ഭാരത് ബോണ്ട് ഇടിഎഫിലെയ്‌ക്കുള്ള രണ്ടാംഘട്ട നിക്ഷേപ സമാഹരണത്തിൽ ലഭിച്ചത് 10,992 കോടിയോളം രൂപ. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്. ജൂലായ് 14 നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫില്‍ നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. 17 ക്ലോസ് ചെയ്യുകയും ചെയ്‌തു. സര്‍ക്കാരിനുവേണ്ടി ഈഡല്‍വെയ്‌സ് എഎംസിയ്‌ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.
മൂന്നുവര്‍ഷം, പത്തുവര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് ഭാരത് ബോണ്ട് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിള്‍-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. നിശ്ചിത കാലാവധിയിൽ ആയിരിക്കും ഫണ്ടിൽ നിക്ഷേപം നടത്തുക. രണ്ടാം ഘട്ട ഭാരത് ബോണ്ട് ഇടിഎഫ് യഥാക്രമം അഞ്ച് വർഷവും 11 വർഷവും കാലാവധി പൂർത്തിയാകുന്നവയാണ്. അഞ്ച് വർഷത്തേത് 2025 ഏപ്രിലിലും പതിനൊന്ന് വർഷത്തേത് 2031 ഏപ്രിലിലും കാലാവധി പൂർത്തിയാക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫണ്ടിന്റെ ആദ്യ ഭാഗം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ഇടിഎഫ് പുറത്തിറക്കിയപ്പോള്‍ തന്നെ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിൽ നിന്ന് 12,000 കോടി രൂപയോളം സമാഹരിച്ച ഫണ്ടിന് 1.7 മടങ്ങോളം അധിക സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങൾക്കായിട്ടാകും ഫണ്ട് വിനിയോഗിയ്ക്കുക.
'ഭാരത് ബോണ്ട് ഇടിഎഫിന്റെ രണ്ടാം സീരീസിന് എല്ലാ വിഭാഗം നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, ഇത് 3 തവണയിൽ കൂടുതൽ സബ്‌സ്‌ക്രൈബുചെയ്‌തുവെന്നും ഏകദേശം 10,000 കോടി രൂപയുടെ ശേഖരം കണക്കാക്കുന്നുവെന്നും. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപം) സെക്രട്ടറി ട്വീറ്റ് ചെയ്തു.
നിക്ഷേപം നടത്തുന്നത് എവിടെയാണ്?
പൊതു മേഖല സ്ഥാപനങ്ങളിലാണ് ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപം നടത്തുക. പിഎഫ്‌സി, ആർഇസി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹൗസിംഗ് ബാങ്ക്, ഐഒസി, നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, എൻഎച്ച്‌പിസി, എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, എൻടിപിസി, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ.
പൊതുമേഖലാ കമ്പനികളായ പിഎഫ്‌സി, ആർഇസി, പവർ ഗ്രിഡ് കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹൗസിംഗ് & അർബൻ ഡെവലപ്മെൻറ് കോർപ്പറേഷൻ, എൻഎച്ച്‌പിസി എന്നിവയിൽ നിക്ഷേപം നടത്താനാണ് ഭാരത് ബോണ്ട് ഇടിഎഫ്- ഏപ്രിൽ 2031 ലക്ഷ്യമിടുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
