ഓഹരി വിപണിയിൽ നിന്നും പണം വാരാനുള്ള മാർഗങ്ങളിൽ ഒന്നാണ് ഐപിഒ. അടുത്ത ആഴ്ച ഐപിഒ വിപണിയിലേക്കെത്തുന്ന പ്രധാന കമ്പനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. ഐപിഒ സെപ്തംബർ 9-ന് ആരംഭിച്ച് 11 ബുധനാഴ്ച അവസാനിക്കും. 6560 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. ഇഷ്യൂവിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കമ്പനിയുടെ മൂലധന അടിത്തറ വർദ്ധിപ്പിക്കും. ഐപിഒയുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
1. പ്രൈസ് ബാൻഡ്
ബജാജ് ഗ്രൂപ്പ് കമ്പനി അതിൻ്റെ പബ്ലിക് ഇഷ്യുവിനായി ഒരു ഷെയറിന് 66 മുതൽ 77 രൂപ എന്ന നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് ഒരു ലോട്ടിൽ കുറഞ്ഞത് 214 ഇക്വിറ്റി ഷെയറുകൾക്കും അതിനുശേഷം അതിൻ്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
2. 73 ശതമാനം പ്രീമിയം
മാർക്കറ്റ് നിരീക്ഷകരുടെ അഭിപ്രായത്തിൽ ബജാജ് ഹൗസിംഗ് ഫിനാൻസിൻ്റെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ 51 രൂപ പ്രീമിയത്തിൽ ട്രേഡ് ചെയ്യപ്പെടുന്നു. ഇത് ഐപിഒ വിലയുടെ 73 ശതമാനം പ്രീമിയം സൂചിപ്പിക്കുന്നു.

3. 6560 കോടിയുടെ ഐപിഒ
6560 കോടി രൂപയാണ്കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 3000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വിൽപ്പനയും 3560 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെട്ടതാണ് ഐപിഒ.
4. ഓഹരി വിഭജനം
പബ്ലിക് ഇഷ്യൂവിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ സ്ഥാപന ബയർമാർക്കും (ക്യുഐബി), സ്ഥാപനേതര സ്ഥാപന നിക്ഷേപകർക്ക് (എൻഐഐ) 15 ശതമാനവും റീട്ടെയിൽ നിക്ഷേപകർ 35 ശതമാനവും റിസർവ് ചെയ്തിട്ടുണ്ട്.
5. മൂലധന അടിത്തറ ശക്തമാക്കും
ഇഷ്യൂ വരുമാനം കമ്പനിയുടെ ഭാവി ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിനായി കമ്പനിയുടെ മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിന് വിനിയോഗിക്കും.

6. ലീഡ് മാനേജർമാർ
കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ കമ്പനി, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, ആക്സിസ് ക്യാപിറ്റൽ, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ്, ജെഎം ഫിനാൻഷ്യൽ, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. കെഫിൻ ടെക്നോളജീസ് രജിസ്ട്രാർ ആണ്.
7. എയുഎം
കമ്പനിയുടെ മാനേജ്‌മെൻ്റിന് കീഴിലുള്ള ആസ്തി (AUM) 2024 ലെ കണക്കനുസരിച്ച് 91,370 കോടി രൂപയും 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ 97,071 കോടി രൂപയുമാണ്. എയുഎം വളർച്ച 30.9 ശതമാനം ആണ്.
8. ലിസ്റ്റിംഗ് സെപ്റ്റംബർ 16 ന്
ഷെയറുകളുടെ അലോട്ട്‌മെൻ്റ് സെപ്‌റ്റംബർ 12 വ്യാഴാഴ്ച അന്തിമമാക്കും. കമ്പനി സെപ്‌റ്റംബർ 13 വെള്ളിയാഴ്ച റീഫണ്ടുകൾ ആരംഭിക്കും. അതേ സമയം റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ ഷെയറുകൾ അലോട്ട്‌മെൻ്റിൻ്റെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ബജാജ് ഹൗസിംഗ് ഫിനാൻസ് ഓഹരി വില ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്റ്റംബർ 16 തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
ബജാജ് ഹൗസിംഗ് ഫിനാൻസ്
2015 സെപ്തംബർ മുതൽ നാഷണൽ ഹൗസിംഗ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു നോൺ-ഡെപ്പോസിറ്റ്-ടേക്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
