ഇന്ത്യയുടെ ഊർജ്ജ ആവശ്യകതയിൽ ഒക്ടോബറിൽ 13.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചാ മാന്ദ്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
2024 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ലക്ഷ്യമിടുന്ന ഇന്ത്യയിലാണ് വ്യാവസായിക പ്രവർത്തനങ്ങൾ കുറയുന്നതിന്റെ ലക്ഷണമായ ഊർജ്ജ ഉപഭോഗത്തിലെ ഇടിവ് ഉണ്ടായിരിക്കുന്നത്. ഉപഭോക്തൃ ആവശ്യവും സർക്കാർ ചെലവുകളും മന്ദഗതിയിലായതോടെ ഇന്ത്യയുടെ ജൂൺ പാദത്തിലെ ജിഡിപി വളർച്ച ഏറ്റവും ദുർബലമായ നിലയിലെത്തിയിരുന്നു. ഇപ്പോൾ വൈദ്യുതി ആവശ്യകത കുറഞ്ഞതും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.

വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ വൈദ്യുതി ആവശ്യം 22.4 ശതമാനവും ഗുജറാത്തിൽ 18.8 ശതമാനവും കുറഞ്ഞുവെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ (സിഇഎ) കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള നാല് ചെറിയ സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ആവശ്യം കുറഞ്ഞു.
ഉപഭോക്തൃ വളർച്ചയിലും നിക്ഷേപത്തിലും ഇടിവുണ്ടായതിനാൽ ഇന്ത്യയുടെ വളർച്ച 5.8 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയുടെ സെൻട്രൽ ബാങ്ക് 2020 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ വളർച്ചാ പ്രവചനം കഴിഞ്ഞ മാസം 80 ബേസിസ് പോയിൻറ് കുറച്ച് 6.1 ശതമാനമാക്കിയിരുന്നു. മന്ദഗതിയിലുള്ള സാമ്പത്തിക പ്രവർത്തനം കാറുകൾ മുതൽ ബിസ്ക്കറ്റുകൾ എന്നിവയുടെ വരെ വിൽപ്പനയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
