രണ്ട് മാസത്തെ നിരക്ക് വര്‍ധനവിന് ശേഷം രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. പ്രതിമാസ പരിഷ്‌കരണത്തിൽ ജൂലൈ 1 ന്, സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസി) എൽപിജി സിലിണ്ടറുകളുടെ വില ഒരു രൂപ മുതൽ 4.5 രൂപ വരെ ഉയർത്തിരുന്നു. സാധാരണ എൽപിജി സിലിണ്ടർ വില എല്ലാ മാസവും ആദ്യ ദിവസം അവലോകനം ചെയ്യാറുണ്ട്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളര്‍ വിനിമയ നിരക്കും അനുസരിച്ച് വില ഉയരുകയോ താഴുകയോ ചെയ്യാം.
മെയ് മാസത്തിൽ വില കുത്തനെ കുറച്ചതിനുശേഷം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നിരക്കിൽ വരുത്തുന്ന തുടർച്ചയായ രണ്ടാം മാസത്തെ വർദ്ധനവായിരുന്നു ജൂലൈ ഒന്നിലേത്. ജൂലൈ മാസത്തിൽ ഡൽഹിയിൽ എൽപിജി നിരക്ക് സിലിണ്ടറിന് ഒരു രൂപയും മുംബൈയിൽ 3.5 രൂപയുമാണ് ഉയർത്തിയത്. ജൂണിൽ നിരക്ക് വർധന 11.50 രൂപയായിരുന്നു. മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകളുടെ വില 162.50 രൂപ കുറച്ച് 581.50 രൂപയാക്കിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ആഗോള ഇന്ധന വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ മാര്‍ച്ചില്‍ എല്‍പിജി നിരക്ക് 805.50 രൂപയായി കുറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ എല്‍പിജി സിലിണ്ടര്‍ നിരക്ക് 858.50 രൂപയായിരുന്നു.

ഏറ്റവും പുതിയ എൽപിജി സിലിണ്ടർ നിരക്കുകൾ ( (ഇൻഡെയ്ൻ – സബ്‌സിഡിയില്ലാതെ - 14.2 കിലോ):
ഡൽഹി - 594 രൂപ
കൊൽക്കത്ത - 621 രൂപ
മുംബൈ - 594 രൂപ
ചെന്നൈ - 610.50 രൂപ
ഉപഭോക്താക്കള്‍ വിപണി വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ വാങ്ങുമ്പോള്‍ യോഗ്യരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ട് സബ്‌സിഡി നൽകുകയാണ് പതിവ്. നിയമാനുസൃതം ഒരു കുടുംബത്തിന് ഗാര്‍ഹികാവശ്യത്തിനായി 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾക്ക് മാത്രമേ സബ്‌സിഡി നിരക്കിൽ അർഹതയുള്ളൂ. ഇന്ത്യൻ രൂപയുടെ ഇടിവും ഇന്ത്യയിലെ ഇന്ധന വിലയെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
