ടിക്ക് ടോക്കുകാ‍‍ർക്ക് ആശ്വാസം; ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനമില്ലെന്ന് സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ചൈന നിർമ്മിച്ച ചില സ്മാർഫോൺ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ടെക് കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

വ്യാജ വാർത്ത

വ്യാജ വാർത്ത

ഇത്തരത്തിലൊരു ഓഡര്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഇന്‍ഫര്‍മാറ്റിക്ക് സെന്‍റര്‍ ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഫാക്ട് ചെക്ക് ഹാന്‍റിലായ പിഐബി ഫാക്ട് ചെക്ക് പറയുന്നു. ഇതുവരെ ഇത്തരം ഒരു ഓഡര്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുകൊണ്ട് ആണ് ഇത്തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിച്ചത്.

ബോളിവുഡ് താരങ്ങൾ ചൈനീസ് ഉൽ‌പ്പന്നങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കാൻ ആവശ്യംബോളിവുഡ് താരങ്ങൾ ചൈനീസ് ഉൽ‌പ്പന്നങ്ങളുടെ പരസ്യങ്ങൾ ഒഴിവാക്കാൻ ആവശ്യം

ചൈനീസ് ആപ്പുകൾ

ചൈനീസ് ആപ്പുകൾ

ടിക് ടോക്ക്, ലൈവ് മീ, ബിഗോ ലൈവ്, വിഗോ വീഡിയോ, ബ്യൂട്ടി പ്ലസ്, കാംസ്കാനർ, ക്ലാഷ് ഓഫ് കിംഗ്സ്, മൊബൈൽ ലെജന്റ്സ്, ക്ലബ് ഫാക്ടറി, ഷെയ്ൻ, റോംവെ, ആപ്പ്ലോക്ക്, ഗെയിം ഓഫ് സുൽത്താൻ എന്നീ ആപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് വിരുദ്ധ പ്രചാരണങ്ങള്‍ രാജ്യത്ത് ശക്തമായത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമാണ്.

മെയ്ഡ് ഇൻ ചൈന ഉത്പന്നങ്ങൾ ഇനി വേണ്ട; ബഹിഷ്കരിക്കേണ്ട 500 ഇനങ്ങളുടെ പട്ടിക പുറത്തിറക്കിമെയ്ഡ് ഇൻ ചൈന ഉത്പന്നങ്ങൾ ഇനി വേണ്ട; ബഹിഷ്കരിക്കേണ്ട 500 ഇനങ്ങളുടെ പട്ടിക പുറത്തിറക്കി

രഹസ്യാന്വേഷണ ഏജന്‍സി റിപ്പോർട്ട്

രഹസ്യാന്വേഷണ ഏജന്‍സി റിപ്പോർട്ട്

അതേസമയം ചൈനീസ് ബന്ധമുള്ള 52 ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നും. അവ നിരോധിക്കാനോ അല്ലെങ്കില്‍ അവയുടെ ഉപയോഗം സംസംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ഈ 52 ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള പല മുന്‍നിര ആപ്ലിക്കേഷനുകളും ഉള്‍പ്പെടുന്നുണ്ട്.

കൊറോണ പ്രതിസന്ധി: ചൈനയിൽ ജോലി നഷ്ടപ്പെട്ടത് 8 കോടി പേർക്ക്, ഇന്ത്യയിലെ സ്ഥിതി എങ്ങോട്ട്?കൊറോണ പ്രതിസന്ധി: ചൈനയിൽ ജോലി നഷ്ടപ്പെട്ടത് 8 കോടി പേർക്ക്, ഇന്ത്യയിലെ സ്ഥിതി എങ്ങോട്ട്?

English summary

There is no ban on Chinese applications: Government | ടിക്ക് ടോക്കുകാ‍‍ർക്ക് ആശ്വാസം; ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനമില്ലെന്ന് സർക്കാർ

Fake rumors circulated that the government had instructed tech companies to control the functioning of some chines apps. Read in malayalam.
Story first published: Sunday, June 21, 2020, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X