അംബാനി എന്ന പേര് കേൾക്കുമ്പോൾ നമുക്ക് ആദ്യം മനസിലേക്കെത്തുന്നത് മുകേഷ് അംബാനിയുടെ പേരായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ മുകേഷ് അംബാനി. എന്നാൽ അദ്ദേഹത്തിന്‍റെ അനിയൻ അനിൽ അംബാനി അത്ര പ്രശസ്തനല്ല. ഇപ്പോൾ അത്ര പ്രശസ്തനല്ല എന്ന് പറയുന്നതായിരിക്കും ശരി. കാരണം ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു അനിൽ അംബാനി. അന്ന് മുകേഷ് അംബാനി ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
ഒരു സിനിമാ കഥ പോലെയായിരുന്നു അനിൽ അംബാനിയുടെ വളർച്ചയും തകർച്ചയും. ശതകോടീശ്വരനിൽ നിന്നും പാപ്പരായ ആ കഥ ഏത് മനുഷ്യനിലും ആശ്ചര്യം ജനിപ്പിക്കും.
ധീരുഭായി അംബാനി കെട്ടിപ്പൊക്കിയ സാമ്രാജ്യം
ഏത് പാവപ്പെട്ട മനുഷ്യനും കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത വ്യക്തിയാണ് ധീരുഭായി അംബാനി. തന്‍റെ 17 ആം വയസിലാണ് ധീരുഭായ് അംബാനി ഏദനിലെ ബ്രിട്ടീഷ് കോളനിയിലേക്ക് കുടിയേറിയത്. തുടക്കത്തിൽ പെട്രോൾ പമ്പിലെ ജോലിക്ക് അദ്ദേഹത്തിന് ലഭിച്ച വേതനം 300 രൂപയായിരുന്നു.
പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ധീരുഭായി അംബാനി 1960കളിലാണ് റിലയൻസ് ടെക്‌സ്‌റ്റൈൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ബിസിനസ്സ് പകുത്തെടുത്ത് മക്കൾ
2022ലാണ് ധീരുഭായി അംബാനിയുടെ മരണം. മരണ ശേഷം മക്കളായ മുകേഷും അനിലും തമ്മിൽ ശീതസമരം ഉടലെടുത്തു. അച്ഛൻ പടുത്തിയുർത്തിയ ബിസിനസ്സ് സാമ്രാജ്യത്തിന്‍റെ ഉടമസ്ഥതയെ ചൊല്ലിയായിരുന്നു തർക്കം.
ചേട്ടനും അനുജനും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ 2006ൽ റിയലൻസ് വിഭജിക്കപ്പെട്ടു. മുകേഷിന്‍റെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അനിൽ നയിക്കുന്ന റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് എന്നിങ്ങനെയായിരുന്നു വിഭജനം.
ജ്യേഷ്ഠനായ മുകേഷ് അംബാനിക്ക് പാരമ്പര്യ ബിസിനസ്സുകളായ പെട്രോളിയം,ഇൻഫ്രസ്ട്രക്ച്ചർ തുടങ്ങിയ ലഭിച്ചപ്പോൾ അനിലിന് ലഭിച്ചത് റിലൻസ് ക്യാപ്പിറ്റൽസ്, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയാണ്.
ശരവേഗത്തിൽ വളർന്ന് അനിൽ അംബാനി
ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് തനിച്ച് കാലടുത്ത് വച്ചതോടെ അനിൽ ശരവേഗത്തിൽ വളർന്നു. 2008ൽ 42 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ ധനികനായി അനിൽ മാറുകയും ചെയ്തു.
സിനിമാ മേഖലയിലും അനിൽ കണക്കുകളിലാത്ത പണമിറക്കി. രാജ്യത്താകമാനം സിനിമാ തിയറ്ററുകൾ തുടങ്ങാനും സിനിമ നിർമിക്കാനും കോടികളാണ് അനിൽ ചിലവഴിച്ചത്.
റിലയൻസ് കമ്യൂണിക്കേഷൻസ്
എല്ലാവർക്കും മൊബൈൽ എന്ന ആശയവുമായി 2002ലാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് രംഗത്തെത്തുന്നത്. സിഡിഎംഎ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ഏറ്റവും ചെലവ് കുറഞ്ഞതാക്കും എന്നായിരുന്നു വാഗ്ദാനം. മുകേഷ് അംബാനിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും സ്വത്ത് ഭാഗം വച്ചപ്പോൾ അനിൽ അംബാനിയുടെ കൈകളിലെത്തുകയായിരുന്നു.

തുടക്കത്തിൽ വലിയ മുന്നേറ്റം നടത്താൽ റിലയൻസിന് സാധിച്ചെങ്കിലും കാലത്തിന് അനുസരിച്ച് മാറാത്തത് വലിയ തിരിച്ചടിയായി. 2015 മുകേഷ് ജിയോ കൂടി പ്രഖ്യാപിച്ചതോടെ അനിലിന്‍റെ റിലയൻസ് കമ്യൂണിക്കേഷൻസ് തകർന്നു.
തകർച്ച നേരത്തെ തുടങ്ങി
2008ൽ ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്‍റെ അധിപനായിരുന്നു അനിലെങ്കിലും അത് അധികകാലം നീണ്ടു നിന്നിരുന്നില്ല എന്നതാണ് വാസ്തവം. 2010 മുതൽ അനിൽ തകർച്ചയെ നേരിട്ടിരുന്നു.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എംടിഎനുമായുള്ള ബിസിനസ് ഇടപാടിൽ അനിലിന്‍റെ കണക്ക് കൂട്ടലുകൾ പിഴച്ചു. 2011-ലെ 2 ജി അഴിമതിയുടെ പശ്ചാത്തത്തിൽ അനിൽ അംബാനിയെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കാണ് അനിൽ അംബാനിയുടെ സാമ്രാജ്യം കടപുഴകി വീണത്.
ബിസിനസ്സ് സാമ്രാജ്യം നിലനിർത്താൻ ചൈനീസ് ബാങ്കുകളിൽ നിന്നുള്ള വ്യക്തിഗത ഗ്യാരണ്ടിയിൽ 1.2 ബില്യൺ ഡോളർ വായ്പയെടുത്ത് നടത്തിയ ശ്രമങ്ങളും പരാജയത്തിലാണ് കലാശിച്ചത്. ഒടുവിൽ 2020-ൽ അനിൽ അംബാനി പാപ്പരത്തം പ്രഖ്യാപിക്കുകയും ലണ്ടൻ കേസിൽ ബാങ്കുകൾ സമർപ്പിച്ച കോടതിയിൽ തന്‍റെ നിക്ഷേപം പൂജ്യമാണെന്ന് പറയുകയും ചെയ്തു.
എന്താണ് ശരിക്കും അനിലിന് സംഭവിച്ചത്
സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ദീർഘദർശനമില്ലാത്തതാണ് അനിൽ അംബാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തെ തകർത്തത്. ഊഹക്കച്ചവടങ്ങളും തെറ്റായ വിപണി വിശകലനങ്ങളും കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റിച്ചു.
വീണ്ടും വാർത്തകളിൽ
മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റേയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിൽ അനിൽ അംബാനി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
