സ്വിഗ്ഗി വഴി ഒരു തവണയെങ്കിലും ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചവരായിരിക്കും നമ്മൾ. ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും ഒറ്റ ക്ലിക്കിലൂടെ നമ്മുടെ വീട്ടുപടിക്കലെത്തിക്കുന്ന മാജിക്ക് കൂടിയാണ് സ്വിഗ്ഗി. എങ്ങനെയാണ് സ്വിഗ്ഗി ആരംഭിച്ചതെന്നും എന്തുകൊണ്ടാണ് സ്വിഗ്ഗി ഇത്ര ജനപ്രിയമായതെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭങ്ങളിൽ ഒന്നാണ് സ്വിഗ്ഗി എന്ന് പറയാം. രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നമുക്ക് സ്വിഗ്ഗിയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം.
തുടക്കം തോൽവിയോടെ
2013-ൽ നന്ദൻ റെഡ്ഡി, ശ്രീഹർഷ മജെറ്റി എന്നീ രണ്ട് ബിരുദധാരികളായ യുവാക്കൽ ചേർന്ന് ലോജിസ്റ്റിക്‌സ് സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബണ്ടൽ ടെക്‌നോളജീസ് എന്ന സ്റ്റാർട്ടപ്പ് തുടങ്ങുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം കമ്പനി അവർക്ക് അടച്ച് പൂട്ടേണ്ടി വന്നു. എന്നാൽ ആ രണ്ട് യുവാക്കളും തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു. ബണ്ടൽ ടെക്‌നോളജീസ് പൂട്ടിയെങ്കിലും മറ്റ് ആശയങ്ങൾ കണ്ടെത്താൻ ആ യുവാക്കൾ ശ്രമം ആരംഭിച്ചു.
സ്വിഗ്ഗിയുടെ പിറവി
ഇന്ത്യയിൽ സൗകര്യപ്രദമായി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ നന്ദൻ റെഡ്ഡിയും ശ്രീഹർഷ മജെറ്റിയും അതിനെക്കുറിച്ച് കൂടുതലായി പഠനം നടത്തി. എങ്ങനെ ഒരു പുതിയ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് നിർമ്മിക്കാം എന്നതായിരുന്നു അവരുടെ ചിന്ത. പുതിയ കമ്പനിക്ക് വേണ്ടി സാങ്കേതികവിദ്യ നിർമ്മിക്കുന്നതിനായി ഐഐടി ഖരഗ്പൂരിൽ നിന്നുള്ള വിദഗ്ധ ടെക്കിയായ രാഹുൽ ജെയ്മിനിയെ അവർ തങ്ങളുടെ ടീമിനൊപ്പം ചേർത്തു. അതോടെ കാര്യങ്ങൾക്ക് വേഗം കൂടി.

തുടക്കവും വളർച്ചയും
2014 ഓഗസ്റ്റിൽ, ബെംഗളൂരുവിലെ കോറമംഗല നഗരത്തിലെ രണ്ട് ഭക്ഷണശാലകളെ ചേർത്താണ് സ്വിഗ്ഗിയുടെ തുടക്കം. വെറും 40 മിനിറ്റിനുള്ളിൽ അവർ തങ്ങളുടെ ഇടപാടുകാർക്ക് ഭക്ഷണം എത്തിക്കാൻ തുടങ്ങി. പിന്നീട് അത് 20 ഭക്ഷണ ശാലകളിലേക്ക് വളർന്നു.
2015-ലാണ് സിഗ്ഗി അവരുടെ മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്. അതിന് ശേഷം നന്ദൻ റെഡ്ഡിക്കും ശ്രീഹർഷ മജെറ്റിക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സൗകര്യവും സന്തോഷവുമുള്ള ഉപഭോക്താക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വിഗ്ഗി അതിവേഗം വളർന്നു. ബെംഗളൂരുവിന് പുറമേ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് കമ്പനി പടർന്ന് പന്തലിച്ചു.

ഭക്ഷണശാല വിരൽ തുമ്പിൽ
കൂടുതൽ നിക്ഷേപങ്ങൾ ലഭിച്ചതോടെ പുതിയ സാങ്കേതിക വിദ്യയുട സഹായത്തോടെ സ്വിഗ്ഗി അതിവേഗം വളർന്നു. 'ഫൂഡ് പാണ്ട' എന്ന കമ്പനിയെ ഏറ്റടുക്കാനും സ്വിഗ്ഗി തയ്യാറായി. അതോടെ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിൽ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തമായി. "നിങ്ങൾക്ക് റെസ്റ്റോറൻ്റിലേക്ക് പോകാൻ താൽപ്പര്യമില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് റെസ്റ്റോറൻ്റ് കൊണ്ടുവരുന്നു" എന്ന രീതിയിലായിരുന്നു സ്വിഗ്ഗിയുടെ പ്രവർത്തനം.
മാതൃക
കഠിനാധ്വാനം, ക്രിയാത്മക ചിന്ത, മാറ്റത്തോട് പൊരുത്തപ്പെടൽ എന്നിവ വഴി എങ്ങനെ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്താം എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സ്വിഗ്ഗിയുടെ കഥ. ബെംഗളൂരുവിലെ രണ്ട് ഭക്ഷണ ശാലകളെ ചേർത്ത് തുടങ്ങിയ കമ്പനി ഇന്ന് രാജ്യം മുഴുവൻ പടർന്ന് പന്തലിച്ച് നിൽക്കുകയാണ്. ഇന്ത്യയുടെ ഭക്ഷണ സംസ്കാരത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ സ്വിഗ്ഗിക്ക് കഴിഞ്ഞു എന്നതാണ് സത്യം.
'ഒരു പ്രശ്നം കണ്ടെത്തുക, മികച്ച ആശയം ഉപയോഗിച്ച് അത് പരിഹരിക്കുക, ഉപഭോക്താക്കളുടെ ആഗ്രഹത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തുക' ഇതാണ് സ്വിഗ്ഗിയിലൂടെ നന്ദൻ റെഡ്ഡി, ശ്രീഹർഷ മജെറ്റി, രാഹുൽ ജെയ്മിനി എന്നിവർ നടപ്പിലാക്കിയ വിജയ മന്ത്രം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications