നിർബന്ധിത ഫാസ്‌ടാഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി. ഡിസംബർ 1 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിന് യാത്രക്കാർക്ക് മതിയായ സമയം നൽകുന്നതിനും തിരക്കുകൾ ഒഴിവാക്കാനും ഇത് ഉപകരിക്കും. നിലവിൽ 23 സർട്ടിഫൈഡ് ബാങ്കുകൾക്കാണ് ഫാസ്‌ടാഗുകൾ നൽകുന്നതിനുള്ള അധികാരം എൻഎച്ച്എഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) നൽകിയിട്ടുള്ളത്.
കൂടാതെ MyFASTag ആപ്പ് ഉപയോഗിച്ചും ബാങ്കുകളിൽ നിന്നും ആമസോണിൽ നിന്നും ഫാസ്‌ടാഗ് വാങ്ങാൻ കഴിയും. എന്നാൽ ഫാസ്ടാഗുകൾക്കായി ഓൺലൈനിൽ അപേക്ഷിക്കുന്നവരുടെ അഭ്യർത്ഥനകളോട് ബാങ്കുകൾ പ്രതികരിക്കുന്നില്ലെന്നും നേരത്തെത്തന്നെ പരാതിയുണ്ടായിരുന്നു. ടോൾ ഗേറ്റുകളിൽ നേരിട്ട് പണം നൽകാതെ വാഹനയാത്രികരുടെ അക്കൗണ്ടിൽ നിന്ന് കൈമാറുന്ന രീതിയാണ് ഫാസ്ടാഗ്. അതായത് ടോൾ പ്ലാസകളിൽ നിർത്താതെതന്നെ വാഹനങ്ങളുടെ വിൻഡ്സ്ക്രീനിൽ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോൾ പിരിക്കുന്ന സംവിധാനം.

ഫാസ്ടാഗ് നിയമം നിർബന്ധമാക്കിയതോടെ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ഡീലർമാർ തന്നെ ഫാസ്‌ടാഗ് സൗകര്യം ഏർപ്പെടുത്തി നൽകുന്നുണ്ട്. രാജ്യത്തെ 537 ടോൾ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഫാസ്‌ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് ടോൾ തുകയുടെ ഇരട്ടി വാങ്ങിക്കുമെന്ന് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടോൾ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കാനും പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമാണ് ഫാസ്‌ടാഗ് സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കുന്നത്. നിലവിൽ രാജ്യത്തെ 90 ശതമാനത്തോളം ടോൾ പ്ലാസകൾ ഫാസ്‌ടാഗ് സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
