ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള (കാമാഖ്യ) ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇനി അടുത്ത ചോദ്യം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എന്ന് മുതൽ കേരളത്തിന്‍റെ മണ്ണിലൂടെ ഓടി തുടങ്ങും എന്നതാണ്.
കേരളത്തിന്‍റെ വന്ദേഭാരത്
കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ എന്ന് എത്തുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പക്ഷെ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചനകൾ. തിരുവനന്തപുരം നോർത്തിൽ നിന്ന് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരു എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ എത്തുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 7.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12 മണിക്കൂറിനുള്ളിൽ (രാവിലെ 7.30-ഓടെ) ബംഗളൂരുവിൽ എത്തുന്ന തരത്തിലാണ് സമയക്രമം.
ടിക്കറ്റ് നിരക്ക്
യാത്രാ സൗകര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് നിരക്കിലും മാറ്റമുണ്ടാകും. തേഡ് എസി 2,300, സെക്കൻഡ് എസി 3,000, ഫസ്റ്റ് എസി 3,600 എന്നിങ്ങനെയാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഗോഹട്ടി-ഹൗറ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പറിൽ തേഡ് എസിക്ക് 400 കിലോമീറ്റർ വരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 960 രൂപയാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 2.40 രൂപ വീതമാണ് ഈടാക്കുന്നത്.

ഐടി ജീവനക്കാർക്ക് നേട്ടം
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെ 842 കിലോമീറ്ററുണ്ട്. അതിനാൽ തന്നെ ഈ സമയക്രമം നടപ്പിലാക്കിയാൽ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനപ്പെടും. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത 16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഓട്ടോമാറ്റിക് വാതിലുകൾ, ശബ്‍ദ മലിനീകരണം കുറഞ്ഞ കോച്ചുകൾ, മികച്ച സസ്പെൻഷൻ, അത്യാധുനിക എർഗണോമിക് ബർത്തുകൾ എന്നിവയൊക്കെയാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതൾ.
നിരവധി പ്രത്യേകതകളുമായി ഗുവാഹതി- കൊൽക്കത്ത ട്രെയിൻ
നിരവധി പ്രത്യേകതകളാണ് ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ- ടയർ എസി കോച്ചുകൾ, നാല് 2- ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുമുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാർക്കു സഞ്ചരിക്കാനാകും. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്കും. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും അതോടൊപ്പം പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കും. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
