നിലവില്‍ നിക്ഷേപകര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രയാസമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്. നിക്ഷേപ സുരക്ഷിതത്വും സ്ഥിര വരുമാനവും ഉറപ്പാക്കുമ്പോഴും പലിശ നിരക്കിലെ കുറവ് സ്ഥിര നിക്ഷേപങ്ങ
നിലവില്‍ നിക്ഷേപകര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രയാസമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ്. നിക്ഷേപ സുരക്ഷിതത്വും സ്ഥിര വരുമാനവും ഉറപ്പാക്കുമ്പോഴും പലിശ നിരക്കിലെ കുറവ് സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണീയത ഇല്ലാതാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലപം സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.5 ശതമാനം മാത്രമാണ്.
സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നിരക്ക്
എന്നാല്‍ സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? സംഗതി ശരിയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശ നിരക്ക് നിങ്ങള്‍ക്കും ലഭിക്കും. തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ആണ് സാധാരണ നിക്ഷേപകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്മേല് 8 ശതമാനം പലിശ നിരക്കും, മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്മേല് 8.5 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നത്.
തമിഴ്നാട് പവര്‍ ഫിനാന്‍സ് ആന്റ് ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന്
പേരില്‍ വ്യക്തമാകും പോലെ ഈ ധനകാര്യ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നത് തമിഴ്നാട് സര്‍ക്കാരാണ്. മറ്റ് ദേശ സാത്കൃത ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട് പവര്‍ ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിലെ വ്യത്യാസം നിങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കും. ഇപ്പോള്‍ ഏവരും തമിഴ്നാട് പവര്‍ ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ അറിയുവാന്‍ താത്പര്യപ്പെടുന്നുണ്ടാകും.
നിക്ഷേപ കാലാവധി
12 മാസമാണ് തമിഴ്നാട് പവര്‍ ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി. ഈ കാലയളവിലേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനവും പലിശ നിരക്ക് ലഭിക്കും. 24 മാസം, 36 മാസം, 48 മാസം, 60 മാസം എന്നീ കാലയളവുകളിലേക്കും തമിഴ്നാട് പവര്‍ ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പലിശ നിരക്ക്
24 മാസത്തേക്കാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനവും പലിശ ലഭിക്കും. 36 മാസത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുക 7.75 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനവും ലഭിക്കും. 48 മാസത്തെ സ്ഥിര നിക്ഷേപത്തിന് കമ്പനി സാധാരണ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 7.75 ശതമാനം പലിശ നിരക്കാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശ നിരക്കും ലഭിക്കും. സ്ഥിര നിക്ഷേപം നടത്തുന്നത് 60 മാസത്തേക്ക് ആണെങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് 8 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത് 8.50 ശതമാനം പലിശ നിരക്കായിരിക്കും.
ഓണ്‍ലൈനായും സ്ഥിര നിക്ഷേപം ആരംഭിക്കാം
രാജ്യത്ത് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളൊന്നും തന്നെയില്ല എന്ന് ഇവിടെ ഓര്‍മിക്കേണ്ട കാര്യമാണ്. വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സ്ഥിര നിക്ഷേപം ആരംഭിക്കുവാനുള്ള സൗകര്യവും തമിഴ്നാട് പവര്‍ ഫിനാന്‍സ് നല്കി വരുന്നുണ്ട്. ഉയര്‍ന്ന പലിശ നിരക്കില്‍ സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തീര്‍ച്ചയായും തമിഴ്നാട് പവര്‍ ഫിനാന്‍സിനെ ആശ്രയിക്കാം.
നിക്ഷേപം ഇങ്ങനെ
അതേ സമയം 3 വര്‍ഷത്തില്‍ താഴെയുള്ള കാലയളിലേക്ക് നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം. പലിശ നിരക്കുകള്‍ ഇനിയും ഉയരുവാന് സാധ്യതയുണ്ട് എന്ന കാരണത്താലാണത്. അതായത് നിങ്ങള്‍ 5 വര്‍ഷത്തേക്ക് നിക്ഷേപം ആരംഭിച്ചാല്‍, നിക്ഷേപം തുടങ്ങുന്ന സമയത്തുള്ള പലിശ നിരക്കിലാണ് നിങ്ങള്‍ക്ക് ആദായം ലഭിക്കുക. പിന്നീട് പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ ആ നേട്ടം ലഭിക്കുകയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
