ലോകത്തിലെ ഏറ്റവും സുരക്ഷിതവും കൃത്യസമയം പാലിക്കുന്നതുമായ എയർലൈനുകൾ ഏഷ്യാ പസഫിക് മേഖലയിൽ നിന്നുള്ളവയാണ്. എയർലൈൻ റേറ്റിംഗ്സ്.കോം പ്രസിദ്ധീകരിച്ച ടോപ്പ് -20 പട്ടികയിൽ ഏറ്റവും മുന്നിൽ ക്വാണ്ടാസ് എയർവേയ്‌സ് ലിമിറ്റഡാണ്. എയർ ന്യൂസിലാന്റ് ലിമിറ്റഡ്, തായ്‌വാനിലെ ഇവാ എയർവേസ് കോർപ്പറേഷൻ, സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡ് (ആറാം സ്ഥാനം) കാത്തീ പസഫിക് എയർവേയ്‌സ് (ഒൻപതാം സ്ഥാനം) വിർജിൻ ഓസ്‌ട്രേലിയ ഹോൾഡിംഗ്സ് ലിമിറ്റഡ് (പത്താം സ്ഥാനം) എന്നിവയാണ് പട്ടികയിൽ മുൻനിരയിലുള്ള വിമാന കമ്പനികൾ.
മികച്ച വിമാനങ്ങൾ
ഗവേണിംഗ്, ഇൻഡസ്ട്രി ബോഡികളുടെ ഓഡിറ്റുകൾ, വിമാനാപകടങ്ങൾ, ഗുരുതരമായ സംഭവ റെക്കോർഡ്, ലാഭം, വിമാനത്തിന്റെ പ്രായം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് എയർലൈൻ റേറ്റിംഗ്സ്.കോം അറിയിച്ചു. ഒഎജി ഏവിയേഷൻ വേൾഡ് വൈഡ് ലിമിറ്റഡിന്റെ മറ്റൊരു സർവേയിൽ, പി.ടി ഗരുഡ ഇന്തോനേഷ്യ 2019 ലെ ഏറ്റവും സമയനിഷ്ഠയുള്ള കാരിയറായി തിരഞ്ഞെടുക്കപ്പെട്ടു. ഷെഡ്യൂൾ ചെയ്ത സമയത്തിന് 15 മിനിറ്റിനുള്ളിൽ എത്തുന്ന അല്ലെങ്കിൽ പുറപ്പെടുന്ന എയർലൈനുകളിൽ പനാമയുടെ കോപ എയർലൈൻസ് എസ്‌എ രണ്ടാം സ്ഥാനത്താണ്. ജപ്പാനിലെ സ്കൈമാർക്ക് എയർലൈൻസ് ഇങ്ക്, ഹവായിയൻ എയർലൈൻസ് ഇങ്ക്, ലതാം എയർലൈൻസ് ഗ്രൂപ്പ് എസ്എ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. പ്രധാന യുഎസ് കാരിയറുകളിൽ, ഡെൽറ്റ എയർ ലൈൻസ് ഇൻകോർപ്പറേഷൻ മാത്രമാണ് ആദ്യ 20 സ്ഥാനങ്ങളിൽ ഇടംനേടിയത്.
യാത്രക്കാരുടെ എണ്ണം
2037 ഓടെ ആഗോള വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയായി 8.2 ബില്യനായി ഉയരുമെന്നും സാമ്പത്തിക വളർച്ചയും മധ്യവർഗ യാത്രക്കാരുടെ എണ്ണം കൂടുന്നതുമാണ് ഇതിന് കാരണമെന്ന് അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഈ വർഷം ഏകദേശം 4.7 ബില്യൺ ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2019 നെ അപേക്ഷിച്ച് 4 ശതമാനം കൂടുതലാണിത്.
മികച്ച വിമാനത്താവളം
ഒഎജി റാങ്കിംഗിലെ മെഗാ വിമാനത്താവളങ്ങളിൽ - 30 ദശലക്ഷത്തിലധികം എയർലൈൻ സീറ്റുകൾ നൽകുന്ന - മോസ്കോ ഷെറെമെറ്റീവൊ വിമാനത്താവളം കഴിഞ്ഞ വർഷത്തെ മികച്ച കൃത്യസമയ പ്രകടനത്തിൽ ഒന്നാമതെത്തി. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്ന ഓരോ വിമാനത്താവളത്തിലെയും ഫ്ലൈറ്റുകളുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
അമേരിക്കയിലെ വിമാനത്താവളങ്ങൾ
വിമാനക്കമ്പനികളുടെ മോശം പ്രകടനത്തിന് വിപരീതമായി, യുഎസിന്റെ വിമാനത്താവളങ്ങൾ കൃത്യസമയം പാലിച്ച വിമാനത്താവളങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കൃത്യസമയം പാലിച്ച 10 വിമാനത്താവളങ്ങളിൽ ആറെണ്ണം അമേരിക്കയിലാണുള്ളത്, അറ്റ്ലാന്റ നാലാം സ്ഥാനത്താണ്. സിയാറ്റിൽ അഞ്ചാമതും ലോസ് ഏഞ്ചൽസ് ഏഴാമതുമെത്തി. ജോൺ എഫ്. കെന്നഡി വിമാനത്താവളം ആദ്യ പത്തിൽ പ്രവേശിച്ചപ്പോൾ ബാങ്കോക്കും ആംസ്റ്റർഡാമും പുറത്തായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
