ഷങ്ങളായി സിനിമയിൽ ഒന്ന് നിവർന്ന് നില്ക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് താരം ഉള്ളത്. ധാരാളം സിനിമകൾ ഉള്ള സമയത്ത് തുടങ്ങിവെച്ച ബിസിനസ് സാമ്രാജ്യങ്ങൾ ദേ പുട്ട്, തിയേറ്ററുകൾ പോലുള്ളവ നൽകുന്ന ഉറപ്പിലാണ് ദിലീപിന്റെ ഇപ്പോഴത്തെ സിനിമാ ജീവിതം തുടരുന്നത്. അഭിനയിച്ച സിനിമകൾ മാത്രമല്ല നിർമാണം നടത്തിയ സിനിമകൾ പോലും ദയനീയമായി പരാജയപ്പെട്ടതാണ് ദിലീപിനെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കുന്ന ഘടകം.
ധ്യാൻ ശ്രീനിവാസനും ദിലീപും സിനിമകൾ എങ്ങനെ പൊട്ടിക്കാം എന്ന് റിസർച് ചെയ്യുകയാണെന്നാണ് മലയാളത്തിൽ എന്ന് ട്രോളുകൾ വരെ ഉണ്ടാകണമെങ്കിൽ മനസ്സിലാക്കാമല്ലോ ഒരു സൂപ്പർ താരത്തിന്റെ തകർച്ചയുടെ ആഴം എത്രയെന്ന്. വര്ഷങ്ങളായി ഇറങ്ങിയ എല്ലാ സിനിമകളും പരാജയപ്പെട്ട മലയാളത്തിലെ ഒരേയൊരു നടൻ ദിലീപ് ആണ്. ഏറെക്കുറെ അതിന് കാരണം നടി ആക്രമിക്കപ്പെട്ട കേസും ആണ്. സംഭവത്തിൽ പിടിയിലായ പ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് ഈയൊരു തകർച്ചയിലേക്കും, ദിലീപ് ഉണ്ടാക്കിയെടുത്ത സാമ്രാജ്യത്വത്തിന്റെ തകർച്ചയിലേക്കും വഴിയൊരുക്കിയത്.
ദിലീപിന്റെ ആസ്തിയും ബിസിനസ് സാമ്രാജ്യവും
ആയകാലത്ത് ഉണ്ടാക്കിയിട്ടാൽ അനുഭവിക്കാം എന്ന് കാരണവന്മാർ പറയുന്നത് ദിലീപിനെ പോലെ ജീവിക്കാം എന്നതിന്റെ ഉദാഹരണമായിട്ടായിരിക്കണം. കാരണം കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ ദിലീപ് സൃഷ്‌ടിച്ച സാമ്രാജ്യം വലുതായിരുന്നു. അതിന്റെ തകർച്ചയാണ് ഇപ്പോൾ അവിശ്വസിനീയമായിക്കൊണ്ടിരിക്കുന്നത്. സിനിമ നിർമാണം, തിയേറ്ററുകളുടെ ഓണർഷിപ്, റിയൽ എസ്റ്റേറ്റ്, ചാരിറ്റബിൾ ട്രസ്റ്റ്, ഹോട്ടലുകൾ തുടങ്ങി സകല മേഖലകളിലേക്കും ദിലീപ് തന്റെ പണം വകമായിരുന്നു.

ഏകദേശം 600 കോടിയാണ് ദിലീപിന്റെ ആസ്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് 300 കോടിയും, 500 കോടിയും ഒക്കെയാണ്. എന്തായാലും മമ്മൂട്ടിയോളവും മോഹന്ലാലിനോളവും തന്നെ ആസ്തി ദിലീപിന് ഉണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ധാരാളം പണം ഒഴുകിപ്പോയെങ്കിലും ദിലീപിന്റെ ആസ്തിയെ അത് ബാധിച്ചിട്ടില്ല.
5 മുതൽ 7 കോടി വരെ രൂപയാണ് ദിലീപ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്. ഇത് മലയാളത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു തുക തന്നെയാണ്. മലയാളത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മോഹൻലാൽ പോലും 10 മുതൽ 12 കോടി വരെയേ വാങ്ങുന്നുള്ളൂ. അത് വെച്ച് നോക്കുമ്പോൾ ദിലീപിന്‌ന്റെ പ്രതിഫലം ഏറെ വലുതാണ്.
സിനിമാ ജീവിതം
മലയാള സിനിമയിലെ സുപ്രധാന നടന്മാരിൽ ഒരാളാണ് ദിലീപ്. ഹാസ്യനടനായാണ് സിനിമാരംഗത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വമ്പിച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു ആക്ഷൻ, സെന്റിമെന്റൽ, റൊമാന്റിക് നായകനായി അദ്ദേഹം മാറി. ദിലീപ് തന്റെ കരിയർ മിമിക്രിയിലൂടെയാണ് ആരംഭിച്ചത്. പിന്നീട് സിദ്ദിഖ്-ലാലിന്റെ സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
തുടർച്ചയായ വിജയങ്ങളിലൂടെ ദിലീപ് മലയാള സിനിമയുടെ 'ജനപ്രിയ നായകൻ' എന്ന വിളിപ്പേരിന് അർഹനായത് 2000-ൽ എത്തിയ ' മീശമാധവൻ ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആണ്. വിനോദപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനൊപ്പം 'കഥവാശേഷൻ', ''കമ്മാരസംഭവം' തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ദിലീപ് പ്രേക്ഷകരെ അമ്പരപ്പിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
