2025ലെ യൂണിയൻ ബജറ്റ് കേന്ദ്രമന്ത്രി നിർമ്മലാ സീതാ രാമൻ അവതരിപ്പിക്കാൻ ഇരിക്കെ നികുതിയിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഇന്ത്യ മുഴുവൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്.
ബജറ്റിന് മുന്നോടിയായി, പുതിയ നികുതി സംവിധാനത്തിൽ ജനങ്ങളെ ആകർഷിക്കാനായി സർക്കാർ രണ്ട് പ്രധാന ഓപ്ഷനുകൾ പരിഗണിക്കുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദ്യ ഓപ്ഷനായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ₹75,000 മുതൽ വർധിപ്പിക്കുക എന്നാണ് ചിന്തിക്കപ്പെടുന്നതെന്നും, രണ്ടാമത്തേതായി നികുതി സ്ലാബുകളിൽ മാറ്റങ്ങൾ വരുത്തുക എന്നതാണെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പഴയ നികുതി സംവിധാനത്തെ ഘട്ടം ഘട്ടമായി തുടച്ചുനീക്കിക്കൊണ്ട് പുതിയ നികുതി സംവിധാനത്തിലേക്ക് ആളുകളെ ആകർഷിക്കാനും നികുതിയടക്കുന്നവർക്കു കൂടുതൽ പ്രയോജനം നൽകാനുമാണ് പുതിയ തീരുമാനങ്ങൾ ഇപ്പോൾ കൈക്കൊള്ളുന്നത്.
2025-26 ധനകാര്യ ബജറ്റിൽ നികുതി സ്ലാബിലും നിരക്കിലും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, അടുത്ത വർഷങ്ങളിൽ പഴയ നികുതി സംവിധാനം ക്രമമായി ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും റിപ്പോർട്ട് ചെയ്യുന്നത്. ഫൈനാൻഷ്യൽ എക്സ്പ്രസ്സിന്റെ ബജറ്റുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നതുപോലെ 2025-ലെ ബജറ്റിൽ പഴയ നികുതി സംവിധാനത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ല, എന്നാൽ പുതിയ നികുതി സംവിധാനത്തിലെ സ്ലാബുകളും നിരക്കുകളും ഭേദഗതി ചെയ്യാൻ സാധ്യതയുണ്ട്.
ബജറ്റിൽ പ്രതീക്ഷിക്കുന്ന നികുതി നിരക്കുമായി ബന്ധപ്പെട്ട മാറ്റം
1. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തൽ
പുതിയ നികുതി സംവിധാനത്തിൽ സ്ഥിരവരുമാനക്കാരായ നികുതിദായകർക്ക് തൽക്ഷണ ആശ്വാസം നൽകുന്നതിനായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി വർധിപ്പിക്കും.
2. നികുതി സ്ലാബ് പുനർ ക്രമീകരണം
₹18 ലക്ഷം മുതൽ ₹20 ലക്ഷം വരെ പ്രതിവർഷം വരുമാനമുള്ളവർക്ക് 20% ത്തോളം നികുതി സ്ലാബ് ഉയർത്താനും, കൂടാതെ ₹18/₹20 ലക്ഷത്തിന് മുകളിൽ വരുമാനം 30% നികുതി നിരക്ക് ബാധകമാക്കാനും സാധ്യതയുണ്ട്.
കാത്തിരുന്ന് കാണാം
റിപ്പോർട്ടുകൾ പലവിധത്തിൽ ഉണ്ടെങ്കിലും, അന്തിമ തീരുമാനം ഉണ്ടാവേണ്ടത് സർക്കാരിന്റെ ഭാഗത്ത് നിന്നാണ്. എന്നാൽ, 2020-ൽ പുതിയ നികുതി സംവിധാനം അവതരിപ്പിച്ചതിന് ശേഷം, ഓരോ ബജറ്റിലും അത് കൂടുതൽ ആകർഷകമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരികയാണെന്ന് വ്യക്തമാണ്.
2025-ലെ ബജറ്റിൽ ഉൾപ്പെടാവുന്ന പ്രധാന പ്രത്യേകതകൾ
1. പുതിയ നികുതി സംവിധാനം കൂടുതൽ ആകർഷകമാക്കുക
പുതിയ നികുതി സംവിധാനത്തിൽ നികുതിദായകർക്കുള്ള ആശ്വാസം വർധിപ്പിക്കാൻ സർക്കാർ പുതിയ നടപടികൾ പരിഗണിക്കുമെന്ന് സൂചനകളുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തുന്നതിനും നികുതി സ്ലാബുകൾ മാറ്റം വരുത്തുന്നതിനും സാധ്യതയുണ്ട്. 30% നികുതി നിരക്ക് ഉയർന്ന വരുമാന പരിധിക്കു മാത്രമായി ബാധകമാക്കുന്നതും, 20% നികുതി സ്ലാബ് വിപുലീകരിക്കുന്നതും ഇതിൽ ഉൾപ്പെടാം.
2. സാമ്പത്തിക വളർച്ചയ്ക്കുള്ള പിന്തുണ
ഇൻഫ്രാസ്ട്രക്ചർ, നിർമ്മാണം, എനർജി, ഡിജിറ്റൽ എക്കോണമി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ പദ്ധതികൾ ബജറ്റിൽ വരാൻ സാധ്യതയുണ്ട്. നവീന സാങ്കേതികവിദ്യകളും സ്റ്റാർട്ടപ്പുകളും ആഗോള തലത്തിൽ മത്സരക്ഷമമാക്കുന്ന രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ അടങ്ങിയിരിക്കും.
3. സാമൂഹിക മേഖലകളിലെ നിക്ഷേപം
ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം എന്നിവയ്ക്ക് കൂടുതൽ ധനനിക്ഷേപം നൽകുന്നതിലൂടെ സാമ്പത്തികമായും സാമൂഹികമായും സമഗ്ര വികസനത്തിന് നേതൃത്വം നൽകുക എന്നതാണ് മറ്റൊരു ലക്ഷ്യം.
4. MSME മേഖലക്ക് പ്രത്യേക തുക
മൈക്രോ, ചെറുകിട, മധ്യകിട സംരംഭങ്ങൾക്ക് കൂടുതൽ സഹായം ലഭിക്കുന്നതിനായി സബ്സിഡികളും, ഭേദഗതികളുമുളള പദ്ധതികൾ ഉണ്ടാകും.
5. നിക്ഷേപകരുടെ പ്രതീക്ഷകൾ
രാജ്യത്തും വിദേശത്തുമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനായി സർക്കാർ പുതിയ നയങ്ങളും നികുതി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും.
6. ഫിസ്കൽ ഡിഫിസിറ്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾ
രാജ്യത്തിന്റെ സാമ്പത്തിക മെച്ചം ഉറപ്പാക്കുന്നതിന് വിനിയോഗവും വരുമാനവും നന്നായി ബാലൻസ് ചെയ്യുന്നതിനുള്ള ഒരു ധനവ്യവസ്ഥ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2025 ബജറ്റ് സുസ്ഥിര വളർച്ചയ്ക്കും, സാമ്പത്തിക സ്ഥിരതയ്ക്കും അടിസ്ഥാനമാകുന്ന നടപടികളുമായി വരും എന്നതാണ് പൊതുവായ കണക്കുകൂട്ടൽ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications