2020ൽ ഇന്ത്യയുടെ ജിഡിപി വളർച്ച 1.9 ശതമാനമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച പ്രവചിച്ചു. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ആഗോള സമ്പദ്വ്യവസ്ഥ ഏറ്റവും മോശമായ സ്ഥിതിയിലേയ്ക്ക് പോകാൻ കാരണം ലോകമെമ്പാടുമുള്ള എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയും സ്തംഭിപ്പിച്ച കൊറോണ വൈറസ് മഹാമാരി കാരണമാണ്. 1991ന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശം വളർച്ച ഈ വർഷമാകാനാണ് സാധ്യതയെന്ന് ഐഎംഎഫ് വ്യക്തമാക്കി.
എന്നാൽ അന്താരാഷ്ട്ര നാണയ നിധി ഏറ്റവും പുതിയ പതിപ്പായ ലോക സമ്പദ്വ്യവസ്ഥ റിപ്പോർട്ടിൽ ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ രേഖപ്പെടുത്തി. 2020ൽ പോസിറ്റീവ് വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന രണ്ട് പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മറ്റൊന്ന് ചൈനയാണ്. 1.2 ശതമാനം വളർച്ചാ നിരക്കാണ് ഐഎംഎഫ് ചൈനയിൽ പ്രതീക്ഷിക്കുന്നത്. 2020 ൽ ആഗോള വളർച്ച -3 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കി.

ഇത് 2020 ജനുവരിയിൽ നിന്ന് 6.3 ശതമാനം പോയിൻറിന്റെ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു. കൊവിഡ്-19 പാൻഡെമിക് എല്ലാ പ്രദേശങ്ങളിലെയും വളർച്ചയെ സാരമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന് മുമ്പുള്ള ഏറ്റവും വലിയ മാന്ദ്യം മഹാമാന്ദ്യമായിരുന്നു. വാൾസ്ട്രീറ്റിലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് തകരുകയും ദശലക്ഷക്കണക്കിന് നിക്ഷേപകർക്ക് കനത്ത നഷ്ടം സംഭവിക്കുകയും ചെയ്ത യുഎസിൽ തുടങ്ങി 1929 മുതൽ 10 വർഷത്തോളം നീണ്ടുനിന്ന ലോകവ്യാപകമായ സാമ്പത്തിക മാന്ദ്യമാണ് മഹാമാന്ദ്യം.
വികസിത സമ്പദ്വ്യവസ്ഥയിലെ മിക്ക രാജ്യങ്ങളും ഈ വർഷം ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. അതിൽ അമേരിക്ക (-5.9 ശതമാനം), ജപ്പാൻ (-5.2 ശതമാനം), യുണൈറ്റഡ് കിംഗ്ഡം (-6.5 ശതമാനം), ജർമ്മനി (-7.0 ശതമാനം) ശതമാനം), ഫ്രാൻസ് (-7.2 ശതമാനം), ഇറ്റലി (-9.1 ശതമാനം), സ്പെയിൻ (-8.0 ശതമാനം) എന്നിങ്ങനെയാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. മിഡിൽ ഈസ്റ്റും മധ്യേഷ്യയും (-2.8 ശതമാനം) സൗദി അറേബ്യയുടെ വളർച്ചാ പ്രവചനം -2.3 ശതമാനവും എണ്ണ ഇതര ജിഡിപി നാല് ശതമാനവും ചുരുങ്ങുമെന്നാണ് റിപ്പോർട്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications