മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന അഞ്ച് മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്ക
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്ന അഞ്ച് മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഇവയില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭം നിങ്ങള്‍ക്കും സ്വന്തമാക്കാം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനായി മുമ്പായി വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
മ്യൂച്വല്‍ ഫണ്ടുകള്‍
ലാര്‍ജ് ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ടുകള്‍, സ്മോള്‍ ക്യാപ് ഫണ്ടുകള്‍, ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍, ഇഎല്‍എസ്എസ് എന്നിങ്ങനെ മ്യൂച്വല്‍ ഫണ്ടുകളെ തരം തിരിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച ആദായം നല്കിയ മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഇനി നോക്കാം.
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട്
2013ലാണ് ഈ ഫണ്ട് ആരംഭിക്കുന്നത്. സ്മോള്‍ ക്യാപ് കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. റിസ്ക് എടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മ്യൂച്വല്‍ ഫണ്ട് നിങ്ങള്‍ക്ക് അനുയോജ്യമാണ്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 23.61 ശതമാനം സിഎജിആറാണ് ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
ആക്സിസ് മിഡ് ക്യാപ് ഫണ്ട്
ആക്സിസ് മിഡ് ക്യാപ് ഫണ്ടിന് നിലവില്‍ 13834.27 കോടി രൂപയുടെ എയുഎം (അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റ്) ഉണ്ട്. 3 - 4 വര്‍ഷത്തെ നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായം നേടുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഈ ഫണ്ട് തെരഞ്ഞെടുക്കാം. ഈ ഫണ്ടിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ സിഎജിആര്‍ 21.13 ശതമാനമാണ്.
പിജിഐഎം ഇന്ത്യ മിഡ് ക്യാപ് ഓപ്പോര്ച്യുനിറ്റീസ് ഫണ്ട്
ചുരുങ്ങിയത് 1,000 രൂപ എസ്ഐപി തുകയില്‍ ഈ ഫണ്ടില്‍ നിക്ഷേപം നടത്താം. ഫണ്ടിന് നിലവിലുള്ള എയുഎം 2383.38 കോടി രൂപയാണ്. അതേസമയം ഏറ്റവും ചുരുങ്ങിയ മൊത്ത നിക്ഷേപ തുക 5000 രൂപയും. കഴിഞ്ഞ 5 വര്‍ഷത്തില്‍ എസ്ഐപി നിക്ഷേപകര്‍ക്ക് പിജിഐഎം ഇന്ത്യ മിഡ് ക്യാപ് ഓപ്പോര്ച്യുനിറ്റീസ് ഫണ്ട് നല്‍കിയിരിക്കുന്ന ആദായം 21.3 ശതമാനമാണ്.
കാനറ റൊബേകോ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട് (ലാര്‍ജ് ക്യാപ്)
2013ലാണ് ഈ ഫണ്ട് ലോഞ്ച് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന റിസ്ക് കാറ്റഗറിയിലാണ് ഈ ഫണ്ടിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് അഥവാ എയുഎം 3,691.25 കോടി രൂപയാണ്. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ സ്കീമില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം. കഴിഞ്ഞ 5 വര്‍ഷത്തെ എസ്ഐപി നിക്ഷേപത്തില്‍ കാനറ റൊബേകോ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട് നല്‍കിയിരിക്കുന്നത് 18.08 ശതമാനം ആദായമാണ്.
ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് (ലാര്‍ജ് ക്യാപ്)
ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ലോഞ്ച് ചെയ്തിരിക്കുന്നത് ആക്സിസ് മ്യൂച്വല്‍ ഫണ്ടാണ്. നിലവില്‍ എയുഎം 29160.6 കോടി രൂപയാണ്. സാമ്പത്തിക സ്ഥിരതയുള്ള വലിയ കമ്പനികളുടെ ഓഹരികളിലോ ബ്ലൂ ചിപ് സ്റ്റോക്കുകളിലോ ആണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ ഫണ്ട് നല്‍കിയിരിക്കുന്ന സിഎജിആര്‍ 18.50 ശതമാനമാണ്. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ സ്കീമില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications