കൊച്ചി: ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്കിലെത്തിയ ശേഷം മടങ്ങേണ്ടി വരും. ഒമ്പത് ദിവസത്തിനിടെ ഏഴ് ദിനവും ബാങ്കുകള്‍ അവധിയാകും. ഇത്രയധികം ദിവസങ്ങള്‍ ബാങ്കുള്‍ അവധിയാകുന്നത് ജനങ്ങളെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളിലാണ് 7 ദിനം അവധി വരുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നല്ല തിരക്കായിരക്കുമെന്ന് ഉറപ്പാണ്.

മാര്‍ച്ച് 27 നാലാം ശനിയാണ്. 28 ഞായറും. 29ന് ഹോളിയാണ്. ഈ ദിവസം ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. മിക്ക ബാങ്കുകളും അവധിയായിരിക്കും. 30ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് 31, ഏപ്രല്‍ 1 തിയ്യതികളില്‍ ബാങ്കുകള്‍ തുറന്നിരിക്കും. പക്ഷേ, കസ്റ്റമര്‍ സര്‍വീസുണ്ടാകില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും ബാങ്കില്‍ നടക്കുക.
ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയാണ്. ഏപ്രില്‍ മൂന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 4 ഞായറാഴ്ചയായതിനാല്‍ അവധിയായിരിക്കും. 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ 30നും 3നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മറ്റുദിവസങ്ങളില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ കസ്റ്റമേഴ്സ് എത്തുമെന്ന് ഉറപ്പാണ്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെ നല്‍കുമെന്നാണ് വിവരം. ചില അവധി ദിനങ്ങളില്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കും. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധികള്‍ വരുന്നുണ്ട്. ഇത് കാരണമായി ശമ്പള വിതരണവും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ വിതരണവും തടസപ്പെടാതിരിക്കാനാണ് ഈ ദിവസങ്ങളില്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ആഘോഷവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം അവധി നല്‍കാനും ധാരണയായിട്ടുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications