കോവിഡ് നിങ്ങളുടെ സംരഭത്തെയും നിശ്ചലമാക്കിയോ; കടക്കെണിയിൽ വീഴാതെ നോക്കാൻ ചില വഴികൾ

തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ വായ്പ പുനഃക്രമീകരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ നിശ്ചലമാക്കുകയോ തകിടം മറിക്കുകയോ ചെയ്തു. ഇത് ഏറെ ബാധിച്ചത് ചെറുകിട, ഇടത്തരം സംരഭകരെയാണ്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗവും ആഞ്ഞടിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. രണ്ടാം തരംഗം ഇനിയും അവസാനിച്ചട്ടില്ലന്നിരിക്കെയാണ് മൂന്നാം തരംഗവും ഉടൻ ഉണ്ടാകുമെന്ന വിദഗ്ധ റിപ്പോർട്ടുകൾ വരുന്നത്.

കോവിഡ് നിങ്ങളുടെ സംരഭത്തെയും നിശ്ചലമാക്കിയോ; കടക്കെണിയിൽ വീഴാതെ നോക്കാൻ ചില വഴികൾ

ഈ സാഹചര്യത്തിൽ നിശ്ചലമാവുകയോ പ്രതിസന്ധിയിലാവുകയോ ചെയ്ത നിങ്ങളുടെ സംരംഭത്തെ കടക്കെണിയിലേക്ക് വീഴാതെ നോക്കണം. അതുകൊണ്ട് തന്നെ ഏറ്റവും പ്രധാനമായും ബാങ്ക് വായ്പയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. തിരിച്ചടവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ വായ്പ പുനഃക്രമീകരിക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം തിരിച്ചടവ് മുടങ്ങുകയും ക്രെഡിറ്റിനെ അടക്കം ബാധിച്ച് ഭാവിയിലും ലോൺ നേടുന്നതിന് തടസമാകും.

ഇത്തരത്തിൽ വായ്പകൾ പുനഃക്രമീകരിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന ചതിയിൽ വീഴാതെയും നോക്കാം. മിക്ക സംരംഭകര്‍ക്കും 8-9 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുന്ന സാഹചര്യമുണ്ട്. പക്ഷേ മറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ കൊണ്ട് ചിലര്‍ക്ക് പലിശ നിരക്ക് 14-15 വരെയൊക്കെ കൊടുക്കേണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ നിങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ടോയെന്ന് നോക്കുക. പരിഹാരം കാണുക.

വാടക കെട്ടിടമാണെങ്കില്‍ കെട്ടിട ഉടമയോട് സാവകാശം ഇനിയും ചോദിക്കാം. മറ്റ് വായ്പകളുടെ കാര്യത്തിലും യഥാര്‍ത്ഥ സ്ഥിതി തുറന്നുപറഞ്ഞ് തിരിച്ചടവിന് കൂടുതല്‍ സമയം ചോദിക്കുക. ഇന്ധനവിലയിലെ വര്‍ധന എല്ലാ രംഗത്തും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തങ്ങൾക്ക് അവകാശപ്പെട്ട സഹായങ്ങളും ആനുകൂല്യങ്ങളും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Read more about: debt
English summary

Things to avoid debt crisis on the period of covid spread

Things to avoid debt crisis on the period of covid spread
Story first published: Sunday, July 18, 2021, 20:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X