കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ പോലും ബാധിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ മുന്നോട്ട് പോകുന്നത്. വര്‍ഷങ്ങളായി ലാഭത്തിലായിരുന്ന കമ്പനികള്‍ പോലും തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ പരിഭ്രാന്തരായ ആളുകള്‍ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ചിലപ്പോള്‍ അബദ്ധങ്ങളില്‍ എത്തിച്ചേക്കാം. എന്നാല്‍ പരിഭ്രാന്തി ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. കാരണം ഈയൊരു ഘട്ടത്തിലെ ആവേശത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ സാധാരണയായി തെറ്റു പറ്റുന്ന ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് വിശദമായി അറിയാം;


അടിയന്തര ഫണ്ട് ഉണ്ടാക്കുന്നത്

അടിയന്തര ഫണ്ട് ഉണ്ടാക്കുന്നത്

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അടിയന്തര ഫണ്ട് സ്വരൂപിക്കുന്നത് അപകടകരമാണ്. കുറഞ്ഞത് 6 മാസത്തെക്കുള്ള ചെലവ് അടിയന്തര ഫണ്ടായി ഓരോ വ്യക്തിയും നീക്കിവെക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഫണ്ടിന്റെ വലിപ്പം കൂട്ടാന്‍ സാധിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ തൊഴില്‍ നഷ്ടം, മെഡിക്കല്‍ എമര്‍ജന്‍സികള്‍, ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക അടിയന്തരാവസ്ഥ നേരിട്ടാല്‍ അത്തരം സാഹചര്യങ്ങളില്‍ ഈ പണം വിനിയോഗിക്കാം. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടിനിടെ ഇത്തരം അടിയന്തര ഫണ്ടിലേക്ക് പണം നീക്കി വെക്കുന്നത് മണ്ടത്തരമാണ്.

കൃത്യമായ ബജറ്റ് ആസൂത്രണം ചെയ്യാത്തത്

കൃത്യമായ ബജറ്റ് ആസൂത്രണം ചെയ്യാത്തത്

നിങ്ങളുടെ ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കുകയെന്നതാണ് അടിയന്തര ഫണ്ട് കണ്ടെത്തുവാനായി പ്രാഥമികമായി ചെയ്യേണ്ട കാര്യം. അതിനാല്‍ നിങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഒരു ബജറ്റ് തയ്യാറാക്കണം. നിങ്ങളുടെ ചെലവുകള്‍ക്കായിരിക്കണം ഈ ബജറ്റില്‍ മുന്‍ഗണന നല്‍കേണ്ടത്. അടിയന്തിര ആവശ്യമല്ലെങ്കില്‍ ഗാഡ്ജെറ്റുകള്‍ പോലുള്ള ചെലവുകളേക്കാള്‍ വാടക, ഇഎംഐകള്‍, അവശ്യ പലചരക്ക് സാധനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍, മരുന്നുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക. ലോക്ക് ഡൗണ്‍ വന്നതോടെ യാത്ര, പുറത്ത് നിന്നുള്ള ഭക്ഷണം, കുട്ടികളുടെ സ്‌കൂള്‍ ഫീസ് തുടങ്ങി നിരവധി പതിവ് ചെലവുകള്‍ കുറഞ്ഞിട്ടുമുണ്ട്. ഇത് നിങ്ങള്‍ക്ക് അനുകൂലമായ കാര്യമാണ്.

എസ്‌ഐപികള്‍ പെട്ടെന്ന് നിര്‍ത്തുന്നു

എസ്‌ഐപികള്‍ പെട്ടെന്ന് നിര്‍ത്തുന്നു

നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോള്‍ അപകടമണി മുഴക്കുന്നുണ്ട്. എന്നിരുന്നാലും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള എസ്‌ഐപിയിലാണ് നിക്ഷേപിച്ചതെങ്കില്‍ അത് പിന്‍വലിക്കേണ്ട ആവശ്യമില്ല. കാരണം ഇത്തരം എസ്‌ഐപികള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മറികടക്കാന്‍ പ്രാപ്തമായവയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സംശയമുണ്ടെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവുമായി ബന്ധപ്പെടാവുന്നതാണ്.

 ഇഎംഐകള്‍ ഓഫ്‌ലൈനായി തുടരുന്നത്

ഇഎംഐകള്‍ ഓഫ്‌ലൈനായി തുടരുന്നത്

ലോക്ക് ഡൗണ്‍ സമയത്തും ബാങ്കുകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും കര്‍ഫ്യൂ ലംഘിച്ച് അവിടങ്ങളില്‍ പ്രവേശിക്കുന്നത് നിയമലംഘനമാണ്. അതിനാല്‍ ബാങ്കുകളില്‍ ഡിജിറ്റല്‍ ഇടപാട് നടത്താനാണ് റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ വായ്പകള്‍ ഓണ്‍ലൈന്‍ വഴി തിരിച്ചടക്കുന്നത് നന്നായിരിക്കും. കാരണം വായ്പ തിരിച്ചടവിന് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മൂന്ന് മാസം കഴിയുമ്പോള്‍ വലിയൊരു തുക കാണേണ്ടി വരും. ഇത് പേയ്‌മെന്റുകളിലെ വീഴ്ചയിലേക്ക് നയിച്ചേക്കാം. അതിനാല്‍ എടിഎമ്മുകളില്‍ ചെക്കുകള്‍ നിക്ഷേപിക്കുന്നത് വഴിയോ IMPS, NEFT, UPI പോലുള്ള മറ്റേതെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിച്ചോ നിക്ഷേപം നടത്താവുന്നതാണ്.

Read more about: coronavirus money പണം
English summary

കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Things to note when spending money during Lockdown period
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X