സ്കൂൾ കാലഘട്ടം മുതൽ സാമ്പത്തിക നിക്ഷേപങ്ങളും അതിന്‍റെ ഗുണങ്ങളും ശീലിച്ച് വളർന്നവരാണ് മലയാളികൾ. എല്ലാ മാസവും സഞ്ചയിക നിക്ഷേപത്തിനായി സ്കൂളുകളിലേക്ക് പണം കൊണ്ടു പോകുന്നത് ഇന്നും എല്ലാവർക്കും നൊസ്റ്റാൾജിയ ആണ് അല്ലേ. വളരും തോറും സാമ്പത്തിക നിക്ഷേപത്തിന്‍റെ രീതികളും മാറി. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികൾ, ഓഹരി വിപണി അങ്ങനെ സാമ്പത്തിക നേട്ടത്തിന് ഇന്ന് വഴികൾ നിരവധിയാണ്.
നിക്ഷേപ രീതികൾ പലതുണ്ടെങ്കിലും സ്ഥിര നിക്ഷേപത്തോട് ഒരു പ്രത്യേക ഇഷ്ടക്കൂടുതൽ ഭൂരിപക്ഷം ആളുകൾക്കുമുണ്ട്. അതിനുള്ള കാരണം ഉറപ്പായ വരുമാനം നൽകാൻ സ്ഥിര നിക്ഷേപത്തിന് സാധിക്കുന്നു എന്നത് തന്നെയാണ്. ഒരുപക്ഷെ ഇന്ന് സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കുകൾ വാഗ്ധാനം ചെയ്യുന്നത് ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്എഫ്ബി) ആണ്.

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ചെറുകിട ധനകാര്യ ബാങ്കുകൾ 2 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ വിശദമായി പരിശോധിക്കാം.
1. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് സാധാരണ പൗരന്മാർക്ക് 3.75% മുതൽ 8.50% വരെ പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നത്. 15 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശയായ 8.50 ശതമാനം ലഭിക്കുക. അതേ സമയം മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നു. അതായത് മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ നേടാൻ സാധിക്കും.
വിവിധ കാലാവധിയിൽ സാധാരണ പൗരന്മാരുടെ പലിശ നിരക്കുകൾ നോക്കാം. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കുമെന്ന കാര്യം മറക്കരുത്.
7 മുതൽ 29 ദിവസം വരെ - 3.75%
30 മുതൽ 89 ദിവസം വരെ - 4.25%
90 മുതൽ 179 ദിവസം വരെ - 4.75%
6 മുതൽ 9 മാസം വരെ - 5.50%
9 മാസം 1 ദിവസം മുതൽ 12 മാസം വരെ - 6.50%
12 മുതൽ 15 മാസം വരെ - 8.25%
15 മാസം 1 ദിവസം മുതൽ 560 ദിവസം വരെ - 8.25%
561 ദിവസം മുതൽ 989 ദിവസം വരെ 7.50%
990 ദിവസം - 7.75%
991 ദിവസം മുതൽ 60 മാസം വരെ - 7.20%
60 മാസം 1 ദിവസം മുതൽ 120 മാസം വരെ -6.50%
2. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 3.50% മുതൽ 8.70% വരെ പലിശ നിരക്കാണ് ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് എല്ലാ കാലയളവിലുമുള്ള സ്ഥിര നിക്ഷേപത്തിന് 0.50 ശതമാനം അധിക പലിശ ലഭിക്കും.
വിവിധ കാലാവധിയിൽ സാധാരണ പൗരന്മാരുടെ പലിശ നിരക്കുകൾ നോക്കാം. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കുമെന്ന കാര്യം മറക്കരുത്.
7 ദിവസം മുതൽ 14 ദിവസം വരെ - 3.50%
15 ദിവസം മുതൽ 29 ദിവസം വരെ - 3.75%
30 ദിവസം മുതൽ 90 ദിവസം വരെ - 4.25%
91 ദിവസം മുതൽ 180 ദിവസം വരെ - 4.75%
6 മാസം മുതൽ 9 മാസം വരെ - 6.00% 6.50%
9 മാസം മുതൽ 12 മാസം വരെ - 6.00% 6.50%
12 മാസം മുതൽ 18 മാസം വരെ - 8.70%
18 മാസം 1 ദിവസം മുതൽ 24 മാസം വരെ - 7.80%
24 മാസം 1 ദിവസം മുതൽ 36 മാസം വരെ - 7.50%
36 മാസം 1 ദിവസം മുതൽ 60 മാസം വരെ - 6.50%
60 മാസം 1 ദിവസം മുതൽ 120 മാസം വരെ - 6.25%
ടാക്സ് സേവർ സ്ഥിര നിക്ഷേപം (60 മാസം) - 6.50%

3. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 4% മുതൽ 9.01% വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് എല്ലാ കാലയളവിലുമുള്ള സ്ഥിര നിക്ഷേപത്തിന് 0.50 ശതമാനം അധിക പലിശ ലഭിക്കും. നിരക്കുകൾ 2024 മാർച്ച് 1 മുതൽ പ്രാബല്യത്തിലുണ്ട്.
വിവിധ കാലാവധിയിൽ സാധാരണ പൗരന്മാരുടെ പലിശ നിരക്കുകൾ നോക്കാം. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കുമെന്ന കാര്യം മറക്കരുത്.
7 ദിവസം മുതൽ 14 ദിവസം വരെ -4.00%
15 ദിവസം മുതൽ 45 ദിവസം വരെ - 4.25%
46 ദിവസം മുതൽ 90 ദിവസം വരെ - 4.50%
91 ദിവസം മുതൽ 6 മാസം വരെ - 5.00%
6 മാസം മുതൽ 9 മാസം വരെ - 5.50%
9 മാസം മുതൽ 1 വർഷത്തിൽ താഴെ വരെ - 6.00%
1 വർഷം - 6.85%
1 വർഷം മുതൽ 15 മാസം വരെ - 8.25%
15 മാസം മുതൽ 2 വർഷം വരെ - 8.50%
2 വർഷം മുതൽ 2 വർഷം വരെ 1 ദിവസം - 8.60%
2 വർഷവും 2 ദിവസവും - 8.65%
2 വർഷം 3 ദിവസം മുതൽ 25 മാസത്തിൽ താഴെ വരെ - 8.60%
2 വർഷവും 1 മാസവും (25 മാസം) - 9.01%
25 മാസം മുതൽ 3 വർഷം വരെ - 8.60%
3 വർഷത്തിന് മുകളിൽ മുതൽ 5 വർഷത്തിൽ താഴെ വരെ - 6.75%
5 വർഷം - 8.25%
5 വർഷം മുതൽ 10 വർഷം വരെ - 7.25%
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications