ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ജെഫ് ബെസൊസ് ഇന്ന് പടിയിറങ്ങും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ കമ്പനി രൂപീകരിച്ച് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ തീരുമാനം.
ആമസോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ജെഫ് ബെസൊസ് ഇന്ന് പടിയിറങ്ങും. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ കമ്പനി രൂപീകരിച്ച് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ തീരുമാനം. ആമസോണിന്റെ ഏറ്റവും ഷെയര്‍ ഉള്ള വ്യക്തി ജെഫ് ബെസോസ് തന്നെയാണ്. അദ്ദേഹം കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്മാന് സ്ഥാനത്ത് തുടരുകയും ചെയ്യും. കമ്പനിയുടെ ആദ്യ സിഇഒ മാറ്റമാണിത്.

പുതിയ സിഇഒയായി സ്ഥാനമേല്ക്കുമ്പോള് 20 കോടി ഡോളറിന്റെ ഓഹരികള്‍ ജാസ്സിയ്ക്ക് ആമസോണ്‍ നല്‍കും. ഇന്ന് 61,000 ഓഹരികള്‍ (മൂല്യം 2.1 കോടി ഡോളര്‍) നല്‍കും. 10 വര്‍ഷം കൊണ്ട് 20 കോടി ഡോളറിന്റേതും നല്‍കും. ഈ വര്‍ഷം 4.53 കോടി ഡോളറിന്റെയും 2020 ല്‍ 4.15 കോടി ഡോളറിന്റെയും ഓഹരികള്‍ ജാസിക്കു നല്‍കിയിരുന്നു.
ബ്ലൂ ഒറിജിന്‍ എന്ന കമ്പനി കേന്ദ്രീകരിച്ചായിരിക്കും ഇനി ബെസോസിന്റെ പ്രവര്‍ത്തനങ്ങള്‍. 57 വയസ്സ്കാരനായ ജെഫ് തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നേരത്തേ അറിയിച്ചിരുന്നു. 1994 ജൂലൈ 5നാണ് ആമസോണ്‍ രൂപീകരിക്കുന്നത്. 19,700 കോടി ഡോളറാണ് ജെസ് ബെസോസിന്റ് വിരമിക്കല്‍ ആസ്തി.
രണ്ടരപ്പതിറ്റാണ്ട് തന്റെ വാടക വീടിന്റെ ഗ്യാരേജില്‍ ആരംഭിച്ച കമ്പനിയെ 1.7 ട്രില്യണ്‍ മൂല്യമുള്ള ആഗോള ഭീമനായി വളര്‍ത്തിയത് ജെഫ് ബെസോസ് എന്ന വ്യക്തിയുടെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ്.
ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിന്റെ രൂപത്തിലായിരുന്നു ആമസോണിന്റെ തുടക്കും. ഇന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍ ബിസിനസില്‍ നിന്നും ഇ കൊമേഴ്സിലേക്കും, ക്ലൗഡ് കംപ്യൂട്ടിംഗ്, ആരോഗ്യമേഖല, ബാങ്കിംഗ് തുടങ്ങി പല വധി മേഖലകളിലേക്ക് ആമസോണ്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിച്ചു കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
