ഒക്ടോബർ മാസത്തിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. വിവിധ ബാങ്കുകൾ അവരുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. അതുപോലെ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലും ചില നിയന്ത്രണങ്ങളും ചാർജുകളിൽ വർദ്ധനയും ഉണ്ടായി. ഈ മാസം ഉത്സവ സീസൺ ആയതിനാൽ എല്ലാ ഓൺലൈൻ സ്റ്റോറുകളിലും പർച്ചേസുകൾക്ക് വമ്പൻ കിഴിവാണ്. മാത്രമല്ല ക്രെഡിറ്റ് കാർഡുകളിലും ഓഫർ പെരുമഴയാണ്. ഇത്തവണ ക്രെഡിറ്റ് കാർഡ് വഴി പർച്ചേസുകൾ നടത്തുന്നതിനു മുന്നേ നിങ്ങളുടേത് എസ്.ബി.ഐ ക്രെഡിറ്റ് കാർഡാണോ എന്ന് പരിശോധിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിൻ്റെ ചില എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ നിരക്കുകൾ വർദ്ധിപ്പിച്ചു. അതിൽ യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റും ഫിനാൻസ് ചാർജുകളും ഉൾപ്പെടുന്നു. എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് വഴി ഇടപാടുകൾ നടത്തുന്നതിനു മുന്നേ ഈ മാറ്റങ്ങളും പരിഷ്കാരങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
എസ്.ബി.ഐ കാർഡ് വഴിയുള്ള ചില ഇടപാടുകൾക്ക് ഇനി മുതൽ അധിക ചാർജ് ഈടാക്കും. ഏതെല്ലാം ഇടപാടുകൾക്കാണ് ഇത്തരത്തിൽ ചാർജ് ഈടാക്കുന്നതെന്ന് പരിശോധിക്കാം.
മൊബൈൽ, വൈദ്യുതി ബിൽ തുടങ്ങിയവയ്ക്ക് അധിക ചാർജ് നൽകണം
യൂട്ടിലിറ്റി ബില്ലുകൾ സാധാരണക്കാരെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ്. ബിൽ അടക്കുന്ന സമയത്ത് നിങ്ങൾ അടക്കേണ്ട മൊത്തം യൂട്ടിലിറ്റി പേയ്‌മെൻ്റ് തുക രൂപ 50,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം അധിക ചാർജ് നൽകേണ്ടിവരും. ടെലിഫോൺ, മൊബൈൽ, വൈദ്യുതി ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവയാണ് യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ. യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റിലെ ഈ മാറ്റം 2024 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒറ്റ സ്റ്റേറ്റ്മെന്‍റില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി ബില്‍ പേയ്മെന്‍റുകള്‍ക്കാണ് 1 ശതമാനം അധിക ചാര്‍ജായി എസ്ബിഐ ഈടാക്കുന്നത്. എന്നാൽ ഇത് 50,000 രൂപയില്‍ കുറവാണെങ്കില്‍, അധിക നിരക്കുകളൊന്നും ഈടാക്കില്ല
ഫിനാൻസ് ചാർജ്
എസ്.ബി.ഐയുടെ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ ഫിനാൻസ് ചാർജ് പ്രതിമാസം 3.75% ആയി വർദ്ധിച്ചു. ചില എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമല്ല. പുതുക്കിയ നിയമം ദീപാവലിക്ക് ശേഷം അതായത് 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. മുൻപ് ഇത് 3.5% ശതമാനം ആയിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടുകളോ നല്‍കേണ്ടതില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍.
അടിമുടി മാറ്റങ്ങൾ
എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകൾക്ക് അടിമുടി മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതിന്റെ ഭാഗമായി ചില ക്രെഡിറ്റ് കാർഡുകൾ ഇനി ഒരിക്കലും എസ്.ബി.ഐ ഇറക്കില്ല. ഇത് ദുഖകരമായ വാർത്തയാണ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. അതായത് ഈ 2024 സെപ്‌റ്റംബർ 28 മുതൽ ക്ലബ് വിസ്താര എസ്.ബി.ഐ ക്രെഡിറ്റ് കാർഡും, എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് പ്രൈമും നിർമ്മാണം അവസാനിപ്പിച്ചു.
ക്രെഡിറ്റ് കാർഡ് ഇൻഷുറൻസിനായി നോമിനി രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നു. ഇതി ആർ.ബി.ഐ നിർദ്ദേശപ്രകാരമാണ്. വിമാന അപകടത്തിലോ വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയിലോ നോമിനി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ ചേർക്കാനോ നിങ്ങൾക്ക് എസ്.ബി.ഐ കാർഡ് ആപ്പോ വെബ്‌സൈറ്റോ ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
