പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ വാർഷിക പ്ലാനിൽ മാറ്റം വരുത്തി. മുമ്പ് 2,020 രൂപ നിരക്കിൽ ലഭ്യമായിരുന്ന പ്ലാനിന്റെ വില ഇപ്പോൾ 2,121 രൂപയായി ഉയർത്തി. എന്നാൽ, പ്ലാനിലെ നേട്ടങ്ങൾ അതേപടി തുടരും. 101 രൂപയാണ് വാർഷിക പ്ലാനിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. അതായത് പ്രതിമാസം 8.4 രൂപ വർദ്ധിക്കും.
336 ദിവസത്തേക്ക് മൊത്തം 504 ജിബി ഡാറ്റയാണ് വാർഷിക പദ്ധതിയിൽ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിന് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. വരിക്കാർക്ക് പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിംഗും ജിയോ ടു നോൺ ജിയോ ഫോണുകൾക്ക് 12000 മിനിറ്റ് സൌജന്യ കോൾ സൌകര്യവും ലഭിക്കും. എസ്എംഎസുകൾ പ്രതിദിനം 100 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡാറ്റ പാക്കേജുകൾക്കൊപ്പം എല്ലാ ജിയോ ആപ്ലിക്കേഷനുകൾക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകും.

84 ദിവസത്തേക്ക് 555 രൂപയുടെ പ്ലാനും ജിയോ അവസരിപ്പിച്ചിട്ടുണ്ട്. മൊത്തം 126 ജിബി, ജിയോ ഇതര കണക്ഷനുകളിലേയ്ക്ക് 3000 മിനിറ്റ് കോൾ എന്നിവ ഇതിൽപ്പെടുന്നു. സമാന ആനുകൂല്യങ്ങളുള്ള മറ്റൊരു പായ്ക്ക് ആണ് ജിയോ ഇതര നമ്പറുകളിലേക്ക് 2000 മിനിറ്റ് കോൾ വാഗ്ദാനം ചെയ്യുന്ന 56 ദിവസത്തേക്ക് 399 രൂപയുടെ പായ്ക്ക്. പ്രതിദിനം 1.5 ജിബി വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാൻ 28 ദിവസത്തേക്ക് 199 രൂപയുടെ പ്ലാനാണ്. ജിയോ ഇതര നമ്പറുകളിലേക്ക് 1000 മിനിറ്റ് കോളിംഗാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച, ജനുവരി മാസത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന 4 ജി ഡാറ്റ ഡൗൺലോഡ് വേഗതയിൽ ഒന്നാം സ്ഥാനം നേടാൻ റിലയൻസ് ജിയോയ്ക്ക് കഴിഞ്ഞു. 4 ജി അപ്ലോഡ് വേഗതയിൽ വോഡഫോൺ ഒന്നാം സ്ഥാനം നേടി. ടെലികോം റെഗുലേറ്റർ ട്രായ് ആണ് ഡാറ്റ പുറത്തുവിട്ടത്. ജിയോ ശരാശരി വേഗത ഏതാണ്ട് മൂന്ന് മടങ്ങ് വേഗത്തിൽ നേടിയതോടെ ഭാരതി എയർടെൽ വളരെ പിന്നിലായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications