ഇന്ത്യ 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വാർഷികമാണ് ആഗസ്റ്റ് 15ന് ആഘോഷിക്കുന്നത്. അതിനാൽ ഈ 2025ൽ സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ അടയാളപ്പെടുത്തും. വെറും 22 വർഷങ്ങൾ കഴിഞ്ഞാൽ സ്വാതന്ത്യത്തിൻ്റെ 100ാം വർഷം ഇന്ത്യ ആഘോഷിക്കും. ആഗസ്റ്റ് 15 എന്ന ദിനം ഏതൊരു ഇന്ത്യൻ പൗരനും അഭിമാന നിമിഷമാണ്. രാജ്യത്തിൻ്റെ ത്രിവർണ്ണ പതാക വിണ്ണിൽ പാറിയ ദിനം.
രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ആഗസ്റ്റ് 15ന് പതാക ഉയർത്തലുകൾ, സാംസ്കാരിക പരിപാടികൾ, സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെ പ്രതിധ്വനിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങൾ, പരേഡുകൾ എന്നിവ നടത്താറുണ്ട്. ഈ ദിവസം രാജ്യവ്യാപകമായി അവധിയായിരിക്കും. പക്ഷേ ഈ ദിവസത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഇന്ത്യ മാത്രമല്ല. മറ്റ് വിവിധ രാജ്യങ്ങളും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിൻ്റെയും, ദേശീയതയുടെയും അഭിമാന ദിവസമായി ആഘോഷിക്കുന്നു. ഏതെല്ലാമാണ് ഈ രാജ്യങ്ങൾ? അറിയാം;
ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയക്കാർക്ക് ആഗസ്റ്റ് 15 ഗ്വാങ്‌ബോക്ജിയോൾ ദിനമാണ്. അതായത് ജപ്പാനീസ് ഭരണത്തിൽ നിന്ന് കൊറിയയുടെ വിമോചനത്തെയാണ് ഈ ദിനം സൂചിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 35 വർഷത്തെ ജാപ്പനീസ് അധിനിവേശത്തിൽ നിന്ന് രാഷ്ട്രം മോചിതമാണ് 1945 ആഗസ്റ്റ് 15നാണ്.

ഉത്തര കൊറിയ
ദക്ഷിണ കൊറിയക്ക് സമാനമായ ആശയം തന്നെയാണ് ഉത്തര കൊറിയക്കുമുള്ളത്. ആഗസ്റ്റ് 15ന് ജപ്പാൻ ഭരണത്തിൽ നിന്നും സ്വതന്ത്ര്യമായ ദിനമായിട്ടാണ് ആചരിക്കുന്നത്. ചോഗുഖെബംഗുയി നാൽ (വിമോചന ദിനം) എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ
1960 ആഗസ്റ്റ് 15-ന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിനാൽ ആഗസ്റ്റ് 15ന് കോംഗോ-ബ്രാസാവില്ലെ എന്നും അറിയപ്പെടുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു. ഈ ദിവസം പരേഡുകൾ, സംഗീതം, പൊതുസമ്മേളനങ്ങൾ എന്നിവ രാജ്യത്തുടനീളം നടക്കും.
ബഹറെയ്ൻ
1971 ആഗസ്റ്റ് 15 നാണ് ബഹ്‌റൈൻ ഔദ്യോഗികമായി യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വതന്ത്രമായത്. രാജാവിന്റെ സ്ഥാനാരോഹണത്തെ ആദരിക്കുന്നതിനായി ഡിസംബർ 16 ന് രാഷ്ട്രം ദേശീയ ദിനം ആഘോഷിക്കുന്നുണ്ടെങ്കിലും, ബഹറെയ്ൻ്റെ ശരിയായ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15നാണ് എന്നതാണ് സത്യം.
ലിച്ചെൻസ്റ്റൈൻ
സ്വാതന്ത്ര്യ ദിനത്തിനപ്പുറം ആഗസ്റ്റ് 15ന് ദേശീയ ഐക്യം ആചരിക്കുന്ന രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. ഈ ദിവസമാണ് ക്രിസ്തീയ വിഭാഗത്തിൻ്റെ ആഘോഷമായ സ്വർഗ്ഗാരോഹണ തിരുനാളും, ലിച്ചെൻസ്റ്റൈനിലെ മുൻ രാജകുമാരൻ ഫ്രാൻസ് ജോസഫ് രണ്ടാമന്റെ ജന്മദിനവും. അതിനാൽ ആഗസ്റ്റ് 15ന് പ്രസംഗങ്ങൾ, സംഗീത കച്ചേരികൾ, വെടിക്കെട്ട് എന്നിവ നടക്കും. ഇത് ആസ്വദിക്കാനായി പൗരൻമാരെല്ലാവരും ഈ ദിനം ഒത്തുചേരും. 1940 മുതൽ ഇത് ആചരിക്കുന്നുണ്ട്.
ആഗസ്റ്റ് 15 എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം മാത്രമല്ലെന്ന് ഇതിലൂടെ വ്യക്തമാവുന്നു. എന്നാൽ ഇന്ത്യയിൽ ആഗസ്റ്റ് 15 ഇന്നും ആളുകൾക്കിടയിൽ ആവേശം പകരുന്നു. ഇവിടെ വിവിധ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം തന്നെ സ്വാതന്ത്ര്യം ദിനം ആഘോഷിക്കുന്നത് അഭിമാനകരമായ കാര്യമാണ്. ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ദിവസമാണ് ഓരോ സ്വാതന്ത്ര്യ ദിനവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications