വീണ്ടും ഐപിഒ തരംഗം, ഈ ആഴ്ച വിപണിയിലെത്തുന്നത് 11 കമ്പനികൾ, ഓഹരി വാങ്ങിയാൽ ലാഭം നേടാം, നോക്കുന്നോ...

ഐപിഒ വിപണി ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ സജീവമാവുകയാണ്. 11 കമ്പനികളാണ് ഈ ആഴ്ച ഓഹരി വിപണിയിലേക്കെത്തുന്നത്. ഇതിൽ മെയിൻബോർഡ് വിഭാഗത്തിൽ രണ്ടെണ്ണവും എസ്എംഇ വിഭാഗത്തിൽ എട്ടും ഉൾപ്പെടുന്നു. വരുന്ന 12 മാസത്തിനുള്ളിൽ ആഭ്യന്തര കമ്പനികൾക്ക് ഐപിഒ വഴി 1.5 ലക്ഷം കോടി രൂപയിലധികം സമാഹരിക്കാൻ കഴിയുമെന്ന് പാൻ്റോമാത്ത് കാപ്പിറ്റൽ പ്രവചിക്കുന്നു. ഇത് സമീപഭാവിയിൽ സുസ്ഥിരമായ പ്രവർത്തനവും ശക്തമായ നിക്ഷേപക താൽപ്പര്യവും സൂചിപ്പിക്കുന്നു.

ഈ ആഴ്ച ഐപിഒ വിപണിയിലേക്കെത്തുന്ന കമ്പനികളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

1. മൻബ ഫിനാൻസ്

മാൻബ ഫിനാൻസ് ഐപിഒ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 1.25 കോടി പുതിയ ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുന്നത്. 150 കോടി രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യം. 114 രൂപ മുതൽ 120 രൂപ വരെയാണ് പ്രൈസ് ബാൻഡ്. 125 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാൻ നിക്ഷേപകന് കുറഞ്ഞത് 15,000 രൂപ വേണം. 125 ഓഹരിയുടെ ​ഗുണിതങ്ങളായി അപേക്ഷിക്കാം.

2. കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ

കെആർഎൻ ഹീറ്റ് എക്‌സ്‌ചേഞ്ചർ ഐപിഒ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. ഐപിഒ വഴി 341.95 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ഉദ്യേശിക്കുന്നത്. ഐപിഒയുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹ 209 നും ₹ 220 നും ഇടയിൽ നിശ്ചയിച്ചിരിക്കുന്നു. 65 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം.

3. റാപ്പിഡ് വാൽവ്സ് (ഇന്ത്യ)

ഐപിഒ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകും. 13.7 ലക്ഷം ഓഹരികളിലൂടെ 30.41 കോടി രൂപ കണ്ടെത്താനാണ് കമ്പനിയുടെ ശ്രണം. 210 നും 222 രൂപയ്ക്കും ഇടിയിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്.

4. ഡബ്ല്യുഒഎൽ 3ഡി ഇന്ത്യ

സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 142 രൂപ മുതൽ 150 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

5. തിങ്കിംഗ് ഹാറ്റ്സ് എൻ്റർടൈൻമെൻ്റ് സൊല്യൂഷൻസ്

ഐപിഒ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ സബ്‌സ്‌ക്രിപ്‌ഷനായി ലഭ്യമാകും. പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹ 42 നും ₹ 44 നും ഇടയിലാണ്.

വീണ്ടും ഐപിഒ തരംഗം, ഈ ആഴ്ച വിപണിയിലെത്തുന്നത് 11 കമ്പനികൾ, ഓഹരി വാങ്ങിയാൽ ലാഭം നേടാം, നോക്കുന്നോ

6. യുണിലെക്‌സ് കളേഴ്‌സ് ആൻഡ് കെമിക്കൽസ്

ഐപിഒ സെപ്‌റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകും. ഐപിഒയുടെ വില പരിധി ഒരു ഷെയറിന് ₹ 82 മുതൽ ₹ 87 വരെയാണ്.

7. ടെക്എറ

ഐപിഒ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 27 വരെ സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകും. പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹ 75 നും ₹ 82 നും ഇടയിലാണ്.

8. ഫോർജ് ഓട്ടോ ഇൻ്റർനാഷണൽ

ഐപിഒ സെപ്റ്റംബർ 26 മുതൽ സെപ്റ്റംബർ 30 വരെ സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകും. ഐപിഒയുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹ 102 മുതൽ ₹ 108 വരെയായി നിശ്ചയിച്ചിട്ടുണ്ട്.

വീണ്ടും ഐപിഒ തരംഗം, ഈ ആഴ്ച വിപണിയിലെത്തുന്നത് 11 കമ്പനികൾ, ഓഹരി വാങ്ങിയാൽ ലാഭം നേടാം, നോക്കുന്നോ

9. സഹസ്ര ഇലക്ട്രോണിക്സ് സൊല്യൂഷൻസ്

ഐപിഒ 2024 സെപ്റ്റംബർ 26 മുതൽ 2024 സെപ്റ്റംബർ 30 വരെ സബ്‌സ്‌ക്രിപ്‌ഷന് ലഭ്യമാകും. വില പരിധി ഒരു ഷെയറിന് ₹ 269 മുതൽ ₹ 283 വരെയാണ്.

10. ദിവ്യധൻ റീസൈക്ലിംഗ് ഇൻഡസ്ട്രീസ്

ഐപിഒ സെപ്റ്റംബർ 26 മുതൽ സെപ്തംബർ 30 വരെ സബ്‌സ്‌ക്രിപ്‌ഷനായി ലഭ്യമാകും. പ്രൈസ് ബാൻഡ് ഒരു ഷെയറിന് ₹ 60 നും ₹ 64 നും ഇടയിലാണ്.

11. സാജ് ഹോട്ടൽസ്

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 1 വരെ സബ്‌സ്‌ക്രിപ്‌ഷനായി ലഭ്യമാകും. ഐപിഒ വില ഒരു ഷെയറിന് ₹ 65 ആയി നിശ്ചയിച്ചിരിക്കുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X