പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) തിയറി ഡെലാപോര്‍ട്ടെയെ നിയമിച്ചു. ഫ്രഞ്ച് ഐടി കമ്പനിയായ കാപ്ജെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു തിയറി ഡെലാപോർട്ടെ. നിലവിലെ സിഇഒയും, എംഡിയുമായ അബീദലി നീമൂച്വാലയുടെ പകരക്കാരനായാണ് തിയറി ഡെലാപോർട്ടെ വിപ്രോയിലെത്തുക. അബീദലി നീമൂച്വാല ജൂണ്‍ 1-ന് പടിയിറങ്ങുമെന്നും ജൂലൈ 6-ന് ഡെലാപോർട്ടെ വിപ്രോയില്‍ ചേരുമെന്നും അതുവരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് റിഷാദ് പ്രേംജി മേല്‍നോട്ടം വഹിക്കുമെന്നും വിപ്രോ അറിയിച്ചു. ഇൻഫോസിസ് സിഇഒ സലീൽ പരേഖിന് ശേഷം കാപ്ജെമിനിയിൽ നിന്ന് ഒരു ഇന്ത്യൻ ഐടി കമ്പനിയുടെ തലപ്പെത്തെത്തുന്ന രണ്ടാമനാണ് തിയറി ഡെലാപോര്‍ട്ടെ. അഞ്ച് വർഷത്തേക്കാണ് ഡെലാപോര്‍ട്ടെയുടെ നിയമനം. വരുമാന വർദ്ധനയിൽ ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. എച്ച്ഡിഎഫ്സി മാനേജിംഗ് ഡയറക്ടറായിരുന്ന ദീപക് സത്വലേകറിനെ സ്വതന്ത്ര ഡയറക്ടറായും വിപ്രോ നിയമിച്ചു.

ആരാണ് തിയറി ഡെലാപോർട്ടെ?
അടുത്ത കാലം വരെ, തിയറി ഡെലാപോർട്ടെ കാപ്ജെമിനി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായിരുന്നു. കാപ്ജെമിനിയുമായുള്ള 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എല്ലാ ആഗോള സേവന ലൈനുകളുടെയും തലവന്‍ എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മാത്രമല്ല കാപ്ജെമിനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം നൽകിയിരുന്നു. തിയറി ഡെലാപോർട്ടെയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് 1992 ജൂലൈയിൽ പാരീസിലെ ആർതർ ആൻഡേഴ്സൺ & കോയിൽ ഒരു എക്സ്റ്റേണൽ ഓഡിറ്ററായിട്ടാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിൽ മൂന്നുവർഷം ജോലിചെയ്ത ശേഷം തിയറി ഡെലാപോർട്ടെ കാപ്ജെമിനിയിലേക്ക് ചുവടുവെയ്ക്കുകയായിരുന്നു. അവിടെ അദ്ദേഹം 25 വർഷത്തോളം പ്രവർത്തിച്ചു.
പുതിയ സിഇഒയെ നിയമിച്ചതിനുപിറകെ വിപ്രോയുടെ ഓഹരികൾ 2 ശതമാനത്തിലധികം നേടി
തിയറി ഡെലാപോർട്ടിനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചറതിന് പിറകെ വിപ്രോ ഓഹരികൾ ബിഎസ്ഇയിൽ രണ്ട് ശതമാനം വർധിച്ച് 204.20 രൂപയായെന്ന് റിപ്പോർട്ടുകൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
