ജോലി, ശമ്പളം എന്നിവ വെട്ടിക്കുറച്ചില്ല; കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാതൃകയായി ഈ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കൊവിഡ് 19 വ്യാപനം അപകടകരമായ നിലയിലേക്ക് നീങ്ങിയതോടെ, നിരവധി വന്‍കിട കമ്പനികള്‍ തൊഴില്‍, ശമ്പള വെട്ടിക്കുറവുകള്‍ പോലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. കൊവിഡ് 19 വ്യാപനം തടയുന്നതിനായി ആഴ്ചകളോളം രാജ്യം ലോക്ക്ഡൗണിലായതും സാമ്പത്തിക ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് കാലതാമസം വന്നതും കമ്പനികളെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍, വിപണിയിലുടനീളമുള്ള കൊവിഡ് 19 അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ചില കമ്പനികള്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുക്കുകയുണ്ടായി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ട്, മൈന്ത്ര, ജോണ്‍സണ്‍ & ജോണ്‍സണ്‍, സിഎസ്എസ് കോര്‍പ്പ്, കാപ്‌ജെമിനി ഇന്ത്യ, ബിഎസ്എച്ച് ഹോം അപ്ലെയന്‍സസ്, എച്ച്‌സിസിബി, ഭാരത്‌പേ എന്നീ കമ്പനികള്‍ ഈ പ്രയാസകരമായ സമയങ്ങളില്‍ പോലും ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചും അവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയും മാതൃകയായി.

ഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രിഇനി പാന്‍ കാര്‍ഡ് ഇന്‍സ്റ്റന്റായി ലഭിക്കും; പദ്ധതിയക്ക് തുടക്കം കുറിച്ച് ധനമന്ത്രി

ജോലി, ശമ്പളം എന്നിവ വെട്ടിക്കുറച്ചില്ല; കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാതൃകയായി ഈ കമ്പനികള്‍

കമ്പനികള്‍ അവരുടെ ബിസിനസ് യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുന്നതെന്നും പ്രതിസന്ധിഘട്ടത്തില്‍ അവര്‍ കാണിക്കുന്ന ആശങ്ക തൊഴിലാളി സൗഹാര്‍ദത്തില്‍ സ്ഥിരമായ സ്വാധീനം ചെലുത്തുമെന്നും വിദഗ്ധരുടെ അഭിപ്രായമുണ്ട്. അഭൂതപൂര്‍വമായ ഈ കാലഘട്ടത്തില്‍ കമ്പനികള്‍ക്ക് സഹാനുഭൂതിയോടെ നയിക്കാനും അവരുടെ ജീവനക്കാരുടെ താല്‍പ്പര്യം പരിപാലിക്കാനും ഇത് മികച്ച ഒരു അവസരമാണെന്ന് സിഎസ്എസ് കോര്‍പ്പറേഷന്‍ സിഇഒ മനീഷ് ടാണ്‍ഡന്‍ അറിയിച്ചു.

ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ്ജിയോ പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കാൻ ഒരുങ്ങി അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബഡാല ഇൻവെസ്റ്റ്‌മെന്റ്

ശമ്പള വര്‍ദ്ധനവ് നല്‍കുന്നത് ഈ അനിശ്ചിത കാലഘട്ടത്തില്‍ ഉറപ്പ് നല്‍കാന്‍ സഹായിക്കുമെന്ന് വിശ്വിസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി സേവന കമ്പനിയായ സിഎസ്എസ് കോര്‍പ്പറേഷന്‍, അവരുടെ 7,000 -ത്തോളം വരുന്ന ജീവനക്കാര്‍ക്കുള്ള ഇന്‍ക്രിമെന്റിനും വേരിയബിള്‍ വേതനത്തിനും വെട്ടിക്കുറവ് വരുത്തിയിട്ടില്ല. ജീവനക്കാരുടെ 70 ശതമാനം വരുന്ന ലോവര്‍ ബാന്‍ഡുകളില്‍ വേരിയബിള്‍ പേ ഔട്ട് 100 ശതമാനമായിരുന്നു.

തഴച്ചുവളരാന്‍ ഒരുങ്ങി സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ്തഴച്ചുവളരാന്‍ ഒരുങ്ങി സെല്‍ഫ്-ഡ്രൈവ് സ്‌കൂട്ടര്‍ ബിസിനസ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങി നിരവധി ഐടി സേവന കമ്പനികള്‍ ഇത്തരം വര്‍ദ്ധനവുകള്‍ നീട്ടിവെച്ചു. പ്രതിസന്ധിയെത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിവിഎസ് മോട്ടോഴ്‌സ്, ഓയോ റൂംസ് എന്നിവര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കൂടാതെ, ഓല, ഊബര്‍, സ്വിഗ്ഗി, സൊമാറ്റോ, ഐബിഎം എന്നിവര്‍ ജോലി വെട്ടിക്കുറച്ചിരുന്നു.

English summary

these companies decide to increase salaries make variable payouts promote staff in the time of pandemic | ജോലി, ശമ്പളം എന്നിവ വെട്ടിക്കുറച്ചില്ല; കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മാതൃകയായി ഈ കമ്പനികള്‍

these companies decide to increase salaries make variable payouts promote staff in the time of pandemic
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X