കൊവിഡ് മഹാമാരിയിലും കോളടിച്ച് കോടീശ്വരന്മാർ; നേട്ടം കൊയ്തവർ ആരൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോൺ.കോം സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല ഇങ്ക് മേധാവി എലോൺ മസ്‌ക് എന്നിവരുൾപ്പെടെയുള്ള അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കോവിഡ് -19 മഹാമാരിയ്ക്കിടയിലും 10 ശതമാനം വർദ്ധിച്ചുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി സ്റ്റഡീസ് (ഐപിഎസ്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലെ ഏറ്റവും ധനികരായ ആളുകളുടെ സമ്പത്ത് ഇത്രയധികം വർദ്ധിച്ചത് 22 ദശലക്ഷം അമേരിക്കക്കാർ തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് എന്നുള്ളതാണ് ശ്രദ്ധേയം.

 

ആഗോള സമ്പദ്‌വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും, വീഡിയോ കോൺഫറൻസിംഗിന്റെയും വർക്ക് ഫ്രം ഹോം സാങ്കേതികവിദ്യയുടെയും ഉപയോഗത്തിൽ ഉണ്ടായ കുതിച്ചുചാട്ടം മൂലം സൂം പോലുള്ള സാങ്കേതിക കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നു. എന്നാൽ ഇത്തരം കമ്പനികളിൽ പല കോടീശ്വരന്മാരും നിക്ഷേപം നടത്തിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പന്നനായ ഏക ഇന്ത്യൻ വ്യവസായി

കൊവിഡ് മഹാമാരിയിലും കോളടിച്ച് കോടീശ്വരന്മാർ; നേട്ടം കൊയ്തവർ ആരൊക്കെ?

ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ രാജ്യത്തെ സമ്പന്നരായ ശതകോടീശ്വരന്മാരിൽ 34 പേരുടെ ആസ്തി പതിനായിരക്കണക്കിന് ഡോളർ വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഐ‌പി‌എസ് റിപ്പോർട്ട് അനുസരിച്ച്, ബെസോസ്, സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ എറിക് യുവാൻ, എലോൺ മസ്‌ക് എന്നിവരുൾപ്പെടെ എട്ട് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി ഒരു ബില്യൺ ഡോളർ കുതിച്ചുയർന്നു.

ടെസ്‌ല ഓഹരികളിൽ 18.5 ശതമാനം ഓഹരി മസ്ക്കിനുണ്ട്. ഈ വർഷം ആരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പങ്കാളിത്തം 73 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. ആളുകൾ വീടിനകത്ത് തന്നെ താമസിക്കുന്നതിനാൽ ഓൺലൈൻ ഓർഡറുകൾ വർദ്ധിച്ചതിനാൽ ഈ വർഷം 31 ശതമാനം നേട്ടമുണ്ടാക്കിയ ആമസോൺ ഓഹരികളിൽ ബെസോസിന് 15.1 ശതമാനം ഓഹരിയുണ്ട്.

ബിൽഗേറ്റ്സും ജാക്ക് മായും നൽകിയത് കോടികൾ, ഇന്ത്യയിലെ കോടീശ്വരന്മാർ ഇപ്പോഴും മൗനത്തിൽ

English summary

These billionaires wealth increased by 10 percent during Covid-19 | കൊവിഡ് മഹാമാരിയിലും കോളടിച്ച് കോടീശ്വരന്മാർ; നേട്ടം കൊയ്തവർ ആരൊക്കെ?

The wealth of billionaires in the US has increased by 10 percent during Cororna. Read in malayalam.
Story first published: Saturday, May 23, 2020, 17:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X