യാത്ര ചെയ്യുന്നവർക്ക് പലപ്പോഴും നേരിടേണ്ടി വരുന്നത് ഫ്ലൈറ്റ് വരുന്നത് വരെ സ്വസ്ഥമായി ഇരിക്കാൻ ഒരു സ്ഥലം പോലുമില്ല എന്നതാണ്. എയർപോർട്ട് എപ്പോഴും തിരക്കേറിയ സ്ഥലമായതിനാൽ ഈ ഒരു സാഹചര്യം ഉണ്ടാവില്ല. എന്നാൽ എയർപോർട്ട് ലോഞ്ച് ആക്സസ് ഉള്ളവർക്ക് മികച്ച സൗകര്യങ്ങളാണ് ഉറപ്പ് നൽകുന്നത്. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടോ? എങ്കിൽ ഇത്തരം സൗകര്യങ്ങൾ ലഭിക്കും.
ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് കൈവശമുള്ളതെന്ന് തിരിച്ചറിയുക. അതിനു ശേഷം നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും മനസിലാക്കൂ. പല ക്രെഡിറ്റ് കാർഡും എക്സ്ക്ലൂസീവായി ലോഞ്ച് ആക്സസ് ഉറപ്പ് നൽകുന്നുണ്ട്. തിരക്കുള്ളപ്പോൾ ഈ സൗകര്യം ഉപകാരപ്രദമാവുന്നു. മാത്രമല്ല ഫ്ലൈറ്റുകൾ മണിക്കൂറുകളോളം വൈകുന്ന സാഹചര്യങ്ങൾ വരുമ്പോൾ ലോഞ്ചിൽ സമയം ചിലവഴിക്കാം.
നിരവധി പ്രീമിയം ക്രെഡിറ്റ് കാർഡുകളാണ് ഈ സേവനം നൽകുന്നത്. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ,, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകൾ ആകർഷകമായ ലോഞ്ച് ആക്സസ് സൗകര്യങ്ങളും ക്രെഡിറ്റ് കാർഡിൽ വാഗ്ദാനം ചെയ്യുന്നു. കോംപ്ലിമെൻ്ററി ഭക്ഷണം, വൈ-ഫൈ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇത്തരം ആക്സസുകൾ ഉറപ്പ് നൽകുന്നത്.
പ്രത്യേക രജിസ്ട്രേഷൻ ആവശ്യമുണ്ട്...
ലോഞ്ച് ആക്സസ് ചെയ്യാൻ ചില ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമാണ്. ഉദാഹരണത്തിന്, മുൻഗണനാ പാസ് അല്ലെങ്കിൽ ലോഞ്ച് കീ പോലുള്ള പ്രോഗ്രാമുകളിലൂടെ നിങ്ങളുടെ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ അംഗത്വം ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് പൂർത്തിയാക്കുവാനായി ഒരു ഫോം പൂരിപ്പിക്കുക. അല്ലെങ്കിൽ കസ്റ്റമർ സർവ്വീസിലൂടെ ആക്ടിവേറ്റ് ചെയ്യാം. എപ്പോഴും ശ്രദ്ധിക്കുക, എയർപോർട്ടിൽ എത്തുന്നതിനു മുന്നേ നിങ്ങളുടെ അംഗത്വ കാർഡോ ഡിജിറ്റൽ ആക്‌സസോ കൈവശമുണ്ടെന്ന് ഉറപ്പാക്കുക.
ലോഞ്ചുകൾ പരിശോധിക്കുക...
ഒരു യാത്രക്ക് പുറപ്പെടുന്നതിനു മുന്നേ നിങ്ങൾ യാത്ര തുടങ്ങുന്ന എയർപോർട്ടിൽ ഏതെല്ലാം ലോഞ്ച് ആക്സസാണ് ലിസ്റ്റ് ചെയ്തെന്ന് പരിശോധിക്കുക. പല ക്രെഡിറ്റ് കാർഡും അതിന്റെ മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ എയർപോർട്ട് ലോഞ്ചിനെ കുറിച്ച് വിശദമായ വിവരം നൽകിയിട്ടുണ്ടാവും. അതിനാൽ അതനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുക. നിങ്ങളുടെ ലോഞ്ചിന്റെ ആനുകൂല്യങ്ങളെ കുറിച്ചും തിരിച്ചറിയുക.

ലോഞ്ചിന്റെ പരിമിതി എന്തെല്ലാം....
ലോഞ്ച് ആക്സസ് നിങ്ങൾക്ക് മികച്ച യാത്രാ അനുഭവം സൃഷ്ടിക്കുന്നു. എയർപ്പോർട്ടിലെ തിരക്കിൽ നിന്നും മോചനം നൽകുന്നു. അതിനാൽ തന്നെ ആളുകളുടെ യാത്രയും വർദ്ധിക്കുന്നു. എന്നാൽ ലോഞ്ച് ആക്സസ് ചെയ്യാനും പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ആളുകളുണ്ടെങ്കിൽ ആക്സസ് ലഭിക്കുമോ എന്ന് പരിശോധിക്കുക. അതായത് സാധാരണയായി അക്കൗണ്ട് ഉടമക്ക് മാത്രമാണ് ലോഞ്ച് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. കുടുംബമൊത്തോ സുഹൃത്തുക്കളുമായോ വന്നാൽ അധിക ചാർജ് കൊടുക്കേണ്ടി വരുമോ എന്ന് ഉറപ്പ് വരുത്തുക. കൂടാതെ ചില സമയത്ത്, അതായത് തിരക്കുള്ള പ്രത്യേക സമയങ്ങളിൽ ലോഞ്ച് സൗകര്യങ്ങൾക്ക് പരിമിതി വന്നേക്കാം.
ചില കാർഡുകൾ പരിധിയില്ലാത്ത ആക്‌സസ് അനുവദിക്കുന്നു. യാത്രാ ഇൻഷുറൻസ്, എയർ മൈലുകൾ, കൺസേർജ് സേവനങ്ങൾ എന്നിവ പോലുള്ള യാത്ര സംബന്ധിച്ച മറ്റ് നേട്ടങ്ങൾ തിരിച്ചറിയുക. ഇത് നിങ്ങളുടെ യാത്രാ അനുഭവത്തെ മെച്ചപ്പെടുത്തുന്നു. ഇനി മികച്ച ആനുകൂല്യങ്ങൾ നൽകുന്ന 7 ക്രെഡിറ്റ് കാർഡുകളും അവയുടെ ചില നേട്ടങ്ങളും ഏതെല്ലാം എന്ന് തിരിച്ചറിയുക.
മികച്ച 7 ക്രെഡിറ്റ് കാർഡുകൾ
1) എച്ച്.ഡി.എഫ്.സി ബാങ്ക് ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് : ഓരോ 150 രൂപയ്ക്കും 5 റിവാർഡ് പോയിൻ്റുകൾ നേടാം. ലോകത്തിലെ ഏറ്റവും മികച്ച കോംപ്ലിമെൻ്ററി ഗോൾഫ് ഗെയിമുകൾ ഉറപ്പാക്കുന്നു.
2) എച്ച്.ഡി.എഫ്.സി ബാങ്ക് റെഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ് : ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുമ്പോൾ 12 കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കുന്നു. ചെലവഴിക്കുന്ന ഓരോ 150 രൂപയ്ക്കും 4 റിവാർഡ് പോയിൻ്റുകൾ നേടാം.
3) എസ്.ബി.ഐ എലൈറ്റ് ക്രെഡിറ്റ് കാർഡ്: ഓരോ വർഷവും ഇന്ത്യയ്‌ക്ക് പുറത്തുള്ള യാത്രകൾക്ക് 6 കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് ഉറപ്പാക്കാം. ലോകത്തിലെ 1000-ലധികം എയർപോർട്ട് ലോഞ്ചുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഓരോ പാദത്തിലും ഇന്ത്യക്കുള്ളിലെ യാത്രകൾക്ക് 2 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ഉറപ്പാണ്.
4) എസ്.ബി.ഐ പ്രൈം ക്രെഡിറ്റ് കാർഡ് : ഇന്ത്യക്ക് പുറത്തുള്ള ഇൻ്റർനാഷണൽ പ്രയോറിറ്റി പാസ് ലോഞ്ചുകളിലേക്ക് ഒരു വർഷത്തിൽ 4 കോംപ്ലിമെൻ്ററി ആക്സസ് നേടാം. ഇന്ത്യയിലെ ഡൊമസ്റ്റിക് ലോഞ്ചുകളിലേക്ക് വർഷത്തിൽ 8 കോംപ്ലിമെൻ്ററി ആക്സസ് നേടാം.
5) ആക്സിസ് ബാങ്ക് വിസ്താര സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് : ഇന്ത്യയിലിലെ എയർപോർട്ടുകളിൽ 2 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ് നേടാം.
6) എച്ച്.എസ്.ബി.സി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് : വർഷത്തിൽ 4 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് നേടാം. ഡൈനിംഗ്, ഫുഡ് ഡെലിവറി, ഗ്രോസറി ചെലവുകൾക്ക് 10% ക്യാഷ്ബാക്ക് ഉറപ്പാണ്.
7) സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസി മൈ ട്രിപ്പ് ക്രെഡിറ്റ് കാർഡ് : 2 കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് നേടാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications