സ്വർണം, വെള്ളി എന്നിവ പൊടി രൂപത്തിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യ ഇറക്കുമതിയിലൂടെയാണ് സ്വർണത്തിന്റെ ആവശ്യകതയിൽ കൂടുതലും നിറവേറ്റുന്നത്. പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കാണ് സ്വർണ്ണവും വെള്ളിയും പൊടി രൂപത്തിൽ ഉപയോഗിക്കുന്നതെന്നും ജ്വല്ലറി നിർമ്മാണത്തിനല്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇന്നത്തെ സ്വർണ വില
ഇന്ത്യയിലെ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്ക് ഇന്ന് കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.26 ശതമാനം ഇടിഞ്ഞ് 38,009 രൂപയിലെത്തി. സിൽവർ മാർച്ച് ഫ്യൂച്ചറുകളുടെ വില എംസിഎക്സ് 0.40 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,622 രൂപയിലെത്തി. കേരളത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ല. പവന് 28360 രൂപയ്ക്കാണ് വിൽപ്പന പുരോഗമിക്കുന്നത്.
ആഗോള വിപണി
അടുത്ത വർഷം ആദ്യം അമേരിക്കയും ചൈനയും ഒന്നാം ഘട്ട വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ പറഞ്ഞതിനെത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവുണ്ടായി. സ്‌പോട്ട് സ്വർണ്ണ വില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,478.00 ഡോളറിലെത്തി.
നിയന്ത്രണങ്ങൾ
വിലയേറിയ ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ സർക്കാർ ഈ ആഴ്ച ആദ്യം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഏത് രൂപത്തിലും സ്വർണം ഇറക്കുമതി ചെയ്യുന്നത് "സൌജന്യ " വിഭാഗത്തിൽ നിന്ന് "നിയന്ത്രിത "വിഭാഗത്തിലേയ്ക്ക് മാറ്റി.
സ്വർണ ഇറക്കുമതി
ഇന്ത്യയിലെ സ്വർണ ഇറക്കുമതി നവംബറിൽ 6.6 ശതമാനം ഉയർന്ന് 2.94 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇറക്കുമതി 2.76 ബില്യൺ ഡോളറായിരുന്നു. ഈ വർഷം ആദ്യം സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications