റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ശനിയാഴ്ച 1,895 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നാണ് എൽ കാറ്റർട്ടൺ. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി. എൽ കാറ്റർട്ടണിന്റെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമുകളിലെ 0.39% ഓഹരികളിലാണ്.
ഈ നിക്ഷേപത്തോടെ 2020 ഏപ്രിൽ 22 മുതൽ ജിയോ പ്ലാറ്റ്ഫോംസ് പ്രമുഖ ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഎ, ടിപിജി, എൽ കാറ്റർട്ടൺ എന്നിവയിൽ നിന്ന് 1,04,326.95 കോടി രൂപ സമാഹരിച്ചു. ആഗോള ബദൽ അസറ്റ് കമ്പനിയായ ടിപിജി ജിയോ പ്ലാറ്റ്‌ഫോംസിൽ 4,546.80 കോടി രൂപ നിക്ഷേപിക്കുമെന്ന് ജിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 30 വർഷത്തിനിടയിൽ, എൽ കാറ്റർട്ടൺ വിവിധ ഉപഭോക്തൃ ബ്രാൻഡുകളിൽ വിജയകരമായി നിക്ഷേപം നടത്തിയിട്ടുണ്ട്. പെലോട്ടൺ, വ്രൂം, ക്ലാസ്പാസ്, ഓവർഡേസ്, ഫാബി ഇൻഡ്യ, കൂടാതെ മറ്റു പലതും എൽ കാറ്റർട്ടൺ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികളാണ്. "ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നൽകിക്കൊണ്ട് ഇന്ത്യയ്ക്ക് ഡിജിറ്റൽ പവർ വാഗ്ദാനം ചെയ്യാനുള്ള ഞങ്ങളുടെ യാത്രയിൽ പങ്കാളിയായി എൽ കാറ്റർട്ടനെ സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടനാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകൾ സൃഷ്ടിക്കുന്നതിൽ എൽ കാറ്റർട്ടണിന്റെ അമൂല്യമായ സംഭാവനകളിൽ നിന്ന് നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു.
ഏറ്റവും പുതിയ ഡീൽ ആയ പത്താമത്തെ കരാറിലൂടെ ആർഐഎൽ ഇതുവരെ ജിയോ പ്ലാറ്റ്‌ഫോമിലെ 22.38 ശതമാനം ഓഹരികൾ വിറ്റഴിച്ചു. 1.3 ബില്യൺ ഇന്ത്യക്കാർക്ക് സമാനതകളില്ലാത്ത ഡിജിറ്റൽ, സാങ്കേതിക സേവനം നൽകുകയും 1.3 ബില്ല്യൻ ഇന്ത്യക്കാർക്കായി ഒരു ഡിജിറ്റൽ സൊസൈറ്റി കെട്ടിപ്പടുക്കുകയും ചെയ്ത ജിയോയുമായി പങ്കാളിയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന്. എൽ കാറ്റർട്ടണിന്റെ ഗ്ലോബൽ കോ-സിഇഒ മൈക്കൽ ചു പറഞ്ഞു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications