ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാത്ത ആളുകൾ കുറവായിരിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം 7 ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട്. അതോടൊപ്പം ബംമ്പർ ലോട്ടറികളും. ഓണം ബംമ്പർ ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇനി വരാൻ പോകുന്നത്. പലരും ഇപ്പോൾ തന്നെ ഓണം ബംമ്പർ ലോട്ടറി എടുത്തിട്ടുണ്ടാകും. ഇതുവരെ മുപ്പത് ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി എന്നാണ് ലോട്ടറി വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ ടിക്കറ്റുകൾക്കാണ് എറ്റവും ഡിമാൻഡ്. തമിഴ്നാട് അതിർത്തികളിൽ ആണ് വിൽപന പൊടിപൊടിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംപർ വിൽപന തുടങ്ങിയത്. 48 ദിവസങ്ങൾ കൊണ്ട് 30 ലക്ഷം ടിക്കറ്റ് വിറ്റുതീർന്നു. ഒക്ടോബർ 9നാണ് നറുക്കെടുപ്പ്. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ വിൽപന പൊടി പൊടിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
ഈ നമ്പറിന് വൻ ഡിമാൻഡ്
തിരുവോണം ബമ്പർ അടക്കമുള്ള ലോട്ടറികളുടെ വിൽപ്പനയിൽ '9' എന്ന അക്കം ചേർന്നു വരുന്ന നമ്പരുകൾക്ക് വൻ ഡിമാൻഡുണ്ട്. 9 എന്ന സംഖ്യ ആവർത്തിച്ച് വരുന്ന സംഖ്യകൾ ആളുകൾ ചോദിച്ചു വരുന്നതായി ലോട്ടറി വിൽപ്പനക്കാർ പറയുന്നു. 9 കൂടാതെ, 8, 6 തുടങ്ങിയ നമ്പരുകളോടും ജനങ്ങൾക്ക് പ്രിയമുണ്ടെന്നാണ് ലോട്ടറി വിൽപ്പനക്കാർ പറയുന്നത്. പല നമ്പരുകളുടെയും കോമ്പിനേഷനുകൾക്കും, ആവർത്തനങ്ങൾക്കുമെല്ലാം ഡിമാൻഡുണ്ടെന്നാണ് ലോട്ടറി വിൽപ്പനക്കാർ പറയുന്നത്.

ഭാഗ്യവാൻ പറയുന്നു
2022ൽ തിരുവോണം ബമ്പർ അടിച്ച അനൂപിനെ ആരും മറന്നിട്ടുണ്ടാകില്ല. വളരെ ആഘോഷ പൂർവ്വം അനൂപ് ലോട്ടറി സമ്മാനതുക വാങ്ങാൻ എത്തിയതും പിന്നീട് ലോട്ടറി കട തുടങ്ങിയതും എല്ലാം വൈറൽ വാർത്ത ആയതാണ്. അനൂപിന്‍റെ ജീവിതവും ബംമ്പർ ലോട്ടറി അടിച്ചതോടെ മാറി മറിഞ്ഞു.
ഫാൻസി നമ്പരുകൾക്ക് സമ്മാനം അടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അനൂപ് പറയുന്നത്. തുടർച്ചയായി മൂന്ന് നമ്പർ ഒരുമിച്ച് വരുന്ന ടിക്കറ്റുകൾക്ക് പലപ്പോഴും അടിക്കാറുണ്ടെന്ന് അനൂപ് പറയുന്നു. നാല് നമ്പരിന്റെ അപ്പുറവും ഇപ്പുറവും ഒരേ നമ്പർ വരുന്നവയ്ക്കും സമ്മാനം അടിക്കാൻ സാധ്യതയുണ്ടെന്നും അനൂപ് ചൂണ്ടിക്കാട്ടി.
വിശ്വാസം വെറുതേ എന്ന് വകുപ്പ്
ആവർത്തിച്ച് വരുന്ന നമ്പരുകൾക്കാണ് ലോട്ടറി അടിക്കുക എന്ന വിശ്വാസം പലർക്കുമുണ്ട്. പലരും സമാന രീതിയിൽ ലോട്ടറി എടുക്കാറുമുണ്ട്. അവസാന നാലക്കത്തിനുള്ളിൽ ഫാൻസി നമ്പരുകൾ വരുന്നത് നോക്കി വാങ്ങുന്നവാണ് കൂടുതലെന്ന് ലോട്ടറി കച്ചവടക്കാർ തന്നെ പറയുന്നു. എന്നാൽ ഫാൻസി നമ്പരുകളിൽ കാര്യമില്ലെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. ഒരുതരത്തിലും ആവർത്തനം വരാത്ത സംവിധാനമാണ് ലോട്ടറി നറുക്കെടുപ്പിന് ലോട്ടറി ഡിപ്പാർട്ടുമെന്റ് അവലംബിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള സംവിധാനമാണ് കേരളാ ലോട്ടറീസ് നറുക്കെടുപ്പിന് ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥർ ആവർത്തിച്ച് പറയുന്നു.
വരുമാനം ഒന്നിനും തികയുന്നില്ലേ, ഈ റൂൾ പിന്തുടരൂ, സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം നേടാം.

ഒന്നാം സമ്മാനം 25 കോടി
25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബമ്പര്‍ ഇത്തവണ നിരവധി കോടിപതികളെ സൃഷ്‌ടിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനങ്ങളും തിരുവോണം ബമ്പര്‍ വാഗ്‌ദാനം ചെയ്യുന്നു. രണ്ടരക്കോടി രൂപ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് കമ്മിഷനായും ലഭിക്കും. 50 ലക്ഷം രൂപയുടെ 20 മൂന്നാം സമ്മാനങ്ങളും ഉണ്ട്. ഒക്ടോബര്‍ 9 ന് രണ്ടര മണിക്ക് നറുക്കെടുക്കുന്ന ബി ആര്‍ 99 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്.
എത്ര തുക ലഭിക്കും..?
വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുക. ഏജന്‍റ്സ് കമ്മിഷന്‍ കഴിഞ്ഞ് ഒന്നാം സമ്മാന വിജയിക്ക് കിട്ടേണ്ട 22.5 കോടിയില്‍ നിന്ന് വിവിധ ഇനങ്ങളിലായി 9 കോടി അറുപത്തൊന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ കൂടി പിടിക്കും. എല്ലാം കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം രൂപയാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications