ഓണം ബംമ്പർ വാങ്ങിയത് ഷെയറിട്ടാണോ, നാളെ പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരനാകണമെങ്കിൽ ബംമ്പർ ലോട്ടറി അടിക്കണം. എന്നാൽ അതിന് വലിയ ഭാഗ്യം അത്യാവശ്യമാണ്. അതുകൊണ്ടാണ് ലോട്ടറി എടുക്കൽ ഭാഗ്യപരീക്ഷണമാണെന്ന് പറയുന്നത്. ഇത്തവണത്തെ ഓണം ബംമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 9-ആം തിയ്യതിയാണ്. അതായത് ഭാഗ്യം പരീക്ഷിക്കാൻ ഇനിയും ദിവസങ്ങളുണ്ടെന്ന് സാരം.

അടിച്ചാൽ 25 കോടി രൂപയുടെ സൗഭാഗ്യം, പോയാൽ 500 രൂപ മാത്രം. ഇതുവരെ ഏകദേശം 30 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംപർ വിൽപന തുടങ്ങിയത്. 48 ദിവസങ്ങൾ കൊണ്ട് 30 ലക്ഷം ടിക്കറ്റ് വിറ്റുതീർന്നു. പാലക്കാട് ജില്ലയിലെ ടിക്കറ്റുകൾക്കാണ് എറ്റവും ഡിമാൻഡ്.

ടിക്കറ്റ് വില 500 രൂപ

ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനങ്ങളും തിരുവോണം ബമ്പര്‍ വാഗ്‌ദാനം ചെയ്യുന്നു. രണ്ടരക്കോടി രൂപ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് കമ്മിഷനായും ലഭിക്കും. 50 ലക്ഷം രൂപയുടെ 20 മൂന്നാം സമ്മാനങ്ങളും ഉണ്ട്. ഒക്ടോബര്‍ 9 ന് രണ്ടര മണിക്ക് നറുക്കെടുക്കുന്ന ബി ആര്‍ 99 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകുമെന്ന് പ്രത്യേകതയുമുണ്ട്. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഓണം ബംമ്പർ ലോട്ടറി വാങ്ങിയോ, ഷെയറിട്ടാണ് വാങ്ങിയതെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഭാഗ്യപരീക്ഷണം കൂട്ടമായി

പലപ്പോഴും ബംമ്പർ ലോട്ടറി ആളുകൾ എടുക്കുന്നത് പണം പങ്കിട്ടാണ്. ഇത്തവണയും സമാന രീതിയിൽ ഭാഗ്യം പരീക്ഷിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ലോട്ടറി അടിച്ചില്ലെങ്കിൽ 500 രൂപ പോകുമല്ലോ എന്നതുമാത്രമല്ല ഷെയറിട്ട് ടിക്കറ്റെടുക്കുന്നതിന് പിന്നിൽ. കൂട്ടത്തിൽ ആർക്കെങ്കിലും ഭാഗ്യമുണ്ടായാലോ എന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. അതിന് മറ്റൊരു കാര്യം കൂടിയുണ്ട്. കഴിഞ്ഞ തവണത്തെ 25 കോടി ലഭിച്ചത് തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ നാലംഗ സംഘത്തെയാണ്. പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർക്കാണ് ഷെയറിട്ട് എടുത്ത ടിക്കറ്റ് ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിക്കൊടുത്തത്.

ഷെയറിട്ട് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം....?

ഓണം ബംമ്പർ ലോട്ടറി ഷെയറിട്ട് വാങ്ങുന്നതിന് നിയമപരമായി തടസങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ ഒന്നാം സമ്മാനം ലഭിച്ചാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കൂട്ടം ചേർന്ന് ടിക്കറ്റെടുത്തവരാണ് സമ്മാനത്തിന് അർഹരായതെങ്കിൽ തുക ഏറ്റുവാങ്ങുന്നതിനായി ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ട്. കാരണം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക വീതിച്ചു നൽകാൻ ഭാഗ്യക്കുറി വകുപ്പിന് ഉത്തരവാദിത്തമോ അധികാരമോ ഇല്ല.

സമ്മാനത്തുക ഏറ്റവാങ്ങാനായി ആളെ ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ സാക്ഷ്യപ്പെടുത്തി ഭാഗ്യക്കുറി വകുപ്പിൽ സമ‍ർപ്പിക്കണം. ഇത്തരത്തിൽ ചുമതലപ്പടുത്തുന്നവരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഇതിനു പുറമേ, ജോയിൻ്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക ഏറ്റുവാങ്ങാനായി ഒരാളെ ചുമതലപ്പെടുത്താം. ജോയിൻ്റ് അക്കൗണ്ടിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന് നൽകേണ്ടതുണ്ട്.

ഓണം ബംമ്പർ ലോട്ടറി വാങ്ങിയോ, ഷെയറിട്ടാണ് വാങ്ങിയതെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എത്ര തുക ലഭിക്കും..?

വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുക. ഏജന്‍റ്സ് കമ്മിഷന്‍ കഴിഞ്ഞ് ഒന്നാം സമ്മാന വിജയിക്ക് കിട്ടേണ്ട 22.5 കോടിയില്‍ നിന്ന് വിവിധ ഇനങ്ങളിലായി 9 കോടി അറുപത്തൊന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ കൂടി പിടിക്കും. എല്ലാം കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം രൂപയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X