കേരളത്തിൽ ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് മൂന്ന് ദിവസമായി സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 37480 രൂപയാണ് നിലവിലെ സ്വർണ വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗസ്റ്റിൽ സ്വർണ വില സർവ്വകാല റെക്കോർഡ് നിരക്കായ 42000 രൂപ വരെ ഉയർന്നിരുന്നു. എന്നാൽ ആഗസ്റ്റ് 18 മുതൽ സ്വർണ വില കുത്തനെ കുറയാൻ തുടങ്ങി.
ഇന്ത്യൻ വിപണി
ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.3 ശതമാനം ഉയർന്ന് 50,911 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.23 ശതമാനം ഉയർന്ന് കിലോയ്ക്ക് 67,080 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി സ്വർണ വില ഇടിഞ്ഞിരുന്നു. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.12 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി കിലോഗ്രാമിന് 2 ശതമാനം അഥവാ 1,300 രൂപ കുറഞ്ഞു. ഓഗസ്റ്റ് 7 ന് സ്വർണ വില റെക്കോർഡ് നിരക്കായ 56,200 രൂപയിൽ എത്തിയിരുന്നു.
ആഗോള വിപണി
ആഗോള വിപണിയിലും ഇന്ന് സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് സ്വർണം 0.4 ശതമാനം ഉയർന്ന് 1,937.84 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 1.1 ശതമാനം ഉയർന്ന് 26.92 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയർന്ന് 894.97 ഡോളറിലെത്തി.
സോവറിൻ ഗോൾഡ് ബോണ്ട്
തിങ്കളാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന ഈ വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ആറാം ഘട്ട വിൽപ്പന ഇന്ന് അവസാനിക്കും. റിസർവ് ബാങ്ക് ഒരു ഗ്രാമിന് 5,117 രൂപ നിരക്കിലാണ് സ്വർണ്ണ ബോണ്ടുകൾ നൽകുന്നത്. ഓൺലൈനായി അപേക്ഷിക്കുകയും ഓൺലൈനായി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
നേട്ടങ്ങൾ
നിക്ഷേപകർ കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചാൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഫലപ്രദമായ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്ന് വിശകലന വിദഗ്ധർ പറയുന്നു. ഗോൾഡ് ബോണ്ടുകൾക്ക് മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണ്. സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങുന്നയാൾക്ക് 2.5% വാർഷിക പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
