ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ആരംഭിക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന യൂറോ- IV ഗ്രേഡുകളിൽ നിന്ന് യൂറോ-VI ഗ്രേഡ് പെട്രോളും ഡീസലുമാകും ഇനി ഇന്ത്യയിൽ വിതരണം ചെയ്യുക. ലോകമെമ്പാടുമുള്ള വലിയ സമ്പദ്‌വ്യവസ്ഥകളിൽ പോലും ഇത്തരം ഇന്ധനമല്ല ഉപയോഗിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണത്തിന് കാരണമായ വാഹനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന പുകയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണം.
കുറഞ്ഞ സൾഫർ
ഒരു മില്യണിൽ 10 ഭാഗങ്ങൾ മാത്രം സൾഫർ അടങ്ങിയ പെട്രോൾ, ഡീസലുമാണ് ഇന്ത്യയിൽ ഇനി വിതരണം ചെയ്യുക. മിക്കവാറും എല്ലാ റിഫൈനറികളും വളരെ കുറഞ്ഞ സൾഫർ അടങ്ങിയ ബിഎസ്-VI (യൂറോ-ആറാം ഗ്രേഡിന് തുല്യമായ) പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ തുടങ്ങിയെന്ന് രാജ്യത്തെ ഇന്ധന വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പ് (ഐഒസി) ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. ഏപ്രിൽ 1 മുതൽ ബിഎസ്-VI ഇന്ധനം വിതരണം ചെയ്യുന്നതിനുള്ള പാതയിലാണ് ഞങ്ങൾ. മിക്കവാറും എല്ലാ റിഫൈനറികളും ബിഎസ്-VI ഇന്ധനം വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് രാജ്യത്തുടനീളമുള്ള സ്റ്റോറേജ് ഡിപ്പോകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 1 മുതൽ
സ്റ്റോറേജ് ഡിപ്പോകളിൽ നിന്ന് ഇന്ധനം പെട്രോൾ പമ്പുകളിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ ബിഎസ്-VI ഗ്രേഡ് പെട്രോളും ഡീസലും മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ബിഎസ്-VI ഗ്രേഡ് ഇന്ധനം ലഭിക്കുമെന്ന് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2010 ൽ 350 പിപിഎം ആയിരുന്നു സൾഫറിന്റെ അളവ്, തുടർന്ന് 50 പിപിഎം സൾഫർ അടങ്ങിയിരിക്കുന്ന ബിഎസ്- IV ലേക്ക് മാറാൻ ഏഴ് വർഷമെടുത്തു. BS-IV നിന്ന് BS-VI വരെ എത്താൻ വെറും മൂന്ന് വർഷം സമയം മാത്രമേ എടുത്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങൾ
പുതിയ രീതിയിലേയ്ക്ക മാറുമ്പോൾ എണ്ണ ശുദ്ധീകരണശാലകൾക്കും ഓട്ടോമൊബൈൽ നിർമ്മാതാക്കൾക്കും രണ്ടുതവണ നിക്ഷേപം നടത്തേണ്ടിവരും - ആദ്യം ബിഎസ്-V ഗ്രേഡ് ഇന്ധനവും എഞ്ചിനുകളും ഉത്പാദിപ്പിക്കുകയും പിന്നീട് ബിഎസ്-VI നിർമ്മിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സൾഫർ കുറഞ്ഞ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റുകൾ നവീകരിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലകൾ 35,000 കോടി ഡോളർ ചെലവഴിച്ചു. ബിഎസ്-VI സൾഫറിന്റെ അളവ് വെറും 10 പിപിഎം ആണ്, എമിഷൻ മാനദണ്ഡങ്ങൾ സിഎൻജിയെപ്പോലെ മികച്ചതാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications