പെൻഷൻകാർക്ക് ഇത് സന്തോഷ വാർത്ത; മികച്ച ആനുകൂല്യങ്ങളുമായി പുതിയ സർക്കുലർ എത്തി

കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരുന്ന് വന്നെത്തിയ സന്തോഷ വാർത്തയായിരുന്നു ക്ഷാമബത്ത വർദ്ധിപ്പിച്ചത്. ഇത്തവണ ക്ഷാമബത്ത 3% വർദ്ധനവായിരുന്നു. ഇനി മോദി സർക്കാർ 60 വയസ്സിനു മുകളിലുള്ള പെൻഷൻ നേടുന്നവർക്കായി മറ്റൊരു സമ്മാനവുമായി എത്തുന്നു. ഇത്തവണ ദീപാവലിക്ക് എല്ലാ ജീവനക്കാർക്കും വിവിധ കോണിൽ നിന്ന് സമ്മാനപ്പെരുമഴയാണ്. ഇത് പ്രകാരം 80 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് അധിക പെൻഷൻ ആനുകൂല്യം നൽകാനും സർക്കാർ തീരുമാനിച്ചു.

ദീപാവലി ആഘോഷത്തിനു മുന്നോടിയായി രാജ്യത്ത് വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുവാൻ ​ഗവൺമെന്റ് മുൻകൈ എടുക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായിട്ടാണ് പെൻഷൻകാർക്ക് പുതിയ ആനുകൂല്യ വാർത്ത എത്തിയത്. കേന്ദ്രസർക്കാർ പെൻഷൻകാർക്ക് കാരുണ്യ അലവൻസ് എന്ന അധിക പെൻഷൻ ലഭിക്കുമെന്ന് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

പുതിയ മാർ​ഗ നിർദ്ദേശം

കേന്ദ്ര സർക്കാർ സിവിൽ സർവീസസിൽ നിന്ന് വിരമിച്ച് നിലവിൽ 80 വയസ്സ് പ്രായമുള്ള പെൻഷൻ വാങ്ങുന്നവർക്കായി പെൻഷൻ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. CCS (പെൻഷൻ) റൂൾസ് 2021 ലെ റൂൾ 44 ലെ സബ് റൂൾ 6 ലെ വ്യവസ്ഥകൾ പ്രകാരം പെൻഷൻ വാങ്ങുന്ന 80 വയസ് പ്രായമുള്ള സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ജീവനക്കാരന് ആനുകൂല്യങ്ങൾ ലഭിക്കുന്നു. 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഈ ആനുകൂല്യങ്ങൾ നേടാം.

പെൻഷൻകാർക്ക് ഇത് സന്തോഷ വാർത്ത; മികച്ച ആനുകൂല്യങ്ങളുമായി പുതിയ സർക്കുലർ എത്തി

പ്രായമനുസരിച്ച് ആനുകൂല്യം എങ്ങനെ തരംതിരിച്ചിരിക്കുന്നു....

ഉത്തരവ് അനുസരിച്ച്, 80 മുതൽ 85 വയസ്സ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന പെൻഷൻ്റെ 20 ശതമാനം അർഹതയുണ്ട്. അതേസമയം 85 മുതൽ 90 വയസ്സ് വരെ പ്രായമുള്ള പെൻഷൻകാർക്ക് 30 ശതമാനം വരെ ലഭിക്കും. 90 മുതൽ 95 വയസ്സ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന പെൻഷൻ്റെ 40 ശതമാനവും 95 മുതൽ 100 ​​വയസ്സ് വരെ പ്രായമുള്ളവർക്ക് 50 ശതമാനവും ആനുകൂല്യം ലഭിക്കും. 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള സൂപ്പർ സീനിയർ പൊരൻമാർക്ക് അടിസ്ഥാന പെൻഷൻ്റെ 100 ശതമാനം അർഹതയുണ്ട്.

ഉദാഹരണത്തിന്, 1942 ഓഗസ്റ്റ് 20-ന് ജനിച്ച വ്യക്തിക്ക് 2022 ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന പെൻഷൻ്റെ ഇരുപത് ശതമാനം അധിക പെൻഷന് അർഹതയുണ്ട്. 1942 ഓഗസ്റ്റ് 1-ന് ജനിച്ചവർക്കും 2022 ഓഗസ്റ്റ് 1 മുതലുള്ള അടിസ്ഥാന പെൻഷൻ്റെ 20% എന്ന നിരക്കിൽ അധിക പെൻഷന് അർഹതയുണ്ട്.

പ്രായമാവുമ്പോൾ അധിക പെൻഷൻ എത്തും

കാരണ്യ പെൻഷൻ അല്ലെങ്കിൽ അധിക പെൻഷന് അർഹത നേടണമെങ്കിൽ ആനുകൂല്യം നിശ്ചയിക്കപ്പെട്ട പ്രായമെത്തിയാൽ ആ മാസത്തിൻ്റെ ആദ്യ ദിവസം മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇത്തരത്തിൽ അർഹരായ എല്ലാ പെൻഷൻകാർക്കും കാലതാമസമില്ലാതെ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നുണ്ട്. അതിനായി പെൻഷൻ വിതരണം ചെയ്യുന്ന എല്ലാ വകുപ്പുകളോടും ബാങ്കുകളോടും മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പെൻഷൻ കൃത്യമായി എത്തുന്നു എന്നതിന്റെ രേഖകളും പരിശോധിച്ച് വിലയിരുത്താൻ നിർദ്ദേശമുണ്ട്.

നിലവിൽ നിരവധി പെൻഷൻ സംവിധാനങ്ങളുണ്ട്. മുതിർന്ന പൗരൻമാർക്ക് പ്രത്യേകിച്ച് സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സർക്കാർ സംവിധാനങ്ങൾ തന്നെ നടത്തുന്ന പെൻഷൻ സ്കീമുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X