ജീവിതച്ചെലവുകളും വിദ്യാഭ്യാസ ചെലവുകളും മറ്റും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടിയുടെ ഭാവിയ്ക്കായി കൃത്യസമയത്ത് തന്നെ സാമ്പത്തിക ആസൂത്രണം നടത്താൻ ശ്രദ്ധിക്കണം. പെൺമക്കളുള്ള മാതാപിതാക്കൾ അവരുടെ വിദ്യാഭ്യാസം, സാമ്പത്തിക ഭാവി, വിവാഹം എന്നിവയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരായിരിക്കും. അതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളാകും അവർ പരിഗണിക്കുക. ഇത്തരത്തിൽ മകളുടെ ഭാവി ആസൂത്രണം ചെയ്യാനും സംരക്ഷിക്കാനും നിക്ഷേപം നടത്താനും മാതാപിതാക്കളെ സഹായിക്കുന്ന രണ്ട് സർക്കാർ പിന്തുണയുള്ള പദ്ധതികളാണ് സുകന്യ സമൃദ്ധി യോജനയും ബാലിക സമൃദ്ധി യോജനയും.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വഴിയും നിക്ഷേപം നടത്താവുന്നതാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ സുകന്യ സമൃദ്ധി അക്കൌണ്ടുകൾക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾക്കും മറ്റും 18 വയസ്സ് തികഞ്ഞാൽ നിക്ഷേപ തുകയുടെ 50 ശതമാനം ഭാഗികമായി പിൻവലിക്കാൻ അനുവദിക്കും.
നികുതി ഇളവ്
ഈ നിക്ഷേപത്തിലൂടെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷാകർത്താക്കൾക്കോ അതത് സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും ക്ലെയിം ചെയ്യാൻ സാധിക്കും. പദ്ധതി ഇഇഇ (എക്സംപ്റ്റ്, എക്സംപ്റ്റ്, എക്സംപ്റ്റ്) വിഭാഗത്തിൽ പെടുന്നതിനാൽ നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വർഷവും ഈ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക പ്രതിവർഷം 1.5 ലക്ഷം രൂപയുമാണ്.
ബാലിക സമൃദ്ധി യോജന
പെൺകുഞ്ഞുങ്ങളുടെ പ്രസവത്തെയും അവരുടെ വിദ്യാഭ്യാസത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളെ പ്രസവിക്കുന്ന അമ്മമാർക്ക് സർക്കാർ 500 രൂപ സമ്മാനമായി (പോസ്റ്റ്-ഡെലിവറി ഗ്രാന്റ്) നൽകും. ഈ പദ്ധതി നഗര-ഗ്രാമ പ്രദേശങ്ങളിൽ നടപ്പാക്കിട്ടുണ്ട്.
വിദ്യാഭ്യാസ സ്കോളർഷിപ്പ്
പദ്ധതി പ്രകാരം പെൺകുട്ടിക്ക് ഓരോ വർഷവും സ്കൂൾ വിദ്യാഭ്യാസത്തിന് വാർഷിക സ്കോളർഷിപ്പ് ലഭിക്കും. ഗ്രാമപ്രദേശങ്ങളിൽ, ഈ പദ്ധതി നടപ്പിലാക്കുന്നത് ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ഐസിഡിഎസ്) ആണ്, നഗരപ്രദേശങ്ങളിൽ ഇത് ആരോഗ്യവകുപ്പിന്റെ പ്രവർത്തകരിലൂടെ നടപ്പാക്കുന്നു. ഈ പദ്ധതി അടിസ്ഥാനപരമായി ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങൾക്ക് വേണ്ടിയുള്ളതാണ്. കൂടാതെ, ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പെൺകുട്ടികൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താം.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications