ദില്ലി: ഇന്ത്യയിലും കൊറോണ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി മുന്‍കരുതലുകളാണ് വിവിധ സംസ്ഥാനങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. വന്‍കിട ഐ ടി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്കി. ആളുകള്‍ ഒത്തുചേരുന്ന ഇടങ്ങളായ പബ്ബ്, ഷോപ്പിംഗ് മാള്‍, തിയറ്റര്‍ തുടങ്ങിയവ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഈ അടച്ചുപൂട്ടലുകള്‍ക്കിടയിലും ഓണ്‍ലൈന്‍ പലചരക്ക് വ്യാപാര മേഖലയ്ക്ക് കൊറോണ വൈറസ് ഗുണമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 100 ശതമാനം വരെ വ്യാപാര വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മിക്ക ഓണ്‍ലൈന്‍ പലചരക്ക് സൈറ്റുകളും നേടിയത്.
അണുനാശിനി, ഹാന്‍ഡ് സാനിറ്റൈസര്‍, ഡയപ്പര്‍ തുടങ്ങിയവ കൂടാതെ അരി, മാവ്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ സാധനങ്ങളും ആളുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നു. ഇതോടെ വന്‍ ലാഭമാണ് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ നേടിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ആഴ്ച അവസാനം 80 മുതല്‍ 100 വരെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മിക്ക മാളുകളും അടച്ചു പൂട്ടുകയും കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തത് ഇവര്‍ക്ക് ഗുണകരമായി.
ഓര്‍ഡറുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായതോടെ കഴിഞ്ഞ രണ്ട് ദിവസമായി താന്‍ ഗോഡൗണില്‍ തന്നെയാണെന്ന് ബിഗ് ബാസ്കറ്റ് സിഇഒ ഹരി മേനോന് പറയുന്നു. കൊറോണയെ തുടര്‍ന്ന് രണ്ടിരട്ടി വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ സംഭരണ ഇടം, ഡെലിവറി വാന്‍, ജീവനക്കാരുടെ എണ്ണം എന്നിവ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒരു ദിവസം ശരാശരി 1.6 ലക്ഷം ഡെലിവറികളാണ് ബിഗ് ബാസ്ക്കറ്റിന് ലഭിക്കുന്നത്. ഇതില്‍ 1.4 ലക്ഷം ഡെലിവറികളും അതിന്റെ മൈക്രോ ഡെലിവറി ബിസിനസായ ബിബി ഡെയ്ലിക്കാണ് ലഭിച്ചത്. പാലും ബ്രഡുമാണ് ഇവര്‍ ദിവസേന വിതരണം ചെയ്യുന്നത്. ഓര്‍ഡറുകളുടെ വര്‍ദ്ധനവ് കാരണം പലയിടങ്ങളിലും വിതരണം പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ വിതരണത്തിനായി ഒരു ദിവസമെടുക്കുന്ന ഓര്‍ഡറുകള്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയെടുത്താണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. സാധനങ്ങളുടെ ലഭ്യത ഒരു പ്രശ്നമേയല്ല. അതേസമയം പെട്ടെന്നുണ്ടായ ഡിമാന്റാണ് കാര്യങ്ങള്‍ തകിടം മറിച്ചത്. അതിനാല്‍ ഒന്ന് രണ്ട് ദിവസം പ്രശ്നമുണ്ടായിരുന്നു. ഇപ്പോള്‍ അത് മറികടന്നതായും മേനോന് കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ആദ്യം കച്ചവടത്തില്‍ 5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ചയാണ് ഉണ്ടായതെന്ന് ഗ്രോഫേഴ്സ് സ്ഥാപകന്‍ അല്‍ബിന്ദര്‍ ദിംഗ്സയും പറയുന്നു. 90,000ത്തില്‍ അധികം ഓര്‍ഡറുകളാണ് ഒരു ദിവസം ഗ്രോഫേഴ്സിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനമാണ് കച്ചവടം വര്‍ദ്ധിച്ചത്. അതേസമയം ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങരുതെന്ന് ഇരു കമ്പനികളും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications