വര്‍ഷങ്ങളായി ചൈനയെ ആഗോള ഉല്പാദന കേന്ദ്രം എന്നാണ് ലോകം വിളിക്കുന്നത്. എന്നാല്‍, കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദേശ കമ്പനികളെല്ലാം ചൈനയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു. തല്‍ഫലമായി കോര്‍പ്പറേറ്റ് നേതാക്കള്‍ക്ക് ചൈനയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. ആഗോള വിതരണ ശൃംഖലയിലെ 260 നേതാക്കളില്‍ നടത്തിയ സര്‍വേയില്‍, മൂന്ന് കമ്പനികളില്‍ ഒരെണ്ണം ചൈന വിടാന്‍ ആഗ്രഹിക്കുന്നു എന്ന ഫലമാണ് ലഭിച്ചിരിക്കുന്നത്. ഉടനടിയോ അല്ലെങ്കില്‍ രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്ന് സോഴ്സിംഗും നിര്‍മ്മാണവും മാറ്റാന്‍ ഇവര്‍ ആഗ്രഹിക്കുന്നു.
യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് ഒരു മോശം ആശയമാണെന്ന് കമ്പനികള്‍ മനസിലാക്കി. എന്നാല്‍, ചൈനയുടെ എല്ലാ തര്‍ക്കങ്ങളിലും ഓപ്പറേറ്റിംഗ് ഫാക്ടറികള്‍ വിലകുറഞ്ഞതല്ലതാനും. 370 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ചരക്കുകള്‍ക്കാണ് ഇക്കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്. ചില കമ്പനികള്‍ക്ക് ചെലവ് 100 ദശലക്ഷം ഡോളര്‍ വരെ വര്‍ധിച്ചു. ഇതോടെ, വ്യാപാരയുദ്ധത്തിന്റെ പാരമ്യത്തില്‍ 50 -ലധികം കമ്പനികള്‍ ചൈന വിട്ടു. ഇതിനുപുറമെ, നോവല്‍ കൊറോണ വൈറസ് വ്യാപിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ട്രംപ് തുടര്‍ന്നും ചൈനയെ കുറ്റപ്പെടുത്തി. ഉയിഗുറുകള്‍ക്കെതിരായ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ കാരണം അമേരിക്കന്‍ കമ്പനികള്‍ സിന്‍ജിയാങില്‍ പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കേ ചൈനയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം പ്രതീക്ഷിക്കാം.
നിലവിലുള്ള ക്രോസ്ഫയറില്‍ അകപ്പെടാന്‍ ബിസിനസ് നേതാക്കള്‍ ആഗ്രഹിക്കാത്തതിനാല്‍, അവര്‍ ചൈന വിടാനൊരുങ്ങുകയാണ്. ചൈനയില്‍ നിന്ന് മാറാനൊരുങ്ങുന്ന കമ്പനികള്‍ക്ക് ഒന്നിലേറെ ലക്ഷ്യസ്ഥാനങ്ങള്‍ നിലവിലുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി നൈക്ക് തങ്ങളുടെ ഫാക്ടറികള്‍ തെക്കു-കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും മാറ്റുകയാണ്. പ്രമുഖ ആഗോള നിര്‍മ്മാതാക്കളായി അതിവേഗം ഉയര്‍ന്നുവരുന്ന വിയറ്റ്നാമിലാകട്ടെ തൊഴില്‍ ചെലവ് 60 ശതമാനം കുറവാണ്. ഐഫോണ്‍ നിര്‍മ്മാതാക്കളായ തായ്വാനിലെ ഫോക്സ്കോണിന് പോലും ചൈനയ്ക്ക് പുറത്ത് ഏറ്റവും വലിയ ഹബ്ബുകളുണ്ട്. ഇതാണ് ചൈന് പ്ലസ് വണ്‍ തന്ത്രം - ചൈനയ്ക്ക് പുറത്ത് ഒരു അധിക അടിത്തറ ഉണ്ടാക്കുക.
മറ്റ് രാജ്യങ്ങള്‍ ഇതില്‍ പങ്കുചേരാനും ചൈന വിടുന്ന കമ്പനികള്‍ക്ക് ആതിഥേയത്വം വഹിക്കാനും ആഗ്രഹിക്കുന്നു. ഇതിനായി, തായ്വാന് വിലകുറഞ്ഞ ധനകാര്യവും നികുതിയിളവും വാഗ്ദാനം ചെയ്യുന്നു. ഇവര്‍ കഴിഞ്ഞ വര്‍ഷം 30 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുകയുണ്ടായി. ഇത്തരത്തിലുള്ള കമ്പനികളെ തിരികെ കൊണ്ടുവരാനായി രണ്ട് ബില്യണ്‍ ഡോളറാണ് ജപ്പാന് നീക്കിവെച്ചിരിക്കുന്നത്. ആയിരത്തിലധികം അമേരിക്കന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്ത്യയും ശ്രമിച്ചു. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്കൊപ്പം സഹകരിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഫോക്സ്കോണ്‍. ഈ രാജ്യങ്ങള്‍ സുരക്ഷിതമായ ഒരു ബിസിനസ് അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. അതിനാല്‍, ചൈനയുമായുള്ള ബന്ധം ഒഴിവാക്കി ആഗോള വിതരണ ശൃംഖലകള്‍ ഈ രാജ്യങ്ങളുമായി സഹകരിക്കാനുള്ള സാധ്യതയും ഏറെയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
