ദില്ലി: കൊവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ പൌരന്മാർ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇതിനിടെയാണ് മുതിർന്ന പൌരന്മാർക്ക് ഉപയോഗപ്രദമാകുന്ന ഒരു സേവിംഗ് സ്കീം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവർക്ക് തങ്ങളുടെ റിട്ടയർമെന്റ് ജീവിതം മുന്നോട്ടുനയിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. സർക്കാർ പിന്തുണയോടെയുള്ള മുതിർന്ന പൌരന്മാർക്കുള്ള സേവിംഗ് സ്കീമാണ് ഇത്.
മുതിർന്ന പൗരന്മാർ പലപ്പോഴും ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്ഥിരമായ വരുമാനത്തിനായി ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തോടെ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ അവരുടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാതിരിക്കാൻ പലിശനിരക്ക് കുറച്ചപ്പോൾ തിരിച്ചടിയേറ്റത് ഈ വിഭാഗങ്ങൾക്കാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതി ആവശ്യമായി വരുന്നത്. സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം (SCSS) സർക്കാർ പിന്തുണയുള്ള റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ്. ഇന്ത്യയിലെ പ്രായമായ ആളുകൾക്ക് ഈ പദ്ധതിയിൽ വ്യക്തിഗതമായോ കൂട്ടായോ ഒരു വലിയ തുക നിക്ഷേപിക്കാനും സ്ഥിരമായ വരുമാനം നേടാനും കഴിയും. 7.4 ശതമാനമാണ് ഈ പദ്ധതിയുടെ വാർഷിക റിട്ടേൺ നിരക്ക്.

യോഗ്യത
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം 60 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ലഭ്യമാണ്. 55 വയസ്സ് തികഞ്ഞവരും 60 വയസ്സിന് താഴെയുള്ളവർക്കും സ്വമേധയാ വിരമിക്കൽ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഈ പ്ലാനിൽ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കും. 50 വയസ്സിന് മുകളിലുള്ള വിരമിച്ച സൈനിക അംഗങ്ങൾക്കും ഈ സൌകര്യം ലഭ്യമാണ്.
മിനിമം ബാലൻസ്
ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് കുറഞ്ഞത് 1,000 രൂപയുടെ നിക്ഷേപം ആവശ്യമാണ്. പരമാവധി 15 ലക്ഷം രൂപയായി ഉയർത്താനും സാധിക്കും. അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുക ആയിരം രൂപയുടെ ഗുണിതങ്ങളായിരിക്കണം. വ്യക്തിഗത അക്കൗണ്ടുകൾക്കു പുറമേ, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിലെ ബാങ്കുകൾ നിങ്ങളുടെ പങ്കാളിയുമായി സംയുക്ത ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും സാധിക്കും.
പലിശ നിരക്ക്
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം നിരവധി മിതമായ സേവിംഗ്സ് സ്കീമുകളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.4% മാണ്. ഓരോ മാസം കൂടുമ്പോഴുമാണ് ധനമന്ത്രാലയം പലിശ നിരക്ക് അവലോകനം ചെയ്യുന്നത്. എല്ലാ വർഷവും ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ആദ്യ പ്രവൃത്തി ദിവസമാണ് പലിശ നൽകുന്നത്.
മെച്യൂരിറ്റി
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന് കീഴിൽ സൃഷ്ടിച്ച അക്കൗണ്ടുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ട്. അക്കൗണ്ട് മെച്യൂരിറ്റി കൈവരിച്ച ശേഷം ഇത് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
കാലാവധി കഴിയാതെ അക്കൌണ്ട് ക്ലോസ് ചെയ്താൽ
ഒരു വർഷത്തിനു ശേഷം ഒരു അക്കൗണ്ട് ക്ലോസ് ചെയ്താലും രണ്ട് വർഷം അവസാനിക്കുന്നതിന് മുമ്പ്, തുകയുടെ 1.5 ശതമാനം പിഴ ഈടാക്കും. രണ്ട് വർഷത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കുകയാണെങ്കിൽ, 1 ശതമാനം പിഴ ചുമത്തുമെന്നും പദ്ധതിയിൽ വിശദീകരിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
