ഇന്ത്യൻ റെയിൽവേയുടെ ഈസ്റ്റേൺ റെയിൽവേ സോണിലുള്ള അസൻസോൾ റെയിൽവേ സ്റ്റേഷനിൽ പഴയ രണ്ട് ട്രെയിൻ കോച്ചുകളെ റെസ്റ്റോറന്റാക്കി മാറ്റി. റെസ്റ്റോറന്റ് ഓൺ വീൽസ്' എന്ന് വിളിക്കുന്ന ഈ സംരംഭം റെയിൽവേ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. പഴയ രണ്ട് മെമു കോച്ചുകൾ ഉപയോഗിച്ചാണ് ചക്രങ്ങളുള്ള ഈ റെസ്റ്റോറന്റ് വികസിപ്പിച്ചതെന്ന് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
റെസ്റ്റോറന്റ്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ സംരംഭത്തിൽ നിന്ന് ഏകദേശം 50 ലക്ഷം രൂപ വരുമാനമുണ്ടാക്കാനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോച്ചുകളിലൊന്ന് ചായ, ലഘുഭക്ഷണ ഔട്ട്‌ലെറ്റായി പ്രവർത്തിക്കും. മറ്റൊന്ന് 42 സീറ്റുകളുള്ള ഒരു മുഴുവൻ സമയ റെസ്റ്റോറന്റായിരിക്കും. റെയിൽവേ ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഇവിടെ നിന്ന് ലഭിക്കും.
ഉദ്ഘാടനം
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയാണ് പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ചെയ്തത്. രണ്ട് പുതിയ എയർ കണ്ടീഷൻഡ് റിട്ടയറിംഗ് റൂമുകളും ഇലക്ട്രോണിക് റിസർവേഷൻ ചാർട്ട് ഡിസ്പ്ലേ സിസ്റ്റവും ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ഉദ്ഘാടനം ചെയ്തു.
മറ്റ് സ്റ്റേഷനുകളിൽ
ദാനാപൂർ കോച്ചിംഗ് ഡിപ്പോയ്ക്ക് സമീപം കഫറ്റീരിയകളില്ലെന്ന ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് നേരത്തെ ഇന്ത്യൻ റെയിൽവേയുടെ ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) സോൺ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനുള്ള ഒരു പ്രത്യേക ആശയം കൊണ്ടുവന്നിരുന്നു. പട്‌നയിലെ കോച്ചിംഗ് ഡിപ്പോയ്ക്കുള്ളിലെ വാട്ടർ റീസൈക്ലിംഗ് പ്ലാന്റിനടുത്തുള്ള ഒരു ഭക്ഷണശാലയും ഇത്തരത്തിൽ ഉപയോഗിക്കാത്ത കോച്ചിനെ പരിഷ്‌ക്കരിച്ചതാണ്.
ഇന്റീരിയർ
ഒരു സമയത്ത് 40 ഓളം പേർക്ക് കോച്ചിനുള്ളിൽ ഇരിക്കാനും ലഘുഭക്ഷണം കഴിക്കാനും കഴിയും. കോച്ചിന്റെ ചുമരിൽ ചില പെയിന്റിംഗുകൾ ഉൾപ്പെടുത്തി കോച്ചിന്റെ ഇന്റീരിയർ മനോഹരമാക്കാൻ റെയിൽവേ പ്രത്യേക ശ്രമം നടത്തിയിട്ടുണ്ട്. ടൈപ്പ് റൈറ്റർ പോലുള്ള ചില പഴയ ഉപകരണങ്ങളും ദാനാപൂർ റെയിൽവേ സ്റ്റേഷന്റെ പഴയ ഫോട്ടോയും റെസ്റ്റോറന്റിൽ സ്ഥാപിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
