A Oneindia Venture

എയർപോർട്ടിലേയ്ക്ക് പോകും മുമ്പ് തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ; പുതിയ മാർഗനിർദ്ദേശങ്ങൾ ഇതാ

ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി വിമാനത്താവളങ്ങൾക്കും യാത്രക്കാർക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിർദ്ദേശങ്ങൾ

നിർദ്ദേശങ്ങൾ

എയർപോർട്ട് ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാർ നിർബന്ധമായും ഒരു തെർമൽ സ്ക്രീനിംഗ് സോണിലൂടെ നടക്കണം. എല്ലാവരുടെയും മൊബൈലുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആപ്ലിക്കേഷൻ നിർബന്ധമല്ല. ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിമാനത്താവള ഓപ്പറേറ്റർമാർ യാത്രക്കാരുടെ ബാഗേജ് ശുചീകരിക്കുന്നതിന് ഉചിതമായ ക്രമീകരണം നടത്തണെന്നും എഎഐ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ വിമാനത്താവളത്തിൽ എത്തണം

നേരത്തെ വിമാനത്താവളത്തിൽ എത്തണം

യാത്രക്കാർ മുൻ‌കൂട്ടി വിമാനത്താവളത്തിലെത്തണം. ഫ്ലൈറ്റ് സമയത്തിന് രണ്ട് മണിക്കൂർ മുമ്പാണ് വിമാനത്താവളത്തിലെത്തേണ്ടത്. യാത്രക്കാർ മാസ്കും കയ്യുറകളും ധരിക്കണം. ആരോഗ്യ സേതു ആപ്പിൽ ഗ്രീൻ എന്ന് കാണിക്കാത്തവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമല്ല. ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബാഗുകൾ ശുചിയാക്കണം.

ഇരിപ്പിട ക്രമീകരണങ്ങൾ

ഇരിപ്പിട ക്രമീകരണങ്ങൾ

യാത്രക്കാർ സ്പർശിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം അതായത് കൌണ്ടറുകളിലും മറ്റും ഫെയ്സ് ഷീൽഡുകൾ ധരിക്കാനോ കൌണ്ടറുകളിൽ ഗ്ലാസ് മതിലുകൾ ഉണ്ടാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. സാമൂഹിക അകലം, മറ്റ് മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിക്കുന്നതിനുള്ള അനൌൺസ്മെന്റുകൾ നടത്തണം. സാമൂഹിക അകലം പാലിക്കുന്നതിന് ബാച്ചുകളായി ബോർഡിംഗ് നടത്തും. മാർക്കറുകൾ / ടേപ്പുകൾ ഉപയോഗിച്ച് ഉപയോഗിക്കരുതാത്ത സീറ്റുകൾ അടയാളപ്പെടുത്തണം. കസേരകൾ ഉപയോഗിച്ച് യാത്രക്കാർക്കിടയിൽ സാമൂഹിക അകലം പാലിക്കുന്ന തരത്തിൽ യാത്രക്കാരുടെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം.

ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ എയർപോർട്ട് സ്റ്റാഫുകളും പി‌പി‌ഇകൾ ധരിക്കേണ്ടതാണ്. ഹാൻഡ് സാനിറ്റൈസറുകൾ കൈയിൽ കരുതണം. ടെർമിനൽ കെട്ടിടത്തിലും ലോഞ്ചുകളിലും പത്രങ്ങളും മാസികകളും നൽകരുത്. യാത്രാ സമയത്തിന് നാല് മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് ടെർമിനലുകളിൽ പ്രവേശിക്കാം. സംസ്ഥാന സർക്കാരുകളും ഭരണകൂടങ്ങളും യാത്രക്കാർക്കും എയർലൈൻ ജീവനക്കാർക്കും പൊതുഗതാഗതവും സ്വകാര്യ ടാക്സികളും ഉറപ്പാക്കണം. പ്രത്യേക കേസുകളിൽ ഒഴികെ ട്രോളികൾ അനുവദിക്കില്ല.

മെയ് 25 മുതൽ

മെയ് 25 മുതൽ

കൊറോണ വൈറസ് അണുബാധ വ്യാപിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലഘൂകരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വിമാന സർവ്വീസ് ആരംഭിക്കാനാണ് ഇപ്പോൾ ഇന്ത്യ ഒരുങ്ങുന്നത്. മെയ് 25 മുതൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെയും വിമാനത്താവളങ്ങളിൽ നിന്ന് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ഇന്നലെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X