പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് ഉയരുന്ന ഈ കാലത്ത് അത് നിങ്ങളെ ബാധിക്കാതിരിക്കണമെങ്കില്‍ ശരിയായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തിരിക്കണം. അത്തരമൊരു സാഹചര്യത്തില്‍ എവിടെ നിക്ഷേപിക്കണമെന്ന ആശങ്കയിലാണോ നിങ്ങള്‍? മൂച്വല്‍ ഫണ
പണപ്പെരുപ്പ നിരക്ക് മുകളിലേക്ക് ഉയരുന്ന ഈ കാലത്ത് അത് നിങ്ങളെ ബാധിക്കാതിരിക്കണമെങ്കില്‍ ശരിയായ നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തിരിക്കണം. അത്തരമൊരു സാഹചര്യത്തില്‍ എവിടെ നിക്ഷേപിക്കണമെന്ന ആശങ്കയിലാണോ നിങ്ങള്‍? മൂച്വല്‍ ഫണ്ട് എസ്ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ്.
നിക്ഷേപ രീതി
നിക്ഷേപ വിദഗ്ധരുടെ അഭിപ്രായം പ്രകാരം ഇടക്കാല നിക്ഷേപങ്ങളിലോ, ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലോ നിക്ഷേപം നടത്തുമ്പോള്‍ നാം നിക്ഷേപിക്കുന്ന മുതല്‍ തുകയില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ നിങ്ങള്‍ ഏത് നിക്ഷേപ രീതിയാണ് തെരഞ്ഞെടുക്കുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യച്വല്‍ ഫണ്ടുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യച്വല്‍ ഫണ്ടുകളെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്ബിഐ ടെക്നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട്, എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി, എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് എന്നിവയാണ് അഞ്ച് വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന ആദായം നല്കുന്ന സ്കീമുകള്‍.
ഒറ്റത്തവണ നിക്ഷേപവും എസ്ഐപിയും
നിക്ഷേപകര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഒറ്റത്തവണ നിക്ഷേപത്തിലൂടെയും എസ്ഐപി രീതിയിലും മികച്ച നേട്ടം ഇവ നിക്ഷേപകര്‍ക്ക് നല്‍കും എന്നതാണ്. എവിടെ നിക്ഷേപിച്ചാലാണ് ഏറ്റവും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം.
എസ്ബിഐ ടെക്നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ട്
വാല്യു റിസര്‍ച്ച് ഡാറ്റ പ്രകാരം 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപത്തുക 3.26 ലക്ഷം രൂപയായി മാറും. അതേ സമയം എസ്ബിഐ ടെക്നോളജി ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ടില്‍ എസ്ഐപി നിക്ഷേപം നടത്തുകയാണെങ്കില്‍, ഓരോ മാസവും 10,000 രൂപ നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപത്തുക 14.51 ലക്ഷം രൂപയായാണ് വളരുക.
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി
എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റിയും നിക്ഷേപകര്‍ക്ക് മികച്ച ആദായം വാഗ്ദാനം ചെയ്യുന്നു. വാല്യൂ റിസര്‍ച്ച് ഡാറ്റ പ്രകാരം അഞ്ച് വര്‍ഷം മുമ്പ് 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ ഇപ്പോഴത് 2.19 ലക്ഷം രൂപയായി വളര്‍ന്നിട്ടുണ്ടാകും. അതേ സമയം എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റിയില്‍ എസ്ഐപി രീതിയിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍, ഓരോ മാസവും 10,000 രൂപ വീതം നിക്ഷേപം നടത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപം 10.23 ലക്ഷം രൂപയായി നിക്ഷേപം വളരും.
എസ്ഐപി മ്യൂച്വല്‍ ഫണ്ട്
ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ വലിയൊരു തുക കൈയ്യില്‍ ഇല്ലാത്ത നിക്ഷേപകര്‍ക്ക് എസ്ഐപി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയൊരു തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും. ദീര്‍ഘകാലത്തില്‍ എസ്ഐപി രീതിയിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ശരാശരി 12 ശതമാനത്തിന്റെ ആദായം നിക്ഷേപകന് നേടുവാന്‍ സാധിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിക്ഷേപ ലക്ഷ്യങ്ങള്‍ തയ്യാറാക്കുവാനും അതിനനുസരിച്ച് എസ്ഐപി തുക തെരഞ്ഞെടുക്കുവാനുമാണ് സാമ്പത്തീക വിദഗ്ധര്‍ നിക്ഷേപകരോട് നിര്‍ദേശിക്കുന്നത്.
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാന്‍ കഴിയും.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications