കൊച്ചി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ ഇളവ് നിബന്ധനകള്‍ക്ക് വിധേയമാണ്. എല്ലാ പിഎഫ് നിക്ഷേപങ്ങള്‍ക്കും ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിധി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അറിയാം.

രണ്ടര ലക്ഷം രൂപ വരെയുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്നും അതിന് മുകളില്‍ വന്നാല്‍ നികുതിയുണ്ടാകുമെന്നുമാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നിക്ഷേപ പരിധി അഞ്ച് ലക്ഷമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ധനബില്ലില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരമാണ് ഈ ഇളവ്. ഇതുകൊണ്ട് സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നേട്ടം ലഭിക്കില്ല.
ഇപിഎഫ് നിയമം അനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും നല്കുന്ന പണമാണ് പിഎഫില്‍ നിക്ഷേപിക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇരുവരും നിക്ഷേപിക്കുക. സ്വാകര്യ മേഖലയില്‍ ഇതില്‍ മാറ്റമില്ല. അതുകൊണ്ടുതന്നെ പുതിയ നികുതി ഇളവ് സ്വകാര്യമേഖലയിലുള്ളവര്‍ക്ക് കിട്ടില്ല. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണം കിട്ടും. കാരണം അവരുടെ പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് അവരുടെ പണം മാത്രമാണ്. സര്‍ക്കാര്‍ അടയ്ക്കുന്ന വിഹിതം പെന്ഷന് ഫണ്ടിലേക്കാണ് പോകുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ടാകും.
സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പിഎഫ് ഫണ്ടില്‍ തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടും. തൊഴിലാൡയുടെ വിഹിതം പൂര്‍ണമായും തൊഴിലുടമയുടെ വിഹിതത്തിന്റെ ഒരു ഭാഗവും പിഎഫ് അക്കൗണ്ടില്‍ വരുന്നു. തൊഴിലുടമയുടെ വിഹിതത്തിന്റെ ഒരു ഭാഗം ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കും വരവ് വെക്കും. തൊഴിലുടമയുടെ വിഹിതം കൂടി ഉള്‍പ്പെടുന്നതിനാലാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തിന് നികുതി ഇളവ് നല്‍കാത്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
