ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ഉള്ളി കയറ്റുമതി 30 ശതമാനം ഉയർന്നതിനാൽ രാജ്യത്തെ പ്രധാന പാചക ഘടകമായ ഉള്ളി കയറ്റുമതിയിൽ കുറവുണ്ടാകുമെന്ന് കണക്കാക്കി സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചു. എല്ലാത്തരം ഉള്ളിയുടെയും കയറ്റുമതി അടിയന്തരമായി നിരോധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്അ വിജ്ഞാപനത്തിൽ അറിയിച്ചു.
കയറ്റുമതി
328 മില്യൺ ഡോളർ വിലമതിക്കുന്ന സാധാരണ ഉള്ളിയും 112.3 മില്യൺ ഡോളർ വിലമതിക്കുന്ന ഉണങ്ങിയ ഉള്ളിയും ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തു. ഏപ്രിൽ-ജൂലൈ കാലയളവിൽ ബംഗ്ലാദേശിലേക്ക് ഉള്ളി കയറ്റുമതി 158 ശതമാനം ഉയർന്നു. എന്നാൽ ഓഗസ്റ്റിൽ ഇന്ത്യയിൽ ഉള്ളിയുടെ മൊത്ത, ചില്ലറ വിൽപ്പന വില യഥാക്രമം 35 ശതമാനവും 4 ശതമാനവും ഇടിഞ്ഞ സമയത്താണ് നിരോധനം. ദില്ലിയിൽ ഉള്ളിയുടെ ചില്ലറ വില കിലോയ്ക്ക് 40 രൂപയാണ്. സവാള കയറ്റുമതി നിയന്ത്രണം ഇപ്പോൾ എല്ലാ വർഷവും നടക്കുന്ന ഒരു കാര്യമായി മാറി.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ളി വില കുറയ്ക്കുന്നതിന് സർക്കാർ ഉള്ളി കയറ്റുമതി നിരോധിക്കുകയും രാജ്യവ്യാപകമായി സംഭരണ പരിധി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് വിതരണ തടസ്സമുണ്ടായതിനാൽ ഈ സമയം ഡൽഹിയിൽ ചില്ലറ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തിയിരുന്നു. ഡിസംബറിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളി വില കിലോയ്ക്ക് 160 രൂപയിലെത്തി.
ഉള്ളി ക്ഷാമം
കഴിഞ്ഞ വർഷത്തെ നിരോധനം അഞ്ച് മാസത്തിന് ശേഷമാണ് സർക്കാർ നീക്കം ചെയ്തത്. ഈ വർഷം മാർച്ച് 15 മുതൽ ഉള്ളി വിതരണത്തിൽ കുറവുണ്ടായി. അധിക മഴയും വെള്ളപ്പൊക്കവുമാണ് ഇതിന് കാരണം. കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications