എഫ്‌ഡി ഉൾപ്പെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുകയാണ്. നിലവിലെ സാഹചര്യത്തിൽ ഇനിയും കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബാങ്ക് നിക്ഷേപത്തിൽ നിന്നുള്ള പലിശയെ മാത്രം ആശ്രയിച്ചു ജീവിച്ചുവരുന്ന ഒരു വിഭാഗം ആളുകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. മുതിർന്ന പൗരന്മാരാണ് കൂടുതലായും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. നിലവിലെ സാഹചര്യത്തിലും മുതിർന്ന പൗരന്മാർക്ക് 7 ശതമാനത്തിലധികം പലിശ ലഭിക്കുന്ന സർക്കാർ പിന്തുണയോടെയുള്ള നിക്ഷേപ പദ്ധതികൾ ഇപ്പോഴും ഉണ്ട്.
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ ഓപ്ഷനുകൾ
മുതിർന്ന പൗരന്മാർക്കായി ഒരു നിക്ഷേപ ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളാണ് മൂലധനത്തിന്റെ സുരക്ഷയും ഉറപ്പുള്ള വരുമാനവും. നിലവിൽ ഈ രണ്ട് മാനദണ്ഡങ്ങളും പാലിക്കുന്ന നിക്ഷേപ പദ്ധതികളാണ് പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ), സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം (എസ്‌സിഎസ്എസ്) എന്നിവ. ഇവ രണ്ടും കേന്ദ്ര സർക്കാർ പിന്തുണയോടെയുള്ള പദ്ധതികളായതിനാൽ സുരക്ഷയെക്കുറിച്ചോ അപകട സാധ്യതകളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല ഈ രണ്ട് സ്‌കീമുകളും മുതിർന്ന പൗരന്മാർക്ക് 7 ശതമാനത്തിൽ കൂടുതൽ പലിശ വരുമാനം വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ)
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വഴിയാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. മറ്റുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താഴുന്ന സാഹചര്യത്തിലും പിഎംവിവിവൈയിൽ 7 ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്നുണ്ട്. അറുപത് വയസ്സോ അതിന് മുകളിലോ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്. 2021 മാർച്ച് 31-ന് മുമ്പ് നിങ്ങൾ പിഎംവിവിവൈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം 7.4% പലിശ നിരക്ക് ലഭിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വർഷം കഴിഞ്ഞാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ (അതായത് 2021-22, 2022-23) ഓരോ സാമ്പത്തിക വർഷത്തിന്റെയും ആരംഭത്തിൽ പലിശ നിരക്ക് പ്രഖ്യാപിക്കുന്നതായിരിക്കും.
നിക്ഷേപം നടത്തി ഒരു മാസം പൂർത്തിയാകുന്നത് മുതൽ പെൻഷൻ ലഭിച്ചുതുടങ്ങുന്നതാണ്. എത്ര രൂപ പെൻഷൻ ലഭിക്കണം എന്നതിനനുസരിച്ച് വരിക്കാരന് നിക്ഷേപ തുക നിശ്ചയിക്കാവുന്നതാണ്. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. ഈ തുക ലഭിക്കണമെങ്കിൽ ഉപഭോക്താവ് 1,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മാസം പരമാവധി പെൻഷൻ തുകയായ 5,000 രൂപ ലഭിക്കണമെങ്കിൽ 7,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 15 ലക്ഷം രൂപയാണ് പിഎംവിവൈയിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക. പിഎംവിവൈ വഴി ഒരു വ്യക്തിക്ക് ലഭിക്കുന്ന പരമാവധി പ്രതിമാസ പെൻഷൻ തുക 9,250 രൂപയാണ്. നിങ്ങൾ വാർഷിക പെൻഷൻ മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ പത്തുവർഷത്തെ മുഴുവൻ കാലയളവിലും നിങ്ങൾക്ക് പ്രതിവർഷം 7.66 ശതമാനം പളിശ ലഭിക്കും. പത്ത് വർഷമാണ് നിക്ഷേപ കാലാവധി. കാലാവധിയാകുന്നതിന് മുൻപ് നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ നിക്ഷേപ തുക പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ വഴിയോ എൽഐസി ശാഖ സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാവുന്നതാണ്.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം (എസ്‌സിഎസ്എസ്)
വാർദ്ധക്യത്തിൽ സുരക്ഷ പ്രദാനം ചെയ്യുന്ന നല്ലൊരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. പോസ്റ്റ് ഓഫീസ് വഴിയോ അംഗീകൃത പൊതുമേഖലാ ബാങ്കുകൾ അല്ലെങ്കിൽ സ്വകാര്യബാങ്കുകൾ വഴിയോ മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതികളിൽ അംഗമാകാവുന്നതാണ്. എസ്‌സിഎസ്എസിന്റെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ അവലോകനം ചെയ്യും. എന്നാൽ നിങ്ങൾ ഈ സ്കീമിൽ ഒരു പ്രത്യേക നിരക്കിൽ നിക്ഷേപിക്കുകയാണെങ്കിൽ സ്കീമിന്റെ കാലാവധി മുഴുവൻ പലിശ സ്ഥിരമായിരിക്കും. അതായത് 2020 ജൂൺ 30-ന് മുമ്പ് നിങ്ങൾ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് 7.4% പലിശ ലഭിക്കും.
അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. അതായത് മുതിർന്ന പൗരന്മാർക്ക് പണം പിൻവലിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. കൂടാതെ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിക്ഷേപ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 15 ലക്ഷം രൂപയുമാണ്. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കാറുണ്ട്.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ലഭിക്കാനും അര്‍ഹതയുണ്ട്. അതായത് മുതിർന്ന പൗരന്മാർക്ക് എസ്‌സിഎസ്‌എസ് അക്കൗണ്ടിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. കൂടാതെ, പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ടിടിബി പ്രകാരം കിഴിവ് നേടാൻ അർഹമാണ്. പദ്ധതിയുടെ കാലാവധി 5 വർഷമാണെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ (ബാധകമായ പിഴകളോടെ) കാലാവധിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. അതിനാൽ 5 വർഷം കഴിഞ്ഞേ പണം ലഭിക്കൂ എന്നുള്ള ഭയവും വേണ്ട.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications