നിങ്ങൾ ഇതുവരെ ഡെബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളൊന്നും നടത്തിയിട്ടില്ലേ? എങ്കിൽ മാര്‍ച്ച് 16-നകം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് അതിന് കഴിയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെതാണ് (ആര്‍ബിഐ) ഈ മുന്നറിയിപ്പ്. ഇങ്ങനെ ഓൺലൈൻ ഇടപാടുകൾക്കൊന്നും ഇതുവരെ ഉപയോഗിക്കാത്ത നിങ്ങളുടെ കാർഡിൽ നിന്ന് പിന്നീട് എടിഎം, പിഒഎസ് സൗകര്യം മാത്രമെ ലഭിക്കൂ. കോണ്ടാക്ട്ലെസ് സൗകര്യമുപയോഗിച്ച് പണം കൈമാറിയിട്ടില്ലെങ്കിലും ഭാവിയില്‍ ഈ സൗകര്യം ലഭ്യമാകില്ല. ഇതുസംബന്ധിച്ച് ജനവരി 15-ന് ആര്‍ബിഐ ബാങ്കുകള്‍ക്കും ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
എന്താണ് കോണ്ടാക്ട്ലെസ് ഇടപാട്?
കാർഡുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ച് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി ഉൽപ്പന്നങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ ഒരു കോണ്ടാക്ട്ലെസ് ഇടപാട് നടക്കും. ഒരിക്കല്‍ ഓണ്‍ലൈന്‍, കോണ്ടാക്ട്ലെസ് സൗകര്യം പിന്‍വലിച്ചാല്‍ പിന്നീട് പുനഃസ്ഥാപിക്കാന്‍ വീണ്ടും ബാങ്കിലെത്തി അപേക്ഷിക്കേണ്ടിവരും.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ?
ഇനിമുതല്‍ ബാങ്കുകൾ നിങ്ങൾക്ക് പുതിയതായി ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ അനുവദിക്കുമ്പോള്‍ എടിഎം, പിഒഎസ് ടെല്മിനലുകള് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സൗകര്യമുണ്ടാവൂ. ഈ കാർഡുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ താല്പര്യമുള്ളവര് ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കണം.
ഓണ്‍ലൈന്‍, അന്താരാഷ്ട്ര ഇടപാടുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും സൗകര്യം പുനഃസ്ഥാപിക്കാനും ഉപഭോക്താവിന് കഴിയണം. കാര്‍ഡില്‍നിന്ന് പിന്‍വലിക്കാനുള്ള തുക നിശ്ചയിക്കാനും കഴിയുന്ന വിധത്തില്‍ ക്രമീകരണം നടത്തണമെന്നും ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി ഇത് സാധ്യമാക്കാന്‍ അവസരമൊരുക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ നിർദേശിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
